Friday 16 August 2013

ഖുര്‍ആനിലെ ഭ്രൂണശാസ്ത്രം മോഷണമോ? വിമര്‍ശനങ്ങളെ അതിജയിച്ച് വിശുദ്ധ ഖുര്‍ആന്‍!!

വിമര്‍ശകര്‍ക്ക്‌ മറുപടി: ഖുര്‍ആനിലെ ഭ്രൂണശാസ്ത്രം മോഷണമോ?

വിശുദ്ധ ഖുർആനിലെ സൂറത്തു മു'മിനൂനിൽ വിവരിക്കപ്പെട്ട ഭ്രൂണവികാസവുമായി ബന്ധപ്പെട്ട വസ്തുതകളും ഉപയോഗിച്ച പദങ്ങളും അവയുടെ അർത്ഥഭേദങ്ങളും നാം മനസ്സിലാക്കിക്കഴിഞ്ഞു. ഓരോ വാക്കും എത്രമാത്രം അനുയോജ്യവും ഉചിതവുമാണ് എന്നും നമുക്ക് മനസ്സിലായി. അറേബ്യൻ മരുഭൂമിയിൽ ആറാം നൂറ്റാണ്ടിൽ ജീവിച്ച ഒരു വ്യക്തിയാൽ എഴുതപ്പെട്ടതാണോ ഈ വചനങ്ങൾ? ഖുർആനിൽ ഉപയോഗിക്കപ്പെട്ട ഓരോ വാക്കുകളുടെയും കൃത്യതയാൽ അല്ല എന്നു വേണം മനസ്സിലാക്കാൻ കാരണം ശാസ്ത്രം 1400 വർഷങ്ങൾക്കപ്പുറം വിശദീകരിച്ച വസ്തുതകളിലെക്കാണ് വിരൽ ചൂണ്ടുന്നതാണ് ഈ വചനങ്ങൾ. അതിനാൽ തന്നെ ഖുർആൻ ദൈവീകമാണ് എന്നതിന് ഉത്തമമായ തെളിവാകുന്നു ഈ വചനങ്ങൾ. എന്നാൽ ഈ കാര്യങ്ങൾ അന്നേ അറിയപ്പെടുന്നവയായിരുന്നെന്നും മുഹമ്മദ്‌ നബി (സ) അത് പുരാതന ഗ്രീക്ക് ഭ്രൂണശാസ്ത്രത്തിൽ നിന്ന് മോഷ്ടിച്ചതാണെന്നും എന്ന നിലക്കുള്ള പ്രചാരണങ്ങളാണ് ഇസ്ലാം വിരുദ്ധർ അഴിച്ചുവിടാൻ ശ്രമിക്കാറ്. ( ഈ പേജിൽ തന്നെ യുക്തിവാദി നേതാവ് അബ്ദുൽ ജബ്ബാർ മാഷ്‌ അത്തരമൊരു ആരോപണം ഉന്നയിച്ച ഒരു ലേഖനം ഒരു സുഹ്രത് പോസ്റ്റ്‌ ചെയ്യുകയുണ്ടായി). ഈ ആരോപണങ്ങളുടെ വസ്തുത തുറന്ന് കാണിക്കുകയാണ് തുടർന്നുള്ള പോസ്റ്റുകളിൽ ഉദ്ദേശിക്കുന്നത്.


