Monday, 1 February 2016

ഖുര്‍ആനിലെ അനന്തരാവകാശ നിയമങ്ങള്‍: നിരീശ്വരവാദികള്‍ക്ക് മറുപടി

ഈയിടെയാണ് സുഹൃത്ത് നിഷാദ് ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളെ കുറിച്ച് നടത്തിയ ഒരു സംസാരം ശ്രദ്ധയില്‍ പെട്ടത്. ഒരുപാട് ആരോപണങ്ങള്‍ അതില്‍ നിഷാദ് ഉന്നയിക്കുന്നുണ്ട്.. തത്കാലം "അല്ലാഹുവിനു കണക്ക് തെറ്റി" എന്ന് പറഞ്ഞു കൊണ്ട് നിഷാദ് ഉന്നയിച്ച ഒരു വിഷയം മാത്രം എടുക്കുന്നു..
ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു മുന്പ് ഇസ്ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ മറിച്ച് നോക്കുന്നത് നല്ലതാണ് എന്ന ഉപദേശവും നല്‍കട്ടെ..

വിഷയം: ഒരാള്‍ മരണപ്പെട്ടു, അയാള്‍ക്ക് മൂന്നു പെണ്മക്കളും ഭാര്യയും മാതാപിതാക്കളും ഉണ്ട്. ഖുറാനിലെ സൂറത്ത് നിസാഇല്‍ പ്രതിപാദിച്ച നിയമങ്ങള്‍ പ്രകാരം ഭാര്യക്ക് 1/8, മക്കള്‍ക്ക് 2/3,  മാതാപിതാക്കള്‍ക്ക് 1/3. ഇത് കൂട്ടിയാല്‍ ഒന്നില്‍ അധികം! അതായത് പെണ്മക്കള്‍ക്കും മാതാപിതാക്കള്‍ക്കും അവകാശം നല്‍കിയാല്‍ പിന്നെ ഭാര്യക്ക് ബാക്കിയുണ്ടാവില്ല!ദൈവത്തിനു കണക്ക് തെറ്റി!

മറുപടി:
ഒരുപാട് വിഷയങ്ങള്‍ നാം ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിനെ സംബന്ധിച്ച് പല സുഹൃതുക്കള്‍ക്കുമുള്ള സംശയങ്ങള്‍ കൂടി ഇവിടെ ദൂരീകരിക്കാന്‍ ഉദ്ദേശിക്കുന്നു

1) നിഷാദ് തന്റെ സംസാരത്തിന്റെ ആദ്യം പറയുന്നു- ഇസ്ലാമിലെ പ്രമാണങ്ങള്‍ ഖുര്‍ആനും ഹദീസും ഇജ്മാഉം ഖിയാസുമാണ് എന്ന്. ഈ വാദം തന്നെ ശരിയല്ല. എങ്കിലും ഇസ്ലാമിലെ അടിസ്ഥാന പ്രമാണങ്ങള്‍ എന്നാല്‍ ഖുര്‍ആനും ഹദീസുമാണ്. എന്നാല്‍ സ്വന്തം വാദം പിനീട് തന്റെ വിഷയാവതരണത്തില്‍ ഉടനീളം നിഷാദ് മറന്നു പോയി. അറിയാത്ത സുഹൃത്തുക്കള്‍ക്ക്- ഹദീസ് എന്നാല്‍ മുഹമ്മദ്‌ നബി(സ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളുമാണ്.

2) എന്താണ് ഹദീസിന്റെ പ്രാധാന്യം? ഖുര്‍ആനിന്റെ വിശദീകരണമാണ് പ്രവാചക ജീവിതം. ഇസ്ലാമിലെ എല്ലാ കാര്യങ്ങളും ഒരിക്കലും ഖുര്‍ആനില്‍ നിന്ന് മാത്രം നിര്‍ദ്ധരിക്കാന്‍ ആവില്ല. ഉദാഹരണത്തിന് ഖുര്‍ആന്‍ നമസ്കരിക്കാന്‍ പറയുന്നു- എന്നാല്‍ എങ്ങനെ നിസ്കരിക്കണം എന്ന് പഠിപ്പിക്കുന്നത് പ്രവാചകനാണ്‌. നമ്മുടെ സമ്പാദ്യത്തില്‍ നിന്ന് ദരിദ്രരുടെ അവകാശമായ സകാത്ത് നല്‍കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ എത്ര ശതമാനം, എങ്ങനെ സകാത്ത് നല്‍കണം എന്ന് ഹദീസുകലാണ് നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യം നിഷാദ് മറന്നു പോയ പോലെ തോന്നി!

3) ഖുര്‍ആനില്‍ സൂറത്തു നിസാഇലെ 11,12 വചനങ്ങളില്‍ പരാമര്‍ശിച്ചത് സ്വത്ത് വിഭജനത്തിന്റെ അടിസ്ഥാനങ്ങലാണ്, അതോടൊപ്പം ആര്‍ക്കെല്ലാം മുന്‍ഗണന നല്‍കണം എന്നും നമുക്ക് മനസ്സിലാകുന്നു. എന്നാല്‍ ഇവയില്‍ വരുന്ന പ്രായോഗികമായ പ്രശ്നങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നത് മുഹമ്മദ്‌ നബി(സ)യുടെയും അദ്ദേഹത്തിന്റെ കൂടെ ജീവിചിരുന്നവരുടെയും വചനങ്ങളില്‍ നിന്നാണ്. ഖുര്‍ആന്‍ തന്നെ പറയുന്നത് ശ്രദ്ധിക്കുക:
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ( അതാണ്‌ വേണ്ടത്‌. ) അതാണ്‌ ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും." (4:59).

