Friday 16 August 2013

ശാസ്ത്രം ഖുർആനിൽ

ഖുർആനും ശാസ്ത്രവുമായുള്ള ബന്ധം നൂറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്നു. മനുഷ്യ മനസ്സുമായി ആശയ സംവേദനം നടത്താൻ ഖുർആൻ ഉപയോഗിക്കുന്ന രീതി സവിശേഷമാണ്. ഖുർആൻ ചോദ്യങ്ങൾ ഉയര്ത്തുകയും ദൈവീക ദൃഷ്ടാന്തങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു. സൂര്യനെ വലം വെക്കുന്ന ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ , രാപ്പകലുകളുടെ പരിവൃത്തി, ഒട്ടനേകം മൃഗങ്ങൾ, ഷഡ്പദങ്ങൾ, നമ്മുടെ തന്നെ സങ്കീർണ്ണമായ ശാരീരികവും മാനസികവുമായ വികാസം തുടങ്ങി അസംഖ്യം പ്രകൃതി പ്രതിഭാസങ്ങളെ ഖുർആൻ പ്രതിപാദിക്കുന്നു .
ഇങ്ങനെ പ്രകൃതി പ്രതിഭാസങ്ങളും ശാസ്ത്രവും പ്രതിപാദിക്കപ്പെടുന്ന 750ഓളം വചനങ്ങൾ ഖുർആനിൽ കാണാൻ കഴിയും .

എന്നാൽ ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമാണ് എന്നല്ല ഇത് സൂചിപ്പിക്കുന്നത് .മറിച്ച് ഖുർആൻ പുസ്തകമാകുന്നു .പ്രക്രതിയെ കുറിച്ചുള്ള ആഴത്തിലുള്ള വിവരണമല്ല ഖുർആനിൽ കാണാവുന്നത് -മറിച്ച് അവ മനുഷ്യനെ ചിന്തിക്കാനും മനനം ചെയ്യാനും പ്രേരിപ്പിക്കുന്നവയകുന്നു.
പ്രസിദ്ധ തത്വചിന്തകനായ ബർട്രാന്റ് റസ്സൽ ശാസ്ത്രത്തെ നിർവചിച്ചത് ഇങ്ങനെയാണ് "നിരീക്ഷണങ്ങളിലൂടെയും അവയിലധിഷ്ടിധതമായ അനുമാനങ്ങളിലൂടെയും പ്രാപഞ്ചിക സത്യങ്ങളും നിയമങ്ങളും നിര്‍ധരിക്കാന്‍ ശ്രമിക്കലാണ് ശാസ്ത്രം". റസൽസിന്റെ ഈ നിർവചനം ഖുർആനിക വചനങ്ങളുടെ മേൽ പ്രയോഗിച്ചാൽ ശാസ്ത്രീയ പഠനത്തിനു വിധേയമാക്കേണ്ട ഒട്ടനവധി വചനങ്ങൾ കാണാൻ കഴിയും. ഖുർആനിൽ ഭ്രൂണശാസ്ത്രത്തെക്കുറിച്ച് പറയപ്പെട്ട ഏതാനും വചനങ്ങളെക്കുറിച്ചുള്ള ഒരു പഠനമാണ് ഈ രചനയിലൂടെ ഉദ്ദേശിക്കുന്നത്. ഏഴാം നൂറ്റാണ്ടിലെ ശാസ്ത്ര സങ്കൽപങ്ങളല്ലല്ലോ ഇന്ന് നിലനിൽക്കുന്നത്. പല അബദ്ധ ധാരണങ്ങളെയും ശാസ്ത്രം പൊളിച്ചെഴുതിക്കഴിഞ്ഞു എന്നിരിക്കെ വിശുദ്ധ ഖുർആൻ ദൈവീകമാണോ എന്ന ചോദ്യത്തിനു ഒരുത്തരമാകാൻ ഖുർആനിൽ ശാസ്ത്രത്തെ പ്രതിപാദിക്കുന്ന വചനങ്ങൾക്ക് കഴിയേണ്ടതാണല്ലോ. ഖുര്‍ആനും ശാസ്ത്രവും തമ്മില്‍ പാരസ്പര്യമാണോ അതോ വൈരുധ്യമാണോ നിലനില്‍ക്കുന്നത് എന്ന കാതലായ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ഒരെളിയ ശ്രമമാണിത്‌.

No comments:

Post a Comment