വിമര്‍ശനങ്ങളെ അതിജയിച്ച് വിശുദ്ധ ഖുര്‍ആന്‍

ഭ്രൂണശാസ്ത്രപരമായി ഖുർആൻ പറയുന്ന കാര്യങ്ങൾ നിഷേധിക്കാനാവാത്ത വിധം സുവ്യക്തമാണ് എന്നതിനാൽ അവയെ പാടേ നിഷേധിച് തള്ളുന്നതിനു പകരം മറ്റൊരു മാർഗ്ഗമാണ് വിമർശകർ സ്വീകരിക്കാറ്- മുഹമ്മദ്‌ നബി (സ) ഇവ
ഗ്രീക്ക് ചിന്തകരും ഭിഷഗ്വരരുമായ അരിസ്റ്റൊട്ടിൽ,ഗാലൻ എന്നിവരുടെ കൃതികളിൽ നിന്ന് മോഷ്ട്ടിച്ചതാണ് എന്ന്. ചുരുക്കം ചില സാമ്യതകളുടെയോ സാദൃശ്യങ്ങളുടെയോ പേരിൽ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ബാലിശമാണ്. X, Y എന്ന രണ്ടു കാര്യങ്ങൾ സദൃശ്യമാണ് എന്നത് X Yനെ അനുകരിച്ചു എന്നോ Y Xനെ അനുകരിച്ച് എന്നതിന് തെളിവല്ല. ഇത് തെളിയിക്കാൻ Xഉം Yഉം തമ്മിൽ പ്രായൊഗികമായ ഒരു ബന്ധമുണ്ട് എന്ന് സ്ഥാപിക്കൽ അനിവാര്യമാണ്. ഇതേ കാര്യം മുൻ പറഞ്ഞ ആരോപണത്തിനും ബാധകമാണ്.
ഖുർആനിലെ വസ്തുതകൾ ഗ്രീക്ക് ഭ്രൂണശാസ്ത്രത്തിന്റെ മോഷണമാണ് എന്നതിന് കൃത്യമായ തെളിവുകൾ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്- അല്ലെങ്കിൽ അവയെ കേവലമൊരു ഊഹമായി തള്ളാനേ നിവൃത്തിയുള്ളൂ. .വിമർശകർ തങ്ങളുടെ വാദമുഖം അവതരിക്കുന്നത് അക്കാലത്ത് ഗ്രീകുകാർ അറബികളുമായി കച്ചവടബന്ധം സ്ഥാപിച്ചിരുന്നു എന്നും അവർ തമ്മിൽ സാംസ്കാരികമായ കൈമാറ്റം നടന്നിരുന്നു എന്നീ കാര്യങ്ങൾ മുന്നിൽ വെച്ചാണ്. അവരുടെ വാദത്തിന്റെ ഘടന ഇങ്ങനെയാണ്:
1) അറബികളും ഗ്രീകുകാരും തമ്മിൽ സാംസ്കാരിക വിനിമയം നടന്നിരുന്നു.
2) മുഹമ്മദ്‌ നബി (സ) അറബിയാണ്
3) അതിനാൽ മുഹമ്മദ്‌ നബി (സ) ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട ഗ്രീക്ക് വീക്ഷണം അനുകരിച്ച് എന്ന് വേണം അനുമാനിക്കാൻ.
എന്നാല്‍ ആദ്യ രണ്ടു സൂചനകൾ മൂന്നാമത്തതിനെ ധ്വനിപ്പിക്കാനുള്ള യുക്തിപരമായ തെളിവാകുന്നുണ്ടോ? ഇവിടെ ഈ വാദഗതിയിൽ ചില കാര്യങ്ങൾ വിമർശകർ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് കാണാം.
1) ഗ്രീക്ക് വൈദ്യം അറിയാവുന്ന ആരോ ഒരാളിൽ നിന്നാണ് മുഹമ്മദ്‌ നബി (സ)ഗ്രീക്ക് ഭ്രൂണശാസ്ത്രം മനസ്സിലാക്കിയത്.
2) ഏഴാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ( മുഹമ്മദ്‌ നബി (സ)യുടെ ജീവിതകാലം) ഗ്രീക്ക് വൈദ്യം അറബികളിൽ അറിയപ്പെട്ടതും അവർക്കിടയിൽ വ്യാപകമായ ഉപയോഗത്തിലുള്ളതുമായിരുന്നു.
3) മുഹമ്മദ്‌ നബി (സ) ഒരു നുണയനായിരുന്നു- കാരണം ഗ്രീക്ക് ഭ്രൂണശാസ്ത്രത്തിൽ നിന്ന് മോഷ്ടിച് അവ ദൈവത്തിന്റെ വചനങ്ങളാണെന്ന് അദ്ദേഹം വാദിച്ചു.
4) ഭ്രൂണശാസ്ത്ര സംബന്ധിയായി ഖുർആനിക വീക്ഷണവും ഗ്രീക്ക് വീക്ഷണവും ഒന്നാണ്.
ഈ വാദങ്ങളാണ് വിമർശകർ ഇവിടെ പറയാതെ പറയുന്നത്. അല്ലാഹു അനുവദിക്കുകയാണെങ്കിൽ ഈ ആരോപണങ്ങളോരോന്നിനും കൃത്യമായ മറുപടി നൽകാനാണ് തുടർന്നുള്ള പോസ്റ്റുകളിൽ ഉദ്ദേശിക്കുന്നത്.