4) ഇനി നിഷാദ് പറഞ്ഞ ആരോപണം. ഇത് നിഷാദ് സ്വയം ആലോചിച്ചു കണ്ടെത്തിയ എന്തോ ഒന്നല്ല. ഈ വിഷയത്തിനു ഇസ്ലാമിക പണ്ടിതന്മാര്‍ മറുപടി പറഞ്ഞത് ഏതെങ്കിലും വിമര്‍ശനങ്ങള്‍ നിരീശ്വരവാദികളില്‍ നിന്നോ ഇസ്ലാം വിമര്‍ശകരില്‍ നിന്നോ വന്നപ്പോഴുമല്ല. മറിച്ച്, മുഹമ്മദ്‌ നബി(സ)യുടെ ഉത്ടമിത്രവും രണ്ടാം ഖലീഫയുമായിരുന്ന ഉമര്‍ ബിന്‍ ഖത്താബ്(റ) ഈ വിഷയത്തെ പരിഹരിച്ചത് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ഇതിനു ഇസ്ലാമിക കര്മശാസ്ത്രത്തില്‍ "മസ്അലത്തുല്‍ ഔല്‍" എന്ന് പറയുന്നു. ഇത് തന്നെയാണ് ഈ വിഷയത്തില്‍ മുസ്ലിം സമൂഹത്തിന്റെ മറുപടിയും മാതൃകയും. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ മാത്രമാണ് "മസ്അലത്തുല്‍ ഔല്‍"ന്റെ പരിധിയില്‍ വരിക.  മുകളില്‍ പരാമര്‍ശിച്ച പ്രശ്നം തന്നെയെടുക്കാം. മേല്‍ പറഞ്ഞ സംഭവത്തില്‍ ഓഹരി 24 ഭാഗം ആക്കുന്നതിനു പകരം 27 ഭാഗം ആക്കുന്നു.  "ഔല്‍" പ്രകാരം മക്കള്‍ക്ക് 16/27ഉം മാതാപിതാക്കള്‍ക്ക് 8/27ഉം ഭാര്യക്ക് 3/27ഉം ലഭിക്കുന്നു. അതായത് ഖുര്‍ആന്‍ വചനത്തില്‍ മുന്‍ഗണന നല്‍കിയ പെണ്മക്കള്‍ക്ക് അവരുടെ 2/3 ഉറപ്പാക്കുന്നു. മറ്റുള്ളവര്‍ക്ക് നീതിയുക്തമായ ഓഹരി നല്‍കുകയും ചെയ്യുന്നു.

അതായത് ഖുര്‍ആന്‍ വചനങ്ങളെ പ്രവാചക ജീവിതത്തിന്റെ ഭൂമികയില്‍ നിന്ന് എങ്ങനെ മനസ്സിലാക്കണം എന്നും പ്രായോഗികമായ പ്രശ്നങ്ങള്‍ക്ക് എങ്ങനെ പരിഹാരം തേടണം എന്നുമാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്.

പ്രിയപ്പെട്ട നിഷാദിനോട്,
(നിന്റെ അക്കൌണ്ടില്‍ നിന്ന് ഞാന്‍ ബ്ലോക്ക് ചെയ്യപ്പെട്ടത് കൊണ്ടോ, അതോ നീ ഇപ്പോള്‍ ഫേസ്ബുക്ക് ഉപയോഗിക്കാത്തത് കൊണ്ടോ ടാഗ് ചെയ്യാന്‍ കഴിയുന്നില്ല. എങ്കിലും ഇത് നിഷാദ് വായിക്കും എന്നെനിക്കറിയാം.-)
വിമര്‍ശനങ്ങള്‍ക്കപ്പുറം അവക്ക് ഇസ്ലാമിക പ്രബോധകര്‍ നല്‍കിയ മറുപടികള്‍ കൂടി വായിക്കുന്നത് നന്നായിരിക്കും- എങ്കിലേ പുതിയ വിമര്‍ശങ്ങളിലെക്ക് ചിന്തിക്കാന്‍ പറ്റൂ..ഒന്നേ പറയാനുള്ളൂ.."മതത്തിന്‍റെകാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു." (ഖുര്‍ആന്‍ 2:257) ആശയപരമായ സംവാദം ഇനിയും തുടരാം..

സമയം കിട്ടുന്ന മുറക്ക് മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്യാം...
 അബ്ദുല്ലഹ് അബ്ദുല്‍ ഫാദി എന്ന പാതിരിയുടെ ഇസ്ലാം വിമര്‍ശങ്ങളെയും ചേകന്നൂര്‍ മൌലവിയുടെ ഹദീസ് നിഷേധത്തെയും പുതു തലമുറയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ജബ്രാ മാഷും കുട്ട്യോളും മൂക്ക് കൊണ്ട് "ക്ഷ" വരക്കല്‍ തുടര്‍ന്ന്‍ കൊണ്ടേയിരിക്കും.

