Friday 16 August 2013

"പിന്നീട് നാം ആ മാംസപിണ്ഡത്തെ അസ്ഥികളാക്കി രൂപപ്പെടുത്തി."

എല്ലുകൾ:

فَخَلَقْنَا الْمُضْغَةَ عِظَامًا

"പിന്നീട് നാം ആ മാംസപിണ്ഡത്തെ അസ്ഥികളാക്കി രൂപപ്പെടുത്തി."

ഖുർആനിക വീക്ഷണ പ്രകാരം "മുദ്ഗ" ഘട്ടത്തിൽ നിന്ന് "ഇളാമ" ( عِظَامًا) എന്ന ഘട്ടത്തിലേക്കുള്ള രൂപാന്തരമാണ് മനുഷ്യ സൃഷ്ട്ടിപ്പിന്റെ അടുത്ത ഘട്ടം. ഈ വാക്കിന്റെ അര്ത്ഥം എല്ലുകൾ എന്നതാകുന്നു. പ്രത്യേകിച് ഒരു ജീവിയുടെ കാലുകളിലെയും കൈകളിലെയും മാംസമുള്ള എല്ലുകൾക്ക് "ഇളാം" എന്ന വാക്ക് പ്രത്യേകം ബാധകമാണ്.

ശാസ്ത്രീയ വിശകലനം.
ഭ്രൂണ വികാസത്തിന്റെ അഞ്ചാം ആഴ്ചയിലാണ് ആക്സിയൽ അസ്ഥികളുടെയും(Axial Skeleton) കാലിലെ എല്ലുകളുടെയും (Limb Skeleton) വളർച്ചയുടെ തുടക്കം. ഈ അവസ്ഥയെ സംബന്ധിച്ച് ശാസ്ത്രഞ്ജർ ഇപ്രകാരം വിശദീകരിച്ചു .
"The limb mesenchyme is at first a homogenous mass but soon condensations occur in it and these
chondrify to form cartilaginous models of the various bones. Each cartilage model is surrounded by perichondrium which is a condensation of mesenchyme. An ossific centre is formed upon each cartilage model by the ingrowth of ostoblasts (bone forming cells) from the surrounding mesenchyme. The surrounding mesenchyme is now termed periosteum. Osteoblasts now produce bones which give rise to the skeletal elements of the limb. ( John Allen & Beverely)

ഖുറാനിലെ വാകുകളുടെ പ്രയോഗവും ആധുനിക ശാസ്ത്രവുമായുള്ള പൊരുത്തം ഇവിടെ പ്രകടമാകുന്നു.

മാംസപിണ്ഡത്തിൽ നിന്ന് അസ്ഥികളോ?
ഇവിടെ അറബി ഭാഷയുമായി പരിചയക്കുറവുള്ളവർ ഒരു തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കാറുണ്ട് - ഈ വചനത്തിനു അവർ പദാനുപദമായി അര്ത്ഥം നൽകും. - "പിന്നീട് നാം ആ |മാംസപിണ്ടത്തെ അസ്ഥികളാക്കി രൂപപ്പെടുത്തി." എന്നിട്ട് മാംസപിണ്ഡം ഒരിക്കലും അസ്ഥികളായി മാറില്ലെന്നും അതിനാൽ ഈ വചനം അശാസ്ത്രീയമാണെന്നും വാദിക്കാൻ അവർ ഈ വചനം ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ അറബി വ്യാകരണവും ഖുരാനിന്റെ ശൈലിയും കൃത്യമായി മനസ്സിലാക്കാതെയുള്ള വാദമുഖമാണിത്. വ്യാകരണപ്രകാരം ഈ വചനത്തിന് നൽകാവുന്ന അര്ത്ഥം |മാംസപിന്ടത്തിൽ| നിന്ന് അസ്ഥികൾ ഉണ്ടാക്കി എന്നതാണ്. അതിനാലാണ് പ്രമുഖ ഖുർആൻ പരിഭാഷകൻ യൂസുഫലി "then we made out of that lump bones" എന്നും എം. എച് ശാകിർ "then we made (in) the lump of flesh bones" എന്നും അര്ത്ഥം നല്കിയത്. എന്തിനേറെ, ബ്രിട്ടീഷ്‌ അറബി പണ്ഡിതൻ എ ജെ ആർബെറി തന്റെ പരിഭാഷയിൽ നൽകിയ അര്ത്ഥം "then we created the tissue bones" എന്നതാണ്.

No comments:

Post a Comment