മുഹമ്മദ്‌ നബി(സ) ഈ വിവരങ്ങളെല്ലാം ഗ്രീക്ക്‌ വൈദ്യന്മാരില്‍ നിന്നു പകര്ത്തുയതാ�ണെന്ന നിലയിലുള്ള ആരോപണം ഈ പേജില്‍ തന്നെ ചിലര്‍ ഉന്നയിച്ച് കണ്ടു...യുക്തിവാദി നേതാവ്‌ ജബ്ബാറിന്റെ ഒരു ലേഖനത്തിലും ഈ വാദം കണ്ടു..ഈ വാദത്തിന്റെ നിരര്‍തകതയാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് .....

മുഹമ്മദ്‌ നബി (സ) ഏതെങ്കിലും ഗ്രീക്ക് ഭിഷഗ്വരനിൽ നിന്ന് ഗ്രീക്ക് വൈദ്യം പഠിച്ചുവോ?

മുഹമ്മദ്‌ നബി (സ)യുടെ കാലത്ത് ജീവിച്ചിരുന്ന ഭിഷഗ്വരൻ ഹാരിഥ് ബ്നു ഖലാദ ഗ്രീക്ക് വൈദ്യം പഠിച്ചിരുന്നു എന്നും അധെഹതിലൂടെയാണ് പ്രവാചകന് (സ) ഈ വിജ്ഞാനം ലഭിച്ചതെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ പല കാരണങ്ങളാൽ ഈ ആരോപണം അടിസ്ഥാനരഹിതമാകുന്നു.
1) ചരിത്രപരമായി മുഹമ്മദ്‌ നബി (സ) ഹാരിഥ് ബ്നു ഖലാദയിൽ നിന്ന് വൈദ്യം പഠിച്ചു എന്നതിന് സ്പഷ്ടവും വ്യക്തവുമായ തെളിവുകൾ ഇല്ല.
2) ജുൻദിഷാപൂരിലെ പേര്ഷ്യൻ വൈദ്യപാഠശാലയിൽ നിന്നാണ് ഹാരിഥ് ബ്നു ഖലാദ വൈദ്യശാസ്ത്രം പഠിച്ചത് എന്ന പറയപ്പെടുന്നു . എന്നാൽ അത്തരമൊരു പാഠശാലയുടെ ചരിത്രപരതയെതന്നെ പല ചരിത്രകാരന്മാരും ചോദ്യം ചെയ്യുന്നു.
3) ഹാരിഥ് ബ്നു ഉലാദ ഒരു ഭിഷഗ്വരൻ ആയിരുന്നു എന്ന വാദം തന്നെ പല ചരിത്രകാരന്മാരും ചോദ്യം ചെയ്യുന്നുണ്ട്.
4) "താരീഖ് അൽ- റസൂൽ വാൽ-മുൽക് " തുടങ്ങിയ പ്രവാചകചരിത്ര ഗ്രന്ഥങ്ങളിൽ ഇബ്നു ഉലാദ തന്നെ പ്രവാചകൻ (സ)ന്റെ സത്യസന്ധതയെയും ഖുർആനിന്റെ അമാനുഷിക വിവരണ രീതിയെയും പുകഴ്ത്തുന്നു. ഇബ്ന്‍ ഖലാദയുടെ ആശയങ്ങള്‍ നബി(സ�)) പകര്‍ത്തിയതാണെങ്കില്‍ ഇത്തരമൊരു പുകഴ്ത്തല്‍ അദ്ദേഹത്തിന്റെ സത്യസന്ധത തന്നെ ചോദ്യം ചെയ്യുന്നതാണ്.
5) ഹാരിഥ് ബ്നു ഖലാദ ത്വായിഫ്കാരനാണ്. ത്വായിഫ് ഇസ്ലാമുമായി ബന്ധപ്പെടുന്നത് പ്രവാചകന്റെ (സ) മദീനാ ഹിജ്രക്ക് ശേഷം എട്ടാം വർഷത്തിലാണ്. ( മുഹമ്മദ്‌ നബി (സ) മരണപ്പെടുന്നതിൻ വെറും 2 വർഷം മുന്പ്).
അതിനു മുൻപേ അവതരിച്ച സൂറത്തുൽ മു'മിനൂനിലെ വചനങ്ങൾ മുഹമ്മദ്‌ നബി (സ) ഹാരിഥയിൽ നിന്ന് പകർത്തിയതാണെന്ന വാദം ചരിത്രത്തോട് തന്നെയുള്ള നീതികേടാവും.
6) ഹാരിഥ് ബ്നു ഖലാദ വൈദ്യനാണെന്നുള്ള ചരിത്ര രേഖകൾ അന്ഗീകരിച്ചാൽ തന്നെ അദ്ധേഹത്തിന്റെ ഗ്രീക്ക് പാരമ്പര്യം സംശയാസ്പതമാണ്. അദ്ധേഹത്തിന്റെ ചികിത്സാ രീതി അറേബ്യൻ പാരമ്പര്യത്തിലതിഷ്ടിധതമായിരുന്നു എന്ന് ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നു.