NB:സഹോദരന്‍ Aqel ആണ് എങ്ങനെയാണ് 24 ഓഹരി 27 ആക്കിയത് എന്ന് ചോദിച്ചത്.. പണ്ടേ കണക്ക് എഴുതാന്‍ മടിയാണ്..അത് കൊണ്ടാണ് എഴുതാരിതുന്നത് tongue emoticon . മുഴുവന്‍ ഓഹരിയുടെ അനുപാതം 1/8:2/3:1/3. അതായത്, 3:16:8 . അതായത് 27 ഓഹരി. അപ്പോള്‍, പടച്ചവനു കണക്ക് അറിയാത്ത പ്രശ്നമല്ല, പറഞ്ഞു തന്ന കണക്ക് കഴിയുന്ന അനുപാതത്തില്‍ പ്രയോഗിച്ചാല്‍ മതി 

Wednesday, 1 July 2015

മഴവില്ലഴകിനു പിന്നില്‍: ഇസ്ലാമും സ്വവര്‍ഗാനുരാഗവും

 കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ മിഴി തുറന്നത് മഴവില്ലഴകുള്ള ചിത്രങ്ങളിലേക്കാണ്. അമേരിക്കന്‍ കോടതി ഒരേ ലിംഗത്തില്‍ പെട്ടവരുടെ വിവാഹം നിയമവിധേയമാക്കിയതും ഈ ജൂണ്‍ മാസം "LGBT Celebrate Pride" മാസമായി കൊണ്ടാടുന്നതും വളരെ വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയിരിക്കുന്നത്.


ഉദ്ദേശം അര നൂറ്റാണ്ട് മുന്പ് സ്വവര്‍ഗാനുരാഗം പാപവും മാനസിക വൈകൃതവുമായിട്ടാണ് ലോക ജനത കണ്ടിരുന്നതെങ്കില്‍, ഇന്ന് സ്വവര്‍ഗാനുരാഗം മ്ലേച്ഛമാണ് എന്ന് പറയുന്നവരെ "homophobic" ആയി മുദ്ര കുത്തുകയും അവരെ മാനസിക രോഗികളായി കാണുകയും ചെയ്യുന്ന അവസ്ഥാ വിശേഷമാണ് നിലവിലുള്ളത്! ഒരു പക്ഷേ മത വിശ്വാസമായിരുന്നു സ്വവര്‍ഗാനുരാഗ ചിന്തകള്‍ക്ക് വിലക്കായി എല്ലാ രാജ്യങ്ങളിലും നില കൊണ്ടിരുന്നത്. എല്ലാ സെമിറ്റിക് മതങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങളെ പാപമായി കാണുന്നു. ക്രൈസ്തവ മത വിശ്വാസത്തില്‍ നിന്ന് മെല്ലെയെങ്കിലും, ആളുകള്‍ വ്യതിചലിച്ചു പോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത് ചര്‍ച്ചുകള്‍  സ്വവര്‍ഗാനുരാഗതോട് വെച്ച് പുലര്‍ത്തുന്ന നിലപാടാണ്. അമേരിക്കയില്‍ നടന്ന ഒരു സര്‍വെയില്‍ ചെറുപ്പത്തിലെ മതവിശ്വാസം ഉപേക്ഷിച്ച ആളുകളില്‍ 24% പേര്‍ സ്വവര്‍ഗരതിയോടുള്ള ക്രൈസ്തവ നിലപാട് തങ്ങളുടെ മതനിരാസത്തിനു കാരണമായി എന്ന് ചൂണ്ടിക്കാണിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ ഇസ്ലാം മതത്തിനു സ്വവര്‍ഗ ലൈംഗികതയോടുള്ള നിലപാട് വളരെ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.


1967 വരെ  ബ്രിട്ടീഷ് നിയമം പ്രകാരം  സ്വവര്‍ഗാനുരാഗം കുറ്റകരമായിരുന്നു. 
സ്വവര്‍ഗാനുരാഗത്തെ ആളുകള്‍ മുന്പ് എതിര്‍ക്കാനുള്ള പ്രധാന കാരണം അത് പ്രകൃതി വിരുദ്ധമാണ് എന്നതായിരുന്നു. സ്വവര്‍ഗ ലൈംഗികത ജീവജാലങ്ങളുടെ സ്വാഭാവിക പ്രകൃതിക്ക് എതിരാണ് എന്ന സുപ്രധാന വാദത്തെ എതിരിടാന്‍ ഒരു പാട് ഗവേഷകര്‍ കിണഞ്ഞു ശ്രമിച്ചു! അങ്ങിനെയാണ് ജപ്പാന്‍ കടല്‍ തീരത്തെ ചില ആണ്‍ മത്സ്യങ്ങള്‍ തങ്ങളുടെ ഇണകളെ മറ്റുള്ള ആണ്‍ മത്സ്യങ്ങള്‍ സമീപിക്കാതിരിക്കാന്‍ സ്ത്രീയായി അഭിനയിക്കുമെന്നും ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ചില ശലഭങ്ങളും ഇതേ "സ്വവര്‍ഗാനുരാഗ" സ്വഭാവം പുറത്തെടുക്കുമെന്നും, അതിനാല്‍ ഇത് "പ്രകൃതിപരമാണ്" എന്നും ചില "ഗവേഷകര്‍" കണ്ടെത്തിയത്!  തെക്കേ അമേരിക്കയിലെ ചില പെണ്‍ ചിലന്തികള്‍ ഇണ ചേര്‍ന്ന ശേഷം സ്വന്തം ഇണയെ തന്നെ തിന്നു കളയുന്നത് ഈ ഗവേഷകര്‍ കാണാതെ പോയതില്‍ പുരുഷസമൂഹത്തിനു തന്നെ ആശ്വസിക്കാന്‍ വകയുണ്ട്!

