Friday 20 June 2014

ഫിര്‍ഔനിന്റെ ശരീരം സംരക്ഷിക്കപ്പെട്ടോ? ഖുര്‍ആന്‍ എന്ത് പറയുന്നു?

[ഈ പഠനത്തിന് വിവിധ തഫ്സീറുകള്‍ റഫര്‍ ചെയ്തും കാര്യങ്ങള്‍ വിശദീകരിച്ചും സഹായിച്ച  ബഹുമാന്യ സുഹൃത്തും പണ്ഡിതനുമായ  ശബീബ് സ്വലാഹിയോടുള്ള(തിരൂരങ്ങാടി) നന്ദി ആദ്യമേ അറിയിച്ചു കൊള്ളട്ടെ ..അല്ലാഹു അദ്ദേഹത്തിനും നമുക്കും  അറിവും നന്മയും വര്‍ധിപ്പിക്കുമാറാകട്ടെ ]

നൈലിന്റെ ദാനമായ ഈജിപ്‌ത്‌! ഈജിപ്‌തിലെ  ഓരോ  മണ്‍തരികള്‍ക്കും പറയാനുള്ളത്‌ സഹ്രസാബ്ദങ്ങളുെട ചരിത്രമാണ്‌. മെസെപ്പാേട്ടമിയെക്കാപ്പം മാനവ സംസ്‌കാരത്തിെന്റ കളിത്തൊട്ടിലായി മാറിയ മണ്ണ്‌. ചെങ്കടലിനാലും മെഡിറ്റേറനിയന്‍ കടലിനാലും മരുഭൂമികളാലും വൈേദശീയരില്‍ നിന്ന്‌ സംരക്ഷിക്കെപ്പട്ടതായിരുന്നു ഈജിപ്‌ത്‌ എന്ന നാടിന്റെ വളര്‍ച്ചക്ക്‌ നിദാനമായത്. മഴയില്ലാത്ത, മരുഭൂമികളാല്‍ ചുറ്റപ്പട്ട നാട്ടില്‍ നൈല്‍ എന്ന അത്ഭുതം അവര്‍ക്ക്‌ കുളിര്‍മയും ജീവനമാര്‍ഗവും നല്‍കി. നൈലിന്റെ തീരത്ത്‌ അവര്‍ കുടിയേറിപ്പാര്‍ത്ത്‌ നിര്‍മ്മിച്ച ഗ്രാമങ്ങെള യോജിപ്പിച്ച്‌ ഭരിച്ച രാജാക്കന്മാര്‍ അവര്‍ക്ക്‌ ദൈവങ്ങളായി മാറി. രാജാവ്‌ താമസിച്ച മണിമന്ദിരങ്ങള്‍ വിളിക്കെപ്പടാറ്‌ 'ഫറോവകള്‍' എന്നായിരുന്നു. കാല്രകേമണ അവര്‍ ആ രാജാക്കന്മാേരയും "ഫറോവമാര്‍" എന്ന്‌ വിളിച്ചു തുടങ്ങി. കാലെത്ത അതിശയിപ്പിച്ച്‌ പിരമിഡുകളും ചുമരുകളില്‍ കോറിയിട്ട ചരിത്രത്തിന്റെ ശേഷിപ്പുകളും സ്ഫിങ്ക്സ്പ്രതിമകളും ഈജിപ്‌തിനെ ചരിത്ര വിദ്യാര്‍ത്ഥികളുെടയും പുരാവസ്‌തു ഗവേഷകരുടെയും സ്വപ്‌നഭൂമിയാക്കി. അേതാെടാപ്പം ബൈബിളിലെയും ഖുര്‍ആനിലെയും ചരിത്ര പരാമര്‍ശങ്ങളും നൈല്‍ തീരങ്ങളിെല ഗേവഷണത്തിെന്റ വേഗം കൂട്ടി. യൂസുഫും യഅ്‌ഖൂബും മൂസയും ഹാറൂനും നടന്ന മണ്ണിലൂടെ അവരുടെ കാലടികളുടെ ശേഷിപ്പുകള്‍ കണ്ടെത്താന്‍ മതവിശ്വാസികളായ ചരിത്രതല്‍പരര്‍ ഒഴുകി. പ്രത്യേകിച്ച്‌ ബൈബിളിെല ഉല്‍പത്തി പുസ്‌തകത്തിലും പുറപ്പാട്‌ പുസ്‌തകത്തിലും ഈജിപ്‌തിെന്റ ചരിത്രം വളെര വിശദമായിത്തന്നെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ബൈബിളിെന്റ ചരിത്രപരത തെളിയിക്കുക എന്ന ലക്ഷ്യത്തോടെ 'ഈജിപ്‌ത്‌ എക്സ്പ്ലോരേശന്‍ ഫണ്ട്' (Egypt Exploration Fund) പോലുള്ള സംഘങ്ങള്‍ രൂപീകരിക്കപ്പെട്ടു. ബൈബിളില്‍ വിവരിക്കെപ്പടുന്ന പുറപ്പാടിെന്റ -മൂസാനബി(അ) ഫിര്‍ഔനില്‍ നിന്ന്‌ രക്ഷപ്പെട്ട സംഭവം- ചരിത്രപരത തെളിയിക്കാന്‍ പോന്ന രീതിയിലുള്ള പുരാവസ്‌തു തെളിവുകള്‍ ശേഖരിക്കുക എന്നതായിരുന്നു ഇവയുടെ പ്രധാന ലക്ഷ്യം.

