Friday 16 August 2013

വിമര്‍ശനം: ഭ്രൂണത്തിന്റെ ബാഹ്യരൂപത്തെ ദുര്‍വ്യാഖ്യാനിക്കുന്നുവോ?



ഭ്രൂണവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള യോക് സാക് ( yolk sac) ഒഴിവാക്കിയാൽ മാത്രമേ ഭ്രൂണത്തെ അട്ടയുമായി സാദ്രിശ്യപ്പെടുത്താനാവൂ എന്നും അതിനാൽ തന്നെ ഇത് ദുർവ്യാഖ്യാനമാണ് എന്നും സമകാലിക വിമർശകർ ആരോപിക്കുന്നു. എന്നാൽ ഇത്തരക്കാർ സൌകര്യപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യം യോക് സാക് ( yolk sac - അണ്ഡമധ്യത്തിനാണ് yolk എന്ന് പറയുക, ഉദാഹരണം മുട്ടയുടെ മഞ്ഞക്കുരു) ഭ്രൂണത്തിന്റെ ആന്തരിക ഘടനയിൽ പെട്ടതല്ലെന്നും മറിച്ച് ഭ്രൂണത്തിന്റെ വളർച്ചയിൽ സഹായിക്കുന്നു, എന്നാൽ ഭാഗ്യമായ ഒരു ഘടകമാണ് എന്നതാണ്. ഇവ്വിഷയകമായി പഠനം നടത്തിയ ശാസ്ത്രജ്ഞരുടെ വിവരണങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണിത്. പല ശാസ്ത്രഞ്ജരും " എക്സ്ട്രാ എംബ്രയൊണിക് മെംബ്രെയിൻ (extra embryonic membrane)" എന്ന അധ്യായത്തിലാണ് യോക് സാകുമായി (Yolk Sac) ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി യോക് സാക്(Yolk Sac) ഭ്രൂണത്തിന്റെ ഭാഗമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നതെങ്കിൽ കൂടി അത് ഖുർആൻ പറഞ്ഞതിന് വിരുധമാവുന്നില്ല കാരണം യോക് സാക് ഉണ്ടെങ്കിൽകൂടി ഭ്രൂണം അട്ടയുമായി സാദൃശ്യമുള്ളതാണ് , ഒരു ബാഹ്യ വസ്തുവുമായി അള്ളിപ്പിടിച്ചിരിക്കുന്ന ഘടന കൂടി അതോടൊപ്പം നാം കാണുന്നു എന്ന വ്യത്യാസമേ വരുന്നുള്ളൂ .അതിനാല്‍ തന്നെ ഇതൊരിക്കലും ദുര്‍വ്യാഖ്യാനമല്ല, മറിച്ച് ആധുനിക ശാസ്ത്രവുമായി ഒത്ത്തുപോകുന്നതാണ്‌.

No comments:

Post a Comment