ഖുര്‍ആനും ഭ്രൂണശാസ്ത്രവും:ഇരുട്ടില്‍ തപ്പുന്ന വിമര്‍ശകര്‍

ഗ്രീക്ക് വൈദ്യശാസ്ത്രം അറബികൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നുവോ?

ഏഴാം നൂറ്റാണ്ടിലെ അറേബ്യൻ ജനതക്കിടയിൽ ഗ്രീക്ക് ഭ്രൂണശാസ്ത്രസംബന്ധിയായ അറിവ് വ്യാപകമായിരുന്നു എന്നും ഖുർആനിലെ പരാമർശങ്ങൾ അവയുടെ അടിസ്ഥാനത്തിലാണെന്നും വിമർശകർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഗ്രീകുകാരും , റോമന്കാരും, അറബികളും തമ്മിൽ അക്കാലഘട്ടത്തിൽ സാംസ്കാരിക സമ്പര്‍ക്കം നിലനിന്നിരുന്നു എന്ന നിഗമനത്തെ മുന്നിൽ നിർത്തിയാണ് വിമർശകർ തങ്ങളുടെ വാദമുഖം സ്ഥാപിക്കാൻ ശ്രമിക്കാർ. എന്നാൽ കാടടച്ചുള്ള വെടി എന്നതിനപ്പുറം തങ്ങളുടെ വാദമുഖങ്ങൾ ചരിത്രപരമായും യുക്തിപരമായും തെളിയിക്കാൻ അവർ ശ്രമിക്കാറില്ല. മറിച്ച് മറ്റാരും തങ്ങളുടെ ആരോപണത്തെ ഖണ്ഡിക്കാത്ത കാലത്തോളം തങ്ങള് പറഞ്ഞതാണ് സത്യം എന്ന മുഖംമൂടി ധരിക്കാറാണ് ഇക്കൂട്ടര് ചെയ്യാർ.
..................
ഈ ആരോപണത്തിന്റെ ചരിത്രപരത ഇവിടെ പരിശോധിക്കപ്പെടുന്നു.
മുഹമ്മദ്‌ നബി (സ) ഗ്രന്ഥങ്ങൾ വഴി ഭ്രൂണശാസ്ത്രപരമായ അറിവ് സ്വായത്തമാക്കിയോ?

* ഗ്രീക്ക് ഭ്രൂണശാസ്ത്രസംബന്ധിയായ പ്രധാന അറിവുകൾ അറബി ഭാഷയിലേക്ക് ആദ്യമായി വിവർത്തനം ചെയ്യപ്പെട്ടത് മുഹമ്മദ്‌ നബി (സ) യുടെ മരണത്തിനു ശേഷം 150 വർഷം കഴിഞ്ഞാണ്. അബ്ബാസിയ്യ ഖലീഫമാരുടെ(കൃത്യമായി പറഞ്ഞാല്‍ ഹാരൂണ്‍ റഷീദ്‌,മകന്‍ മ'മൂന്‍ എന്നിവരുടെ) കാലഘട്ടത്തിലാണ് ഇസ്ലാമികേതര ഗ്രന്ഥങ്ങൾ അറബി ഭാഷയിലേക്ക് വിവര്ത്തനം ചെയ്യപ്പെട്ട് തുടങ്ങിയത് എന്ന് ചരിത്രത്തില്‍ രേഖപ്പെട്ടിരിക്കുന്നു.

* ഇനി മറ്റു ഭാഷകളിൽ നില നിന്നിരുന്ന സ്ത്രോതസ്സുകളിൽ നിന്നാണോ മുഹമ്മദ്‌ നബി (സ) ഈ അറിവ് സ്വോന്തമാക്കിയത്? (ഉദാ: ഗാലന്റെ കൃതികളുടെ സിറിയൻ, ലാറ്റിൻ ഭാഷകളിലുള്ള വിവർത്തനം).
എന്നാൽ മുഹമ്മദ്‌ നബി (സ)ക്ക് ലാറ്റിൻ, സിറിയൻ ഭാഷകൾ അറിയില്ലായിരുന്നു അതിനാൽ തന്നെ അത്തരമൊരു നിഗമനം യുക്തിക്ക് നിരക്കാത്തതാണ്. ഇനി ഈ വിവർത്തനങ്ങൾ പഠിച്ച ഒരാൾ നബി (സ)ക്ക് ഈ വിവരങ്ങൾ കൈമാറിയതിന്റെ സാധ്യതകളും തള്ളിക്കളയാവുന്നതാണ്. ഇക്കാര്യം ഹാരിത് ഇബ്നു ഖാലാദയുടെ വിഷയത്തിൽ നാം വിശദമായി വിവരിച്ചു കഴിഞ്ഞു.(ഭാഗം 15 കാണുക)

