Sunday 18 August 2013

സാല്‍മണ്‍ മത്സ്യങ്ങള്‍ക്ക് വഴി കാണിക്കുന്നതാര്?

വടക്കേഅമേരിക്കയില്‍ ജീവിക്കുന്ന സാല്‍മണ്‍ മത്സ്യങ്ങളെക്കുറിച്ച്‌ കേട്ടിട്ടില്ലേ?ശുദ്ധജല തടാകങ്ങളില്‍ ജനിച്ച്‌ സമുദ്രത്തില്‍ ജീവിച്ച്‌ ശുദ്ധജല തടാകങ്ങളില്‍ ജീവിതമവസാനിപ്പിക്കുന്ന ഇവയുടെ ജീവിത ചക്രം അത്ഭുതം തന്നെ!

ശുദ്ധജലതടാകങ്ങളിലും നദികളിലും മുട്ട വിരിഞ്ഞ്‌ ജനിക്കപ്പെടുന്ന ഇവ,പിന്നീട്‌ ഉപ്പുജലമുള്ള സമുദ്രങ്ങളിലേക്ക്‌ യാത്രയാവുകയാണ്‌....അവിടെ വെച്ചാണ്‌ ഇവര്‍ പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നത്‌...ഉദ്ദേശം ഏഴ്‌ വര്‍ഷത്തിനു ശേഷം ഇവ വീണ്ടും ശുദ്ധജല തടാകങ്ങളിലേക്കു തിരിച്ച്‌ പോകുന്നു.ഇവിടെ വെച്ച്‌ മുട്ടയിടുന്നു.ആണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഇവക്കു കാവല്‍ നില്‍ക്കുന്നു.


കുഞ്ഞുങ്ങള്‍ ജനിച്ച്‌ ഒരാഴ്ചക്കകം സാല്‍മണ്‍ മത്സ്യങ്ങള്‍ മരിച്ച്‌ വീഴുന്നു-സാല്‍മണ്‍ കുഞ്ഞുങ്ങള്‍ക്ക്‌ വളരാനുള്ള സമ്പുഷ്ടമായ സാഹചര്യം ഇവ മരിക്കുന്നതോടെ ജലത്തില്‍ ഉണ്ടാവുന്നു എന്നത്‌ ശ്രദ്ധേയമാണ്‌!!.സാല്‍മണ്‍ കുഞ്ഞുങ്ങള്‍ വീണ്ടും യാത്ര തുടങ്ങുകയാണ്‌-ഉപ്പുജലത്തിലേക്കെന്നു മാത്രമല്ല-തങ്ങളുടെ മാതാപിതാക്കള്‍ ജീവിച്ച അതേയിടത്തേക്ക്‌!!
ചിന്തിക്കുക സോദരരേ,ആരാണിവക്കു വഴി കാണിച്ച്‌ കൊടുക്കുന്നത്‌?


"തീര്‍ച്ചയായും ആകാശങ്ങളുടേയും ഭൂമിയുടേയും സൃഷ്ടിയിലും,രാപ്പകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ ദൃഷ്ടാന്തമുണ്ട്‌. നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടേയും ഭൂമിയുടേയും ശ്രിഷ്ടിയെപ്പട്ടി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍.(അവര്‍ പറയും:ഞങ്ങളുടെ രക്ഷിതാവേ,നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്ണീ എത്രയോ പരിശുദ്ധന്‍!അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കേണമേ"(ഖുര്‍ആന്‍,3:190,191)

2 comments:

  1. പരിണാമം അല്പം എങ്കിലും മനസ്സിലാക്കിയാല്‍ തീരുന്ന പ്രശനമെ ഉള്ളൂ

    ReplyDelete
    Replies
    1. എന്തിനും ഏതിനും പിന്നിലും ശാസ്ത്രവും യുക്തിയും ഉണ്ട് എന്ന് തന്നെ മനസ്സിലാക്കുന്ന ഒരാളാണ് ഞാന്‍..എങ്കിലും ചോദിക്കുന്നു ഇതിലെ പരിണാമം ഒന്ന് മനസ്സിലാക്കി തരാമോ?

      Delete