പിന്നീട് എണ്‍പതുകളില്‍ തലച്ചോറുമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥി സ്വവര്‍ഗാനുരാഗികളില്‍ ചെറുതായിരിക്കും എന്ന പഠനം പുറത്തു വന്നു. എന്നാല്‍ ഒരു പാട് ശാസ്ത്രജ്ഞര്‍ ഇതിനെതിരെ രംഗത്തെത്തി. മരണപ്പെട്ടവരുടെ തലച്ചോറിന്റെ ക്രോസ്-സെക്ഷനുകളില്‍ നിന്ന് നടത്തിയ പഠനം ശാസ്ത്രീയമല്ല എന്നും, ഇക്കാരണത്താല്‍ സ്വവര്‍ഗാനുരാഗികളില്‍ ഗ്രന്ഥിയുടെ വലിപ്പം അവരുടെ ജീവിത ശൈലിയാല്‍ ക്രമേണ കുറഞ്ഞതാണ്- അതല്ലാതെ ജനിച്ചപ്പോള്‍ തന്നെ അങ്ങനെയായിരുന്നില്ല എന്നും പഠനങ്ങള്‍ തെളിയിച്ചു.

ഈയിടെ ഗേ-ലെസ്ബിയന്‍ വിഭാഗക്കാര്‍ക്ക് അവരുടെ ഈ അവസ്ഥ ജനിതികമാണ് എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരുപാട് പഠനങ്ങള്‍ നടന്നു വരുന്നു. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ. ഡീന്‍ ഹാമര്‍ ആണ് ആദ്യമായി "ഗേ ജീന്‍" ജനിതിക കോഡില്‍ ഉണ്ട് പഠനവുമായി രംഗത്തെത്തിയത്. അമ്മമാരുടെ എക്സ് ക്രോമോസോം (X-Chromosome) വഴിയാണ് പുരുഷന്മാരിലേക്ക് ഈ ജീന്‍ കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന് പ്രശസ്തമായ "സയന്‍സ്" ജേര്‍ണലില്‍ 1993 ജൂലൈ മാസം അദ്ദേഹം എഴുതി. എന്നാല്‍ വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വ്വകലാശാലയില്‍ ഇതേ വിഷയകമായി പഠനം നടത്തപ്പെട്ടപ്പോള്‍ എക്സ് ക്രോമോസോമും ഒരാളുടെ ലൈംഗികതയുമായി ബന്ധം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഡീന്‍ ഹാമറിന്റെ പഠനങ്ങള്‍ സംശയത്തിന്റെ നിഴലിലായി.1994 ജൂണില്‍ അദ്ദേഹത്തിന്റെ ഒരു ജൂനിയര്‍ ഡീന്‍ ഹാമര്‍ തന്റെ പഠനങ്ങളില്‍ ആവശ്യമായ ഫലങ്ങള്‍ക്കായി കൃത്രിമം നടത്തി എന്ന് വെളിപ്പെടുത്തിയത് ചിക്കാഗോ ട്രിബൂന്‍ പുറത്തു വിട്ടു.ഡോ. ഡീന്‍ ഹാമര്‍ പിന്നീട് താന്‍ ഒരു ഗേ ആണ് എന്ന് വെളിപ്പെടുത്തി. ഒടുവില്‍ 1999ല്‍ ജോര്‍ജ് റൈസ്, ജോര്‍ജ് എബെഴ്സ് എന്നിവര്‍ "സയന്‍സ്" മാഗസിനില്‍ തന്നെ എക്സ്-ക്രോമോസോമും സ്വവര്‍ഗപ്രേമവും തമ്മില്‍ ബന്ധമില്ല എന്ന് തെളിയിക്കുന്ന പഠനങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ ഡീന്‍ ഹാമറിന്റെ പഠനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു.

രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ സമൂഹം ഇടപെടുന്നത് എന്തിനു എന്ന വ്യക്തി കേന്ദ്രീകത വാദങ്ങള്‍ സ്വവര്‍ഗാനുരാഗ പ്രസ്ഥാനങ്ങള്‍ മുഖ്യ വാദമാക്കി മാറ്റിയത് പിന്നീടാണ്. മനുഷ്യ ബന്ധങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന കുടുംബമെന്ന സാമൂഹ്യ ഘടനയെ തന്നെ അപ്പാടെ തകര്‍ത്ത് കളയുന്ന ഇത്തരം വാദങ്ങള്‍, ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ സഹോദരീ സഹോദരന്മാര്‍  തമ്മില്‍ ഉഭയകക്ഷി ഉടമ്പടി പ്രകാരം ഒന്നിച്ചു താമസിച്ചാല്‍ കുഴപ്പമില്ല (incest) എന്ന മഹാ ദുരന്തകരമായ നിയമങ്ങള്‍ നിലവില്‍ വരുന്ന അവസ്ഥയില്‍ എത്തിച്ചു! ഇന്‍സെസ്റ്റ് ഒരു മൌലികാവകാശമാണ് (!!) എന്ന് പ്രസ്താവന പുറപ്പെടുവിച്ചത് ജര്‍മന്‍ എത്തിക്കല്‍ കൌണ്‍സില്‍ ആയിരുന്നു. 

സ്വവര്‍ഗാനുരാഗികളില്‍ ലൈംഗിക രോഗങ്ങള്‍ക്കുള്ള സാധ്യത വളരെയേറെ ആണ് എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സാധാരണ ആളുകളെ അപേക്ഷിച്ച് ഇത്തരം ആളുകള്‍ക്ക് എയിഡ്സ് പിടിപെടാനുള്ള സാധ്യത 18 മടങ്ങാണ് എന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.മാത്രമല്ല, ലോകമെമ്പാടും എയിഡ്സ് ബാധിതരുടെ ശതമാനം വര്‍ഷാവര്‍ഷം കുറഞ്ഞു വരുമ്പോള്‍ സ്വവര്‍ഗാനുരാഗികളിലെ എയിഡ്സ് ബാധിതരുടെ എണ്ണം ലോകത്ത് എല്ലാ രാജ്യങ്ങളിലും വര്‍ധിച്ചു വരികയാണ് എന്നാണു കഴിഞ്ഞ വര്ഷം വാഷിംഗ്‌ടണ്‍ ഡി സി യില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ എയിഡ്സ് കോണ്‍ഫറന്‍സ് ആശങ്ക പ്രകടിപ്പിച്ചത്. അമേരിക്കയില്‍ അഞ്ചില്‍ ഒരു സ്വവര്‍ഗാനുരാഗി എച്ച്ഐവി ബാധിതനാണ് എന്നാണു 2010ല്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. തൊണ്ണൂറുകളില്‍ മാനവ കുലത്തില്‍ എയിഡ്സിന്റെ തുടക്കം തന്നെ സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരില്‍ ആയിരുന്നു എന്നത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട വസ്തുതയാണ്. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നടത്തുന്നവര്‍ക്ക്(അവരുടെ sexual orientation എന്തായാലും) ഒരു ഒര്‍മപ്പെടുതലായി ഇന്നും ആ മഹാവ്യാധി പതിനായിരങ്ങളെ കൊന്നൊടുക്കുന്നു!


ഇസ്‌ലാം ഈ വിഷയത്തില്‍ പുലര്‍ത്തുന്ന നിലപാട് മനസ്സിലാക്കുന്നതിനു ഉപോല്‍ബലകമായി എന്താണ്ന ന്മയും തിന്മയും എന്ന്  ഇസ്‌ലാം എങ്ങനെ വേര്‍തിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യ മനസിന്റെ ചാഞ്ചാട്ടങ്ങളുടെ അളവുകോലുകളില്‍ കാലഘട്ടങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും അനുസൃതമായി നന്മകളും തിന്മകളും മാറിക്കൊണ്ടേയിരിക്കുന്നു. സ്വവര്‍ഗ ലൈംഗികത തന്നെ ഉദാഹരണമായെടുക്കാം. അരനൂറ്റാണ്ടു മുന്പ് വരെ സ്വവര്‍ഗ ലൈംഗികത പാശ്ചാത്യ സംസ്കാരത്തില്‍ മ്ലേച്ഛത ആയിരുന്നെങ്കില്‍ ഇന്ന് അതൊരു ഭരണഘടനാ പരമായ അവകാശമാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും തുര്‍ക്കി പോലുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ഇന്നും സ്വവര്‍ഗ ലൈംഗികത ഒരു പാപമായി കണക്കാപ്പെടുന്നു. മാത്രമല്ല, പല ചെയ്തികളും തിന്മയാണോ നന്മയാണോ എന്ന് ഇന്നും അന്ത്യമില്ലാത്ത ചര്‍ച്ചകള്‍ (ഉദാ: ദയാവധം) നാം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഇവിടെ, ഇസ്ലാം വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഏക ദൈവത്തില്‍ വിശ്വസിക്കാന്‍ ഉദ്ഗോഷിക്കുന്ന ഇസ്ലാം , അതോടൊപ്പം ഈ ലോകത്ത് പൂര്‍ണമായ അര്‍ത്ഥത്തില്‍ നീതി  നടപ്പിലാക്കാന്‍ സാധിക്കില്ല എന്നും നാളെ മരണത്തിനു ശേഷം നമ്മുടെ എല്ലാ ചെയ്തികളും ചോദ്യം ചെയ്യപ്പെടും എന്നും പഠിപ്പിക്കുന്നു. നമ്മെ സൃഷ്ടിച്ചവനായ ദൈവത്തിനു മറ്റാരേക്കാളും നന്നായി നമുക്കെന്താണ് ഗുണം എന്നും ദോഷമെന്നും അറിയാമെന്നും നന്മ തിന്മകള്‍ എന്തെല്ലാമാണെന്ന് സ്രഷ്ടാവ് വ്യവച്ഛേദിചിട്ടുണ്ടെന്നും അവക്കനുസരിച്ചാണ് പരലോകത്ത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുക എന്നും ഇസ്ലാം ഉദ്ഘോഷിക്കുന്നു. നന്മയും തിന്മയും വേര്‍തിരിക്കാന്‍ സത്യാസത്യവിവേചനമായ (അല്‍-ഫുര്‍ഖാന്‍) ഒരു വേദഗ്രന്ഥവും അതിന്റെ ജീവിക്കുന്ന സാക്ഷിയായ ഒരു മനുഷ്യനെയും ദൈവം നിയോഗിക്കുകയുണ്ടായി. (ചിലര്‍ക്ക് ഇത് കേട്ടുകേള്‍വിയും കെട്ടുകഥയും ആയി തോന്നാം.. എന്നാല്‍ ഇതിനു പിന്നിലെ യുക്തിയും തെളിവുകളും വിലയിരുത്താനും ചര്‍ച്ച ചെയ്യാനും സുമനസ്സോടെ സ്വാഗതം ചെയ്യുന്നു :) ) അതിനാല്‍ തന്നെ കാലഘട്ടത്തിനും പ്രദേശത്തിനും അനുസരിച്ച് നന്മയുടെയും തിന്മയുടെയും പേരില്‍ തര്‍ക്കിക്കേണ്ട കാര്യം വിശ്വാസികള്‍ക്കില്ല. ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം പൂര്‍ണാര്‍ഥത്തില്‍ നീതിമാനായിരിക്കണം- അതിനാല്‍ തന്നെ നന്മയെന്തെന്നും തിന്മയെന്തെന്നും വേര്‍തിരിച്ചു മനസ്സിലാക്കി തരേണ്ടതും അതിനനുസരിച്ച് വിധി പ്രഖ്യാപിക്കെണ്ടതും നീതിമാനായ സ്രഷ്ടാവിന്റെ ബാധ്യതയാണ്.

ഖുര്‍ആന്‍ സ്വവര്‍ഗാനുരാഗത്തെ ഒരു തിന്മയായി പ്രഖ്യാപിക്കുന്നു. ലൂത് പ്രവാചകന്റെ ദേശക്കാരുടെ (സദോം) നാശത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായും സ്വവര്‍ഗ ലൈംഗികതയെ പരിചയപ്പെടുത്തുന്നു. "ലൂത്വിനെയും ( നാം അയച്ചു. ) അദ്ദേഹം തന്‍റെ ജനതയോട്‌, നിങ്ങള്‍ക്ക്‌ മുമ്പ്‌ ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക്‌ നിങ്ങള്‍ ചെല്ലുകയോ? എന്ന്‌ പറഞ്ഞ സന്ദര്‍ഭം ( ഓര്‍ക്കുക.) സ്ത്രീകളെ വിട്ട്‌ പുരുഷന്‍മാരുടെ അടുത്ത്‌ തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട്‌ പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു." (ഖുര്‍ആന്‍ 7:80,81)
ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് അയാള്‍ എങ്ങനെയാവണം എന്നത്.  ജനനത്തിലൂടെ തന്നെ ഒരാള്‍ സ്വവര്‍ഗാനുരാഗി ആകുന്നു എന്നതിന് ഇന്നും തെളിവുകളില്ല എന്നും നാം നേരത്തെ മനസ്സിലാക്കി(റഫറന്‍സുകള്‍ ശ്രദ്ധിക്കുക). ദൈവം സ്വവര്‍ഗ പ്രേമികളെ സൃഷ്ടിക്കുകയും അതിനെ ഒരു കുറ്റമായി പ്രഖ്യാപിക്കുകയും അതിനു പരലോകത്ത് ശിക്ഷ ഏര്‍പ്പെടുത്തുകയും  ചെയ്തു എന്നത് യുക്തിപരമായ കാര്യമല്ല. അങ്ങനെ പറയല്‍ ദൈവം അനീതി പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്നതിന് തുല്യമാണ്.വ്യത്യസ്തങ്ങളായ സാമൂഹ്യ സാഹചര്യങ്ങളാണ് ഒരാളെ ഇത്തരം അവസ്ഥയിലേക്കും ചോദനകളിലെക്കും എത്തിക്കുന്നത്. നാം മനുഷ്യര്‍ ബുദ്ധിയും ചിന്താ ശേഷിയും ഉള്ളവരാണ്. എന്ത് തിരഞ്ഞെടുക്കണം എന്ത് മാറ്റിവെക്കണം എന്ന് തീരുമാനിക്കുന്നത് നാമാണ്. എന്നാല്‍ അതിന്റെ പരിണിത ഫലങ്ങള്‍ നാം തന്നെ അനുഭവിക്കണം എന്ന് മാത്രം.

എന്നാല്‍ ഒരാള്‍ക്ക് അത്തരം ഒരു ചിന്ത ഉടലെടുക്കുക എന്നതിനെ ഒരു തിന്മയായി ഇസ്ലാം കാണുന്നില്ല. മനസ്സിന്റെ തോന്നലുകളെയല്ല, മറിച്ചു ശരീരത്തിന്റെ പ്രവൃത്തികളെയാണ് ഇസ്ലാം തിന്മയായി കാണുന്നത്. മറ്റുള്ളവര്‍ക്ക് അസാധാരണമായി തോന്നാവുന്ന തോന്നലുകള്‍ ചില ആളുകള്‍ക്ക് ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ അത്തരം ചിന്തകള്‍ ഉണ്ടാവുന്നത് മൂലം അവ പ്രവര്‍ത്തിയില്‍ കൊണ്ട് വരാം എന്ന മനോഗതിയെ ന്യായീകരിക്കാവുന്നതല്ല. ഇത്തരം ചിന്തകളുടെ കാരണം പലതാകാം.   ഈ ലോകത്തെ ജീവിതം ഒരു പരീക്ഷണമായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അതിനാല്‍ തന്നെ കാരണങ്ങളെന്തായാലും അത്തരം ചിന്തകളും ഇച്ഛകളും  ഒരാളുടെ മനസ്സില്‍ ഉടലെടുക്കുന്നുണ്ടെങ്കില്‍ അവ  അല്ലാഹുവിന്റെ പരീക്ഷണമായിട്ടെ ഒരു മുസ്ലിമിന് കാണേണ്ടതുള്ളൂ. അത്തരം ചിന്തകള്‍ക്ക് കടിഞ്ഞാണിടുകയും ആത്യന്തികമായി നമുക്ക് തിന്മയായ പ്രവര്‍ത്തനങ്ങളിലേക്ക് ചിന്തകള്‍ എത്തിക്കാതെ അവയെ ചെറുത്തു തോല്‍പ്പിക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. ഇനി ഈ ചോദനകള്‍  തനിക്ക് ജന്മനാ ഉള്ളതാണ് എന്ന് ഒരാള്‍ വാദിച്ചാലും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ന്യായീകരിക്കപ്പെടില്ലല്ലോ!

ഇസ്ലാം സ്വവര്‍ഗ ലൈഗികതയെ ഒരു തിന്മയായി കാണുന്നു- മദ്യപാനത്തെയും പലിശയെയും ബഹുദൈവാരാധനയെയും എല്ലാം ഇസ്ലാം തിന്മയായി വീക്ഷിക്കുന്നത് പോലെ.
ഇസ്ലാം എപ്പോഴും വെറുക്കുന്നത് തിന്മയെയാണ്, അല്ലാതെ തിന്മ പ്രവര്‍ത്തിക്കുന്നവനെയല്ല.   മറിച്ച് തിന്മകളില്‍ ഏര്‍പ്പെടുന്നവരെ അതില്‍ നിന്ന് മോചിപ്പിക്കാനും നന്മയുടെ പാതയില്‍ നയിക്കാനും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇസ്ലാം അനുശാസിക്കുന്നു. ലൂത് പ്രവാചകന്റെ ചരിത്രം തന്നെ ശ്രദ്ധേയമാണ്. തന്റെ അതിഥികളെ ലൈംഗികമായി പ്രാപിക്കാന്‍ വന്ന സദോം ദേശക്കാരെ തെറി വിളിക്കുകയല്ല ലൂത് നബി ചെയ്തത്. മറിച്ചു അദ്ദേഹം അവരോടു പറഞ്ഞത് ഖുര്‍ആനിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാം,"ലൂത്വിന്‍റെ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ ഓടിവന്നു. മുമ്പു തന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, ഇതാ എന്‍റെ പെണ്‍മക്കള്‍. അവരാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. ( അവരെ നിങ്ങള്‍ക്ക്‌ വിവാഹം കഴിക്കാമല്ലോ? ) അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്‍റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ? അവര്‍ പറഞ്ഞു: നിന്‍റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക്‌ ആവശ്യമില്ലെന്ന്‌ നിനക്ക്‌ അറിവുണ്ടല്ലോ? തീര്‍ച്ചയായും നിനക്കറിയാം; ഞങ്ങള്‍ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌."(11:78,79) .തിന്മ മനസ്സില്‍ വെച്ച് വന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും അവര്‍ക്ക് നേരായ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സ്വന്തം പെണ്മക്കളെ, അതല്ലെങ്കില്‍ ആ ഗോത്രത്തിലെ സ്ത്രീകളെ വിവാഹം കഴിച്ചു നല്‍കാം എന്നുമാണ് ലൂത് നബി(അ) അവരോടു പറഞ്ഞത്! ഇതാകുന്നു എല്ലാ തിന്മകളോടും ഇസ്ലാമിന്റെ നിലപാട്. ഇതിനെ "ഹോമോഫോബിയ" എന്ന് വിളിക്കുന്നവര്‍ക്ക് "ഇസ്ലാമോഫോബിയ"പിടിപെട്ടിട്ടുണ്ട് എന്നല്ലേ നാം മനസിലാക്കേണ്ടത്?
ഇത് വെറുപ്പില്‍ നിന്നുയരുന്ന സന്ദേശമല്ല, മറിച്ച് ബഹുദൈവ വിശ്വാസിയെയും നിരീശ്വരവാദിയെയും ഏതൊരു കാരണത്താല്‍ ഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നുവോ, പലിശക്കാരനെ ഏതൊരു കാരണത്താല്‍ അത് ഉപേക്ഷിക്കാന്‍ ഉപദേശിക്കുന്നുവോ, മദ്യപാനിയെ  ഏതൊരു ന്യായത്തിന്റെ പേരില്‍ മദ്യം വര്‍ജിക്കാന്‍ ആവശ്യപ്പെടുന്നുവോ- അതെ മനസ്ഥിതിയോടെ തന്നെയാണ് ഈ വാക്കുകളും എഴുതപ്പെട്ടിട്ടുള്ളത്. ഇത് വെറുപ്പിന്റെ സന്ദേശമല്ല-സ്നേഹത്തിന്റെതാണ്! മഴവില്ലിന്റെ നിറങ്ങള്‍ തീര്‍ക്കപ്പെടുന്നത് പലപ്പോഴും പേമാരിക്ക് ശേഷമാണ്. ഒരു പക്ഷേ നിങ്ങള്‍ രണ്ടുപേര്‍ക്ക് തീര്‍ക്കപ്പെടുന്ന മഴവില്ല് പതിനായിരങ്ങളുടെ നഷ്ടത്തിന്റെ പേമാരിക്ക് ശേഷമായിരിക്കും! ഓര്‍ക്കുക.. എന്തായാലും  മഴവില്ല് കേവലം മരീചിക മാത്രമല്ലേ!

Reference:

1)http://www.independent.co.uk/news/world/europe/german-ethics-council-calls-for-incest-between-siblings-to-be-legalised-by-government-9753506.html

2)Hamer et al. A linkage between DNA markers on the X chromosome and male sexual orientation. Science 1993 Jul 16; 261(5119):321-7.

3)Rice, et al. Male homosexuality: absence of linkage to microsatellite markers at Xq28. Science 1999 Apr 23; 284(5414):665-7.

4)Wickelgren I. Discovery of 'gay gene' questioned. Science 1999 Apr 23; 284(5414):571.

5)LeVay S. A difference in hypothalamic structure between heterosexual and homosexual men. Science 1991 Aug 30; 253(5023):1034-7.

6)http://healthland.time.com/2012/07/20/hiv-continues-to-spread-among-gay-men-studies-show/

7)https://www.psychologytoday.com/blog/fighting-fear/201305/homosexuality-and-aids

8) http://www.usatoday.com/story/news/nation/2014/02/26/homosexuality-opinion-survey/5828455/


Wednesday, 17 June 2015

"നോമ്പ് എനിക്കുള്ളതാണ്!"

"നോമ്പ് എനിക്കുള്ളതാണ്!"

നാം ഏറെ കേള്‍ക്കാറുള്ള ഒരു ഹദീസാണ് താഴെ നല്‍കിയിരിക്കുന്നത്:
നബി(സ) പറഞ്ഞു:"അല്ലാഹു പറയുന്നു,"ആദമിന്റെ മകന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവനുള്ളതാണ്-നോമ്പ് ഒഴികെ. അതെനിക്കുള്ളതാണ്-നാമാണ് അതിനു പ്രതിഫലം നല്‍കുന്നത്!"(ബുഖാരി, മുസ്‌ലിം)

എന്നാല്‍ എല്ലാ പ്രവര്‍ത്തനങ്ങളും നാം അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയല്ലേ ചെയ്യുന്നത്? നമ്മുടെ എല്ലാ അമലുകള്‍ക്കും പ്രതിഫലം നല്‍കുന്നത് അല്ലാഹു അല്ലേ? പിന്നെന്താണ് ഈ ഹദീസില്‍ നോമ്പിനെ കുറിച്ച് മാത്രം എടുത്തു പറഞ്ഞത്‌? ഇക്കാര്യങ്ങള്‍ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത് നമുക്ക്‌ കാണാന്‍ കഴിയും.

അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മഹത്വമേറിയ പ്രവര്‍ത്തനമാണ് നോമ്പ്. ഒരടിമയുടെ നോമ്പ് അല്ലാഹു അത്യധികം ഇഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, ഒരു വിശ്വാസിയുടെ ആത്മാര്‍ഥതയുടെ പ്രതീകമാണ് നോമ്പ്- കാരണം വ്രതം അവനും തന്റെ രക്ഷിതാവും മാത്രമറിയുന്ന ഒരു രഹസ്യമാകുന്നു. ഒരു നോമ്പുകാരന് ഒരു പക്ഷെ മറ്റാരും അറിയാതെ ഭക്ഷിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാം- എന്നാല്‍ ആര് തന്നെ കണ്ടില്ലെങ്കിലും എല്ലാം അറിയുന്ന തന്റെ നാഥന്‍ തന്നെ കാണുന്നുണ്ട് എന്ന ബോധ്യത്താല്‍ അവനതു ചെയ്യുന്നില്ല. അതിനാല്‍ തന്നെ ഈ ആത്മാര്‍ഥതയെ അല്ലാഹു അംഗീകരിക്കുകയും മറ്റു ആരാധന കര്‍മങ്ങളില്‍ നിന്ന് നോമ്പിന് പ്രത്യേകത കല്പിക്കുകയും "നോമ്പ് എനിക്കുള്ളതാണ്" എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ഈ പ്രത്യേകത അന്ത്യ ദിനത്തില്‍ വ്യക്തമാക്കപ്പെടും എന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. സ്വഫവാന്‍ ബിന്‍ ഉനൈന പറഞ്ഞതായി കാണാം,"പുനരുഥാന നാളില്‍ അല്ലാഹു തന്റെ അടിമയെ വിചാരണ ചെയ്യുകയും നോമ്പ് ഒഴികെ മറ്റെല്ലാ കര്‍മങ്ങളുടെ മേലും വിഹി കല്പിക്കുകയും ചെയ്യും. നോമ്പ് മാത്രം ബാക്കി ആയിരിക്കെ, അവന്റെ വ്രതത്തിന്റെ മഹാത്വത്താല്‍ അല്ലാഹു അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും"

ഇനി, എന്