*അരിസ്റ്റൊറ്റ്ല്, പ്ലാറ്റോ, ഗാലൻ തുടങ്ങിയ ഗ്രീക്ക് ചിന്തകന്മാരുടെ കൃതികളുമായി ഇസ്ലാമിക ലോകം പരിചയപ്പെടുന്നത് അവരുടെ കൃതികൾ ലാറ്റിനിൽ നിന്ന് സിറിയനിലേക്കും തുടർന്ന് സിറിയനിൽ നിന്ന് അറബിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടതിനു ശേഷമാണ് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഇത് നടന്നതാകട്ടെ മുൻസൂചിപ്പിക്കപ്പെട്ടപ്രകാരം എ. ഡി എട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമാണ് ( അതായത് നബി (സ)യുടെ മരണശേഷം ചുരുങ്ങിയത് ഒരു 170 വർഷങ്ങൾക്ക് ശേഷം!)
അതിനാൽ തന്നെ ഗ്രീക്ക് കൃതികളിൽ നിന്ന് മുഹമ്മദ്‌ നബി(സ) ഭ്രൂണശാസ്ത്രം പഠിച്ചു എന്ന ആരോപണം വിമർശകർക്ക് മുൻപിൽ തന്നെ ചോദ്യചിഹ്നമായി നിലക്കൊള്ളുന്നു.


ഗ്രീക്ക് ഗ്രന്ഥങ്ങളിൽ നിന്നോ അവയുടെ വിവർത്തനങ്ങളിൽ നിന്നോ അല്ലെങ്കിൽ പിന്നെ എവിടെ നിന്നാണ് മുഹമ്മദ്‌ നബി (സ)ക്ക് ഈ വിവരങ്ങൾ ലഭിച്ചത്? വിമർശകർ തോറ്റു പിന്മാറാൻ തയ്യാറല്ല! അക്കാലത്തിൽ അറബികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ചികിത്സാ രീതിയിൽ ഗ്രീക്ക് സമ്പ്രധായങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നു എന്നും അതിനാല്‍ തന്നെ ഖുറാനിൽ പറഞ്ഞ കാര്യങ്ങൾ അന്ന് അറബികല്ക്കിടയിലുള്ള പൊതുവിജ്ഞാനത്തിൽ പെട്ടത് മാത്രമാണെന്നും വിമർശകർ ആരോപണം ഉന്നയിക്കുന്നു.

എന്നാൽ ഈ ആരോപണങ്ങൾ സ്ഥാപിക്കാൻ ചരിത്രപരമായി യാതൊരു തെളിവുകളുമില്ല. എട്ടാം നൂറ്റാണ്ടിൽ(അതായത്‌ മുഹമ്മദ്‌ നബിയുടെ മരണ ശേഷം ) ഗ്രീക്ക് വൈദ്യം പടിച്ചതോടെയാണ് അറബ് വൈദ്യശാസ്ത്രം വികസിക്കാൻ തുടങ്ങിയത് എന്ന് ഡൊണാൾട് കാംപെൽ രേഖപ്പെടുത്തുന്നു. മാത്രമല്ല ഏഴാം നൂറ്റാണ്ടിലെ അറബികൾക്കിടയിൽ നിലനിന്നിരുന്നത് പാരമ്പര്യമായി കൈമാറിപ്പോന്ന ചികിൽസാരീതികളായിരുന്നു. ഇനി ഒരുപക്ഷെ ചില ചികിത്സാരീതികൾ തമ്മിൽ വല്ല പരസ്പര സാമ്യതകളും വീക്ഷിച്ചാൽ തന്നെ (ഉദാ: കൊമ്പ് വെക്കൽ (cupping) ഇരുകൂട്ടർക്കുമിടയിൽ പ്രചാരത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു) അത് ഭ്രൂണശാസ്ത്രസംബന്ധിയായി ഗ്രീക്ക് വീക്ഷണമാണ് അറബികൾ പുലർത്തിയിരുന്നത് എന്ന വാദത്തെ ഒരിക്കലും സാധൂകരിക്കുന്നതല്ല തന്നെ.

No comments:

Post a Comment