മൂസാ നബി(അ) ബനൂ ഇസ്രാഈല്യേരയും കൊണ്ട് ഫിര്‍ഔനില്‍ നിന്ന്‌ രക്ഷെപ്പടുകയും ഫിര്‍ഔനും സംഘവും മുക്കി കൊല്ലെപ്പട്ടതുമായ സംഭവം വളരെ വിശദമായി ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഖുര്‍ആനില്‍ ആ സംഭവത്തില്‍ നിന്ന്‌ മനുഷ്യരാശി മനസ്സിലാക്കേണ്ട പാഠത്തിനാണ്‌ ഊന്നല്‍ നല്‍കുന്നത്‌. എ്രത വലിയ അതിക്രമികാരിയാണെങ്കിലും അവന്‌ മരണമുണ്ടെന്നും സര്‍വശക്തനായ സ്രഷ്ടാവ്‌ മാത്രമേ ആരാധിക്കപ്പെടാവൂ എന്നുമാണ്‌ ഖുര്‍ആന്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്ന ഗുണപാഠങ്ങള്‍. ഏത്‌ കാലഘട്ടത്തിലാണ്‌ ഈ സംഭവെമേന്നാ ആരായിരുന്നു ഫിര്‍ഔന്‍ എന്ന ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ബൈബിള്‍ പ്രാധാന്യം നല്‍കുന്നത്‌ പലേപ്പാഴും സംഭവത്തിെന്റ വിശദാംശങ്ങള്‍ക്കാണ്‌. ഉദാഹരണത്തിന്‌ എ്രതകാലം മുമ്പാണ്‌ സംഭവം നടന്നത്‌ എന്നും എ്രതേപര്‍ കടല്‍ കടന്ന്‌ രക്ഷെപ്പട്ടു തുടങ്ങിയ കാര്യങ്ങള്‍ ബൈബിള്‍ പരാമര്‍ശിക്കുന്നു. അവയുെട ചരിത്രപരത പരിശോധിക്കപ്പെടെണ്ടത്ണ്ടെങ്കിലും! ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കെപ്പടുന്ന സംഭവമായതിനാല്‍ മൂസാനബി(അ)െന്റ കാലത്തെ ഫിര്‍ഔന്‍ ആരായിരുന്നു എന്ന വിഷയത്തില്‍ ഒരുപാട്‌ ഗേവഷണങ്ങള്‍
നടന്നിട്ടുണ്ട്.

ഫിര്‍ഔന്‍  ഖുര്‍ആന്‍ എന്ത്‌ പറയുന്നു?


ഫിര്‍ഔനിനെ കുറിച്ച്‌ ഖുര്‍ആന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ചര്‍ച്ചക്കെടുക്കുന്നതിന് മുമ്പ്‌ ഫിര്‍ഔനിെന സംബന്ധിച്ച മുസ്‌ലിം സമൂഹത്തിെല ഒരു ധാരണ പഠനവിേധയമാേക്കതു്‌. ഫിര്‍ഔനിന്റെ ശവശരീരം അത്ഭുതകരമായി സംരക്ഷിക്കെപ്പട്ടിരിക്കുന്നു എന്നും അത്‌ കൈേറായിെല ഈജ്‌പിഷ്യന്‍ മ്യൂസിയത്തില്‍ സൂക്ഷിക്കെപ്പട്ടിരിക്കുന്നു എന്നതുമാണ്‌ ഈ ധാരണ. ഖുര്‍ആനിെല പത്താമധ്യായം സൂറത്തിെല യൂനുസിെല 92 ാം വചനത്തിെന്റ  അടിസ്ഥാനത്തിലാണ്‌ ഈ കാര്യം പറയെപ്പടാറുള്ളത്‌.

"എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക്‌ നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്‌. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു." (10:92)

 ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ കൈേറാ മ്യൂസിയത്തില്‍ സംരക്ഷിക്കെപ്പട്ടിട്ടുള്ള, ഫറോവകളില്‍ പെട്ട റാംസസ്‌  ച്രകവര്‍ത്തിയുടെ ശവശരീരമാണ്‌ ഖുര്‍ആനില്‍ പറയെപ്പട്ട ഫിര്‍ഔനിേന്റതാണ്‌ എന്ന്‌ പറയാറുള്ളത്‌. പല ഇസ്‌ലാമിക പ്രേബാധകന്മാരും എടുത്തുപറയാറുള്ള ഒരു കാര്യം കൂടിയാണിത്‌. ശാസ്ത്രജ്ഞനും "ദ ബൈബിള്‍,ദ ഖുര്‍ആന്‍ ആന്‍ഡ്‌ സയന്‍സ്"(The Bible, The Qur'an and Science) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ മോറിസ് ബുക്കായി ഈ വാദം ഉന്നയിച്ചവരില്‍ പ്രമുഖനാണ്.

ചില സംശയങ്ങള്‍, വസ്‌തുതകള്‍!

റാംസസ്‌(Ramsess second) ച്രകവര്‍ത്തിയുടെ ശവശരീരം കൈേറാ മ്യൂസിയത്തില്‍ സംരക്ഷിക്കെപ്പട്ടിട്ടുണ്ട് എന്നത്‌ ശരി തന്നെ. എന്നാല്‍ പരക്കെ വിശ്വസിക്കെപ്പടുന്നത്‌ പോലെ അത്ഭുതകരമാം വിധം സംരക്ഷിക്കെപ്പട്ട ഒരു ശവശരീരമല്ല റാംസസ്‌ രണ്ടാമന്റേത്!പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍  'ടോംബ്‌ ഡി ബി 320' (Tomb DB320) എന്നറിയപ്പെടുന്ന ശവകുടീരത്തില്‍ നിന്ന്‌ മറ്റ്‌ അന്‍പേതാളം മമ്മികളുെട കൂടെ കണ്ടെടുക്കെപ്പട്ട ഒരു മമ്മിയാണ്‌ റാംസസ്‌ രണ്ടാമന്റേത്! പരക്കെയുള്ള ധാരണ പോലെ ഒരിക്കലും ചെങ്കടലില്‍ നിന്നല്ല ഈ ശവശരീരം കണ്ടെടുക്കെപ്പട്ടിട്ടുള്ളത്‌ എന്നത്‌ ശ്രദ്ധേയമാണ്‌! മാത്രമല്ല, മറ്റ്‌ ഈജിപ്‌ഷ്യന്‍ രാജാക്കന്മാരെ പോലെ ഇദ്ദേഹത്തിെന്റ ശവശരീരവും മമ്മിയാക്കെപ്പട്ടിരിക്കുന്നു!കൂടെ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഇതാണ്: റാംസസ്‌ രണ്ടാമന്റെ പുത്രന്‍ മെര്‍നപ്‌തയുെട(Mernaptah) മമ്മി കൈേറായിലും പിതാവ്‌ സേതി ഒന്നാമെന്റ(Sethi First) മമ്മി
ലണ്ടനിലെ മ്യൂസിയത്തിലും സംരക്ഷിക്കെപ്പട്ടിരിക്കുന്നു! എന്നിരിക്കെ റാംസസ്‌ രണ്ടാമന്റെ ശരീരം സംരക്ഷിക്കെപ്പട്ടിരിക്കുന്നു എന്ന്‌ ഖുര്‍ആനില്‍ പറയുന്നു എന്ന വാദത്തിന്‌ എന്ത്‌ അര്‍ത്ഥമാണുള്ളത്‌? എല്ലാ ഈജിപ്‌ഷ്യന്‍ രാജാക്കന്മാരുേടയും ശവശരീരെത്തേപാെല അതും ഒരു മമ്മിയായി സൂക്ഷിക്കെപ്പട്ടിരിക്കുകയേല്ല? അത്‌പോെല അയാളുടെ തന്നെ പിതാവിന്റെയും പുത്രന്റെയുമെല്ലാം ശരീരങ്ങള്‍ സംരക്ഷിക്കെപ്പട്ടിട്ടിേല്ല? റാംസസ്‌ രണ്ടാമന്‍ തന്നെയാണോ ഫിര്‍ഔന്‍ എന്ന്‌ അന്വേഷിക്കുന്നതിന്‌ മുമ്പ്‌ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കെപ്പെടേണ്ടതുണ്ട്.


സൂറത്തുല്‍ യൂനുസിലെ വചനം:  യഥാര്‍ത്ഥ വ്യാഖ്യാനമെന്ത്‌? 


