Tuesday 3 June 2014

ആരായിരുന്നു മുഹമ്മദ്‌?

മനുഷ്യ സമൂഹത്തെ മുഹമ്മദ്‌ നബിയോളം സ്നേഹിച്ച, ഒരു മനുഷ്യന്‍ കടന്നു പോയിടുണ്ടോ എന്നത് സംശയകരമാണ്! ഒരു ചെറിയ സംഭവം ഇതാ....


ഒരിക്കല്‍ പ്രവാചക തിരുമേനിയുടെ സന്നിധിയില്‍ വെച്ച്  ഒരു വ്യക്തി തന്റെ മരണപ്പെട്ട പിതാവിന്റെ അവസ്ഥയെ സംബന്ധിച്ച്  അദ്ദേഹത്തോട് ചോദിച്ചു,"അല്ലാഹുവിന്റെ ദൂതരെ,എന്റെ ഉപ്പ എവിടെയാണ്?" നബി(സ) പറഞ്ഞു "നരകത്തില്‍". മറുപടി കേട്ട ആ വ്യക്തി തിരിഞ്ഞു നടക്കാന്‍ തുടങ്ങി. ഉടനെ തന്നെ ആ വ്യക്തിയെ തിരിച്ചു വിളിച്ചു നബി(സ) കൂട്ടിച്ചേര്‍ത്തു,"താങ്കളുടെ പിതാവ്‌ മാത്രമല്ല, എന്റെ പിതാവും നരകത്തിലാണ്!"(സഹീഹ് മുസ്ലിം)

ഇതായിരുന്നു മുഹമ്മദ്‌ നബി(സ)!! സ്വന്തം പിതാവ്‌ നരകത്തിലാണ് എന്നാ വാര്‍ത്ത അയാളെ വേദനിപ്പിച്ചു എന്ന് മനസ്സിലാക്കിയപ്പോള്‍ "എന്റെ പിതാവും നരകത്തിലാണ്" എന്ന് പറഞ്ഞു സ്വയം ആ വേദന ഏറ്റെടുക്കുകയും ലഘൂകരിക്കുകയുമാണ് മഹാനായ തിരു ദൂതര്‍ ചെയ്തത്! അന്യന്റെ വേദന മാറ്റാന്‍ സ്വയം വേദനിപ്പിച്ച പ്രവാചകന്‍.. സ്വന്തം അനുയായി മാനസികമായി അല്പം പ്രയാസപ്പെടുന്നത് പോലും താങ്ങാനാകാത്ത, പ്രവാചകന്‍! അതെ! ആ മുഹമ്മദ്‌ നബിയെ സ്നേഹിക്കാതിരിക്കാന്‍ എനിക്കെങ്ങനെ കഴിയും??

"തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം."
(9:128)

No comments:

Post a Comment