Friday 16 August 2013

വാക്കുകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍!!




فَخَلَقْنَا الْعَلَقَةَ مُضْغَةً

"അനന്തരം നാം ആ ഭ്രൂണത്തെ (അലഖ) "മുദ്ഗ"യാക്കി രൂപപ്പെടുത്തി."

ഖുർആനിന്റെ ഭാഷ്യപ്രകാരം "മുദ്ഗ"യാണ് മനുഷ്യ ഭ്രൂണ വികാസത്തിന്റെ അടുത്ത ഘട്ടം. ചവച്ചരക്കപ്പെട്ടത്, മാംസപിണ്ഡം എന്നീ അർത്ഥങ്ങളാണ് അറബി ഭാഷയിൽ "മുദ്ഗ"ക്ക് കല്പ്പിക്കപ്പെട്ടിട്ടുള്ളത്. ചവച്ചരക്കപ്പെട്ട ശേഷം വായിൽ ബാക്കിയാവുന്ന പദാർഥത്തിനാണ് സാധാരണ "മുദ്ഗ" എന്ന് പറയപ്പെടുക. ചവച്ചരച്ച പല്ലിന്റെ അടയാളം ബാക്കി വെക്കപ്പെട്ട വസ്തുക്കൾക്കും ചവച്ചരക്കപ്പെടുന്തോറും അടയാളങ്ങൾ മാറപ്പെടുന്ന വസ്തുക്കൾക്കും "മുദ്ഗ" എന്ന് പറയപ്പെടുന്നു. സൂറത്തുൽ മു'മിനൂനിൽ മാത്രമല്ല, സൂറത്തുൽ ഹജ്ജിലും "മുദ്ഗ" എന്ന പദം ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
" അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും" ( ഹജ്ജ് :5)

രൂപം നൽകപ്പെട്ടത്‌ എന്ന അർത്ഥത്തിൽ ഇവിടെ ഉപയോഗിക്കപ്പെട്ട വാക്ക് "മുഖല്ലക്കത്" (مخلقة) എന്നതാണ്.

ശാസ്ത്രീയ വിശകലനം :


ഈ വാക്കിന്റെ വിശകലനവുമായി ബന്ധപ്പെട്ട് നാം വിവരിച്ച അർത്ഥതലങ്ങൾ പരിശോധിച്ചാൽ ഭ്രൂണവികാസത്തിന്റെ നാലാമത്തെ ആഴ്ചയിലേക്കാണ് ഈ വചനം വിരൽ ചൂണ്ടുന്നത് എന്ന് കാണാം. ഈ സന്ദർഭത്തിലാണ് സൊമൈറ്റുകൾ (somites ) ന്യൂറൽ ട്യൂബിനെയും (Neural Tube) നോട്ടോകോർടിനേയും (Notochord ) ആവരണം ചെയ്യാനായി സ്ഥാനം മാറുന്നത്. ഈയവസ്ഥയിൽ ഭ്രൂണത്തിന്മേൽ പല്ലുകളാൽ ചവക്കപ്പെട്ടത് പോലുള്ള അടയാളങ്ങൾ ബാക്കിയാകുന്നു.
"മുദ്ഗ" എന്ന പദത്തിന്റെ മറ്റൊരർത്ഥമായ മാംസപിണ്ഡം എന്നതും ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതാണ്. മാത്രമല്ല "രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡം " എന്ന സൂറത്തുൽ ഹജ്ജിലെ പ്രയോഗം ഈയൊരു സമയത്ത് തന്നെയുള്ള ഓർഗാനോ ജെനറ്റിക് അവസ്ഥയെ ( Organo genetic period ) സംബന്ധിച്ചാവാനും സാധ്യതയുണ്ട്. കാരണം ഓർഗാനോ ജെനറ്റിക് പീരിയഡിലാണ് മനുഷ്യാവയവങ്ങൾ രൂപം കൊള്ളാൻ തുടങ്ങുന്നത്- എന്നാൽ അവ ഈ സമയത്ത്‌ പൂർണരൂപം പ്രാപിക്കുകയുമില്ല!

ചവക്കപ്പെട്ട വസ്തു?


വിമർശകർ ഉയർത്തുന്ന ഒരു വാദം ചവച്ചരക്കപ്പെട്ട മാംസവുമായി സാദൃശ്യം പുലർത്തുന്ന ഒരു ഘട്ടവും ഭ്രൂണവുമായി ബന്ധപ്പെട്ട് ആധുനിക ഭ്രൂണശാസ്ത്രം വിവരിക്കുന്നില്ല എന്നതാണ്. ഇവിടെയാണ്‌ "മുദ്ഗ" എന്ന വാക്കിന്റെ ഭാഷാപരമായ വിശകലനം പ്രസക്തമാവുന്നത്. "മുദ്ഗ"യുടെ ധാതുപദമായ "മാദിഗൻ" ചവച്ചരക്കാൻ സഹായിക്കുന്ന താടിയെല്ലിനെ (mandible) സൂചിപ്പിക്കുന്നു. "മുദ്ഗ" എന്ന പദം നൽകുന്ന അർത്ഥം "ചവക്കപ്പെട്ട മാംസം" എന്നതല്ല, മറിച്ച് ചവക്കപ്പെട്ട മാംസത്തിൽ ബാക്കിയായ അടയാളങ്ങൾ" എന്നതാണ്. ഈ ഘട്ടത്തിലെ ഭ്രൂണത്തിന്റെ ചിത്രങ്ങൾ പരിശോധിച്ചാൽ ഖുർആനിന്റെ ദൈവികത അക്ഷരാർത്ഥത്തിൽ ബോധ്യപ്പെടുന്നതാണ്.

ഭ്രൂണം നാലാമത്തെ ആഴ്ചയ്ക്ക് ശേഷം



No comments:

Post a Comment