റാംസസ്‌ രണ്ടാമന്റെ ശരീരം കണ്ടെടുത്തിട്ട്‌ 125ല്‍പരം വര്‍ഷങ്ങളെ ആകുന്നുള്ളൂ. എന്നാല്‍ അല്ലാഹുവിെന്റ വചനമായ വിശുദ്ധ ഖുര്‍ആന്‍ 1400ല്‍ പരം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. മഹാന്മാരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കെളല്ലാം സൂറത്തുല്‍ യൂനുസിെല 92 ാം വചനം റാംസസ്‌ രണ്ടാമന്റെ  ശരീരം കെടുക്കും മുെമ്പ ഉചിതമാം വിധം വ്യാഖ്യാനിച്ചവരാണ്. മുഹമ്മദ്‌ നബി(സ)യില്‍ നിന്ന്‌ നേരിട്ട്‌ ഖുര്‍ആന്‍ മനസ്സിലാക്കിയ സ്വഹാബി വര്യന്മാര്‍ ഈ വചനത്തെ എങ്ങിനെ മനസ്സിലാക്കി എന്ന്‌ അന്വേഷിക്കുന്നത്‌ ഏറെ അഭികാമ്യമായിരിക്കും.

ഏറ്റവും പ്രമുഖരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍െപട്ട ഇമാം ഇബ്‌നു കഥീര്‍, ഖുര്‍ത്വുബി,ത്വബ്‌രി തുടങ്ങിയവെരല്ലാം ഈ ആയത്തില്‍ നാം സാധാരണ സംരക്ഷിക്കും എന്ന്‌ അര്‍ത്ഥം പറയാറുള്ള ننجيك (നുനജ്ജിക്ക) എന്ന വാക്കിന്‌ നല്‍കിയ അര്‍ത്ഥം يرفعك (യര്‍ഫഉക്ക) അഥവാ   ഉയര്‍ത്തുക, വിട്ടു കൊടുക്കുക എന്നതാണ്‌! യഥാര്‍ത്ഥത്തില്‍ എന്താണ്‌ ഈ വചനത്തിെന്റ വ്യാഖ്യാനം? സ്വഹാബിമാരില്‍ പ്രമുഖനും പണ്ഡിതനുമായിരുന്ന ഇബ്‌നു അബ്ബാസ്‌(റ) ഈ ആയത്തിന്‌ നല്‍കിയ വിശദീകരണം മുന്‍ഗാമികളുെട തഫ്‌സീറുകളിെലല്ലാം ലഭ്യമാണ്‌.

തങ്ങളെ പിന്തുടര്‍ന്ന ഫിര്‍ഔനും സൈന്യവും മുങ്ങിപ്പോകുന്നതിനു മൂസാ നബിയും അനുയായികളായ ബനൂ ഇസ്രായീല്‍ ഗോത്രക്കാരും സാക്ഷികളായി. എന്നാല്‍  ദൈവമാണ് എന്ന് സ്വയം അവകാശപ്പെട്ട ഫിര്‍ഔന്‍ മുങ്ങി മരിച്ചിട്ടുണ്ടാകുമോ എന്നാ വ്യര്‍ഥമായ സംശയം ബനൂ ഇസ്രാഈല്‍ വംശജരായ ചില ദുര്‍ബല വിശ്വാസികളില്‍ ഉളവാകുകയും അവരത് മൂസാ നബിയോട് പ്രകടിപ്പിക്കുകയും ചെയ്തു.അവരുടെ സംശയ ദൂരീകരണത്തിനായി ഫിര്‍ഔനിന്റെ ശരീരം കടലില്‍ നിന്ന് കരയിലേക്ക്‌ എടുത്തെറിയപ്പെട്ടു. അങ്ങനെ കവചിതമായ ആ ശരീരം ഒരുയര്‍ന്ന പ്രദേശത്ത് ചലനമറ്റു കിടന്നു.ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത് "ഒരു ചുവന്ന കാളക്കുട്ടി ചത്ത്‌ കിടക്കുന്നത് പോലെ" ഫറോവ ചത്ത്‌ കിടന്നു എന്നാണു!അതെ! എത്ര വലിയ ചക്രവര്‍ത്തിയായാലും, സ്വയം ദൈവമാണെന്ന് അവകാശവാദം ഉന്നയിച്ചാലും മരണം എന്നാ യാഥാര്‍ത്ഥ്യം പിടി കൂടും എന്നതിനും ഏതൊരു ധിക്കാരിക്കും അല്ലാഹുവിന്റെ അലംഘനീയമായ വിധിയില്‍ നിന്ന് രക്ഷയില്ല എന്നതിനും ഫിര്‍ഔനിന്റെ ശവ ശരീരം ഒരു ദൃഷ്ടാന്തമാക്കപ്പെട്ടു.അതല്ലാതെ ഫിര്‍ഔനിന്റെ ശരീരം ലോകാവസാനം വരെ സംരക്ഷിക്കപ്പെടും എന്ന് ഈ ആയതിനെ വ്യാഖ്യാനിച്ചു പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആരും പറഞ്ഞിട്ടില്ല- അങ്ങനെ ഒരര്‍ത്ഥം ഈ ആയതിനില്ല!

എങ്കില്‍ "നിനക്ക് ശേഷമുള്ളവര്‍ക്ക് ദൃഷ്ടാന്തമാകുക " എന്നാ വാചകം കൊണ്ടുള്ള ഉദ്ദേശം എന്താണ്? പൂര്‍വിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇമാം ത്വബ്‌രി തന്റെ വ്യാഖ്യാന ഗ്രന്ഥത്തില്‍ ഈ ആയതിന്റെ മറ്റൊരു ഖിറാഅത്ത് നല്‍കുന്നുണ്ട്.ഖുര്‍ആനിന്റെ വ്യത്യസ്തമായ പാരായണ ശൈലികള്‍(ഖിറാഅത്തുകള്‍) ഏവര്‍ക്കും സുപരിചിതമാണല്ലോ! സ്വഹാബികളില്‍ പ്രമുഖനും നാലാം ഖലീഫയുമായ അലി(റ) "ലിമന്‍ ഖല്‍ഫക"(لمن خلفك ,നിനക്കു ശേഷം) എന്നതിന് പകരം "ലിമന്‍ ഖല്കക" (لمن خلقك)എന്നാണു പാരായണം ചെയ്തത് എന്ന് ഇമാം ത്വബ്‌രി രേഖപ്പെടുത്തുന്നു."ഖല്ക്ക്" എന്ന പദത്തിന് "ദുര്‍ബലത" എന്നര്‍ത്ഥമുണ്ട്. അപ്പോള്‍ "ലിമന്‍ ഖല്ക്കക്ക" എന്നതിന് "നിന്റെ കൂടെയുള്ള ദുര്‍ബല വിശ്വാസികള്‍ക്ക്‌" എന്ന് വ്യാഖ്യാനം നല്കാപ്പെടുന്നു. നേരത്തെ ദുര്‍ബല വിശ്വാസികള്‍ ഫിര്‍ഔനിന്റെ മരണത്തെ സംബന്ധിച്ച് മൂസാ നബിയോട് സംശയം പ്രകടിപ്പിച്ച സംഭവം വിശദീകരിച്ചല്ലോ! ഇബ്നു അബ്ബാസ്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ആ സംഭവത്തോടൊപ്പം ഇത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ "ലിമന്‍ ഖല്ഫക" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബനൂ ഇസ്രാഈല്യരെ ആണെന്നും അല്ലാതെ ലോകാവസാനം വരെയുള്ള എല്ലാ ആളുകളെയും അല്ലെന്നും നിസ്സംശയം വ്യക്തമാകുന്നു!!

"നിനക്ക് പിന്‍പേ വരുന്നവര്‍ക്ക്‌ ദൃഷ്ടാന്തമാകും" എന്ന പ്രയോഗത്തെ ഇമാം ഇബ്നു കസീര്‍ വിശദീകരിച്ചത് ഫിര്‍ഔനിന്റെ ജഡം ബനൂ ഇസ്രാഈല്യര്‍ക്ക് അവന്റെ മരണത്തിന് തെളിവായി വെളിപ്പെടുത്തെപ്പടും എന്നും സര്‍വശക്തനായ അല്ലാഹുവിെന്റ വിധിയില്‍ നിന്ന്‌ ദുനിയാവില്‍ എ്രത വലിയവനായാലും രക്ഷെപ്പടാനാകില്ല എന്നതുമാണ്‌. ശേഷം വരുന്ന എല്ലാ തലമുറകള്‍ക്കും ഫിര്‍ഔനിെന്റ ചരിത്രം ഒരു പാഠമാണ്‌- അവര്‍ക്കതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. എന്നാല്‍ വരാനിരിക്കുന്ന തലമുറകള്‍ ഫിര്‍ഔനിെന്റ ശരീരം കാണും എന്ന അര്‍ഥം സച്ചരിതരായ മുന്‍ഗാമികളുെട ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ ഒന്നും തന്നെ നല്‍കപ്പെട്ടിട്ടില്ല. അങ്ങനെയുണ്ട് എങ്കില്‍ ഫിര്‍ഔനിെന്റ ശരീരം എല്ലാ തലമുറകള്‍ക്കും ദൃഷ്ടാന്തമാക്കെപ്പേടതുായിരുന്നു-അതല്ലാതെ  പത്തൊന്‍പതാം നൂറ്റാണ്ടിനു  ശേഷമുള്ള ആളുകള്‍ക്ക്‌ മാത്രമല്ല!

ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാരില്‍ പ്രമുഖനായ ശൈഖ്‌ സ്വാലിഹ്‌ അല്‍ ഫൗസാന്‍ ഇവ്വിഷയകമായി പറയുന്നത്‌ ശ്രദ്ധിക്കുക " "നിന്റെ പുറെക വരുന്നവര്‍ക്ക്‌ ദൃഷ്ടാന്തമായിരിക്കുവാന്‍ വേണ്ടി" എന്ന വചനത്തിെന്റ ഉദ്ദേശ്യം  നിന്റെ ശരീരം നീ മരണപ്പെട്ടു, എന്നതിനും അല്ലാഹു സര്‍വശക്തനാണ്‌ എന്നതിനും, എ്രത വലിയ ആധിപത്യവും സ്ഥാനവും ഉള്ളവനാണെങ്കിലും അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടാനാകില്ല എന്നതിനും തെളിവായി ഇ്രസാഈല്‍ സന്തതികള്‍ക്ക്‌ കാണിച്ച്‌ കൊടുക്കെപ്പടും എന്നതാണ്‌! അതല്ലാെത ചില അവികേകികള്‍ കരുതുന്നതുേപാല നമ്മുെട കാലഘട്ടം വരേക്കും ഫിര്‍ഔനിന്റെ ജഡം സംരക്ഷിക്കെപ്പടും എന്നതല്ല! കാരണം, ഫിര്‍ഔനിെന്റ ശരീരം കരയിലേക്ക്‌ എടുെത്തറിയപ്പെട്ടതിന്റെ ഉദ്ദേശം അവന്‍ മരണപ്പെട്ടു എന്ന്‌ ഉറപ്പുവരുത്തുക എന്നതും ഇ്രസാഈല്‍ സന്തതികളുടെ മനസ്സിലെ സംശയം ദുരീകരിക്കുക എന്നതുമാകുന്നു. ആ ഉദ്ദേശം നിറവേറ്റപ്പെട്ടു കഴിഞ്ഞു. അതിനാല്‍ ഏതൊരു ശവശരീരവും പോലെ ഫിര്‍ഔനിെന്റ ജഡവും നുരുമ്പിപ്പോകുകയും ഹദീസുകളില്‍ വ്യക്തമാക്കെപ്പട്ടത്‌ പോലെ  ഗുദാസ്ഥി മാത്രം ബാക്കിയാക്കെപ്പടുകയും ചെയ്യും. അതിനാല്‍ തന്നെ ഫിര്‍ഔനിെന്റ ശരീരം മറ്റാരുടെ ശരീരത്തെക്കാളും വ്യത്യസ്‌തമല്ല." (അല്‍ മുന്‍തകമില്‍ ഫതാവാ അല്‍ ഫൗസാന്‍ 1/ചോദ്യം 132)


അപ്പോള്‍ കൈേറായിെല ഈജിപ്‌ഷ്യന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം?? അത്‌ ഫിര്‍ഔനിേന്റതാകാം, അല്ലാതിരിക്കാം. വ്യക്തമായി നാം മനസ്സിലാക്കേണ്ട കാര്യം സൂറത്തു യൂനുസിെല 92 ാം വചനത്തിന്‌ ഇന്ന്‌ പലരും പറയുന്നത് പോലെയുള്ള അര്‍ത്ഥം കല്‍പിക്കുന്നത്‌ വസ്‌തുതാപരമല്ല എന്നതാണ്‌. സലഫുകളായ ആളുകള്‍ വിശദീകരിച്ചത് പോലെ ഖുര്‍ആന്‍ വിശദീകരിചില്ലെങ്കിലുള്ള അപകടവും ഇത് വെളിവാക്കുന്നു.

 ഇനി, മൂസാ(അ)ന്റെ  കാലഘട്ടത്തിെല ഫിര്‍ഔന്‍ ആര്‌ എന്നതിേലക്ക്‌ ഒരേന്വഷണം നടത്തുന്നത്‌ ചരിത്രകുതുകികള്‍ക്ക്‌ പ്രിയെപ്പട്ടതായിരിക്കും.വഴിയെ നമുക്ക്‌ അത്തരമൊരു അന്വേഷണം നടത്താം!!

തുടരും......

29 comments:

  1. جزاك الله خيرا...
    Well siad.. , masha allah,

    ReplyDelete
  2. va anthum fa jazakallahu khairan..

    ReplyDelete
  3. masha allaah.. this was a confusing matter. even many of our scholars have same misunderstanding. i think sharp referencing is needed to make the matter clear to all. jazakallaah khair

    ReplyDelete
    Replies
    1. va anthum fa jazakallahu khairan..the tafsirs are given, in sha allah, I will add references when I will get time..

      Delete
  4. A news was heard that the doctor who examined the body of the ramsess 2nd had converted to islam by understanding its features.Any details about that?

    ReplyDelete
    Replies
    1. It is Dr. Maurice Bucaille..In sha Allah, I will write in a more detailed way regarding it soon..

      Delete
    2. In sha Allah, a little busy now-will write about it soon...

      Delete
  5. Mashaallah...... അഭിനന്ദനങ്ങള്‍... താനാണ് ദൈവമെന്ന്‍ വാദിച്ച് ചരിത്രത്തില്‍ അഹങ്കാരികളിലെ രാജാവായ ഫിര്‍ഔനിന്‍റെ ശവ ശരീരവും മറ്റെല്ലാവരെയും പോലെ മണ്ണായി തീര്‍ന്നിരിക്കും. യാഥാര്‍ഥ്യം അറിയുന്നവന്‍ അല്ലാഹു മാത്രം. ചരിത്രത്തില്‍ പുണ്യ പുരുഷന്മാരുടെ ബിംബങ്ങളും ചിത്രങ്ങളും പൈശാചിക പ്രേരണയാല്‍ ആരാധനാ മൂര്‍ത്തികളായിട്ടുണ്ടല്ലോ... അത്കൊണ്ട് തന്നെ ബിംബങ്ങള്‍ ഉണ്ടാക്കരുതെന്നും ജീവനുള്ളവയുടെ ചിത്രങ്ങള്‍ വരക്കുവാന്‍ പാടില്ല എന്നും പ്രവാചകന്‍ നിരുല്‍സാഹപ്പെടുത്തിയിട്ടുള്ളതും ഇതിനോട് ചേര്‍ത്തി വായിച്ചൂടെ ?. കാരണം ശവ ശരീരങ്ങള്‍ സൂക്ഷിക്കുന്നത് അത് ആരാധിക്കപ്പെടാന്‍ കാരനമായാലോ... അല്ലാഹു അഹ്ലം........

    ReplyDelete
    Replies
    1. റാംസസ് രണ്ടാമനാണോ ഫിരൌന്‍ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ സാധ്യമല്ല..ഫിരൌനിന്റെ ശരീരത്തിന് എന്ത് സംഭവിച്ചു എന്നതിന് "അല്ലാഹുവിനു അറിയാം" എന്നെ ഉത്തരമുള്ളൂ..
      "ചരിത്രത്തില്‍ പുണ്യ പുരുഷന്മാരുടെ ബിംബങ്ങളും ചിത്രങ്ങളും പൈശാചിക പ്രേരണയാല്‍ ആരാധനാ മൂര്‍ത്തികളായിട്ടുണ്ടല്ലോ... അത്കൊണ്ട് തന്നെ ബിംബങ്ങള്‍ ഉണ്ടാക്കരുതെന്നും ജീവനുള്ളവയുടെ ചിത്രങ്ങള്‍ വരക്കുവാന്‍ പാടില്ല എന്നും പ്രവാചകന്‍ നിരുല്‍സാഹപ്പെടുത്തിയിട്ടുള്ളതും ഇതിനോട് ചേര്‍ത്തി വായിച്ചൂടെ ?. കാരണം ശവ ശരീരങ്ങള്‍ സൂക്ഷിക്കുന്നത് അത് ആരാധിക്കപ്പെടാന്‍ കാരനമായാലോ... അല്ലാഹു അഹ്ലം........"

      അറിയില്ല..ചിന്തിക്കാവുന്ന ഒരു ആംഗിള്‍ ആണ്..

      Delete
  6. ما شاء الله ... جزاكم الله خيرا

    ReplyDelete

  7. ഫറവോന്‍ റാംസീസ് രണ്ടാമനും ദൃഷ്ടാന്തവും
    .
    By Mathews Kottayam on Tuesday, December 3, 2013 at 11:44am


    ഫറവോ റാംസീസ് രണ്ടാമന്റെ (Ramses II) ശരീരം കടലില്‍ നിന്ന് കിട്ടി, അതിനെ മമ്മിയാക്കിയതല്ല, യുദ്ധത്തിനിറങ്ങാനുള്ള ആരോഗ്യം ഉള്ളപ്പോള്‍ മരിച്ചതാണ് എന്നീ വാദങ്ങള്‍ ഇവിടെ ഇടയ്ക്കിടെ കാണുന്നു. എന്നാല്‍ മമ്മി സൂക്ഷിച്ചിരിക്കുന്ന കൈറോ മ്യൂസിയം അധികൃതര്‍ തന്നെ ഇത് മൂന്നും നിഷേധിക്കുന്നു എന്ന് മനസിലാക്കുക. മമ്മിയുടെ അടുത്തു വച്ചിരിക്കുന്ന ബോര്‍ഡ് ഈ വീഡിയോയില്‍ കാണാം (32 ആം സെക്കണ്ടില്‍ ശ്രദ്ധിക്കുക):



    http://www.youtube.com/watch?v=MtF1qjxoZPw



    അതിലെ വാക്കുകള്‍:




    King Ramses II

    New Kingdom, 19th Dynasty (c. 1279-1213 BC)

    Deir el-Bahari Cache

    Ramses the Great ruled Egypt for about 67 years. He suffered many health problems in his old age. He had many dental abscesses, severe arthritis in his hip joints, and arteriosclerosis. His silky white hair may have been yellowed by mummification chemicals.



    അറുപത്തേഴു വര്‍ഷത്തെ ഭരണശേഷം വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ പലതുള്ള ആളാണ്‌ ഈ ഫറവോ എന്നു കാണാം. കടുത്ത ആര്‍ത്രൈറ്റിസും വച്ച് യുദ്ധം പോയിട്ട് നടക്കാന്‍ ഉള്ള അവസ്ഥയില്ലാതെയാണ് മരിച്ചത് എന്ന് കരുതുന്നു.



    ശരീരത്തെ കെമിക്കലുകള്‍ (ഉദാ: natron) ഉപയോഗിച്ച് മമ്മിയാക്കി എന്നതിനും വ്യക്തമായ സൂചന ഉണ്ട്.



    കൂടാതെ ഈ ശരീരം കണ്ടെടുത്തത് എവിടെയാണെന്നും ആ ഫലകത്തില്‍ ഉണ്ട്. Deir el-Bahari ശേഖരം എന്നത് ചെങ്കടലില്‍ നിന്നും നൂറ്റിഅന്‍പതോളം കിലോമീറ്റര്‍ അകലെ Luxor പട്ടണത്തിനടുത്ത് Deir el-Bahari യില്‍ ഉള്ള പൌരാണിക കെട്ടിടസമുച്ചയത്തില്‍ നിന്നും കിട്ടിയ പുരാവസ്തുശേഖരമാണ്. Deir el-Bahari എന്നാല്‍ 'വടക്കന്‍ ആശ്രമം' (Northern Monastery) എന്നാണ് അര്‍ഥം. ഈ കെട്ടിടസമുച്ചയം നൈല്‍നദിയ്ക്കടുത്താണെങ്കിലും ഉണങ്ങി വരണ്ട സ്ഥലത്താണ് എന്ന് വ്യക്തമാണ്. ചാവുകടല്‍ ഇതിനടുത്തെങ്ങുമല്ല.



    ആ സ്ഥലത്തെപ്പറ്റി വിക്കി ലിങ്ക്:



    http://en.wikipedia.org/wiki/Deir_el-Bahari



    ഗൂഗിള്‍ മാപ്പ് ലിങ്ക്:



    https://maps.google.com/maps?ll=25.736354%2C32.608323&z=15



    (മാപ്പില്‍ Mortuary Temple of Hatshepsut നു സമീപം zoom ചെയ്‌താല്‍ Deir el-Bahari അടയാളപ്പെടുത്തിയത് കാണാം.)
    (FT)

    ReplyDelete
    Replies
    1. സുഹൃത്ത്‌ പോസ്റ്റ്‌ മുഴുവന്‍ വായിച്ചു എന്ന് കരുതുന്നു...ഖുര്‍ആനില്‍ എവിടെയും ലോകാവസാനം വരെ ഫറോവയുടെ ജഡം കെട് കൂടാതെ സംരക്ഷിക്കും എന്ന് പറഞ്ഞിട്ടില്ല...മാത്രമല്ല-ഇസ്ലാമിക പ്രമാണങ്ങള്‍ പ്രകാരം ഫറോവയുടെ ജഡം കടലിനടിയില്‍ അല്ല, മറിച്ചു മുങ്ങി മരിച്ച ഉടനെ തന്നെ കരയിലേക്ക്‌ എടുതെരിയപ്പെട്ടിട്ടുന്ദ്‌..ഇനി റാംസസ് രണ്ടാമന്‍ തന്നെയാണ് ഫറോവ എന്നതിനും പ്രത്യേകിച്ച് തെളിവുകള്‍ ഒന്നുമില്ല-റാംസസ് രണ്ടാമനാണ് മുങ്ങി മരിച്ച ഫറോവ എന്നും ഖുര്‍ആനില്‍ പറയുന്നില്ല....

      Delete
  8. 67 vayassu annathe kaalath vaardakyathinulla samayamaayo ennoru doubt\

    ReplyDelete
    Replies
    1. its true...in sha Allah, we can discuss more about the chance of Ramsess second being pharaoh later.. Through this post, I meant to prove that 10:92 doesn't imply that Firoun's body is preserved.

      Delete
  9. ഇതിന്റെ തുടർ ഭാഗം എഴുതിയിട്ടുണ്ടോ അജ്മൽ

    ReplyDelete