Friday 16 August 2013

മനുഷ്യസൃഷ്ടിയുടെ വിവിധ ഘട്ടങ്ങള്‍ ഖുര്‍ആന്‍ പ്രകാരം



ഖുർആൻ ഇരുപത്തിമൂന്നാം അദ്ധ്യായമായ സൂറത്തുൽ മു'മിനൂനിലെ 12 മുതൽ 14 വരെയുള്ള വചനങ്ങളിലൂടെ മനുഷ്യഭ്രൂണത്തിന്റെ പടിപടിയായുള്ള വളർച്ചയെ വശ്യവും എന്നാൽ സംക്ഷിപ്തവുമായി അവതരിപ്പിക്കുന്നു.
" തീർച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.
പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ടമായി രൂപപ്പെടുത്തി. തുടർന്ന് നാം ആ മാംസപിണ്ടത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു . പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു."

No comments:

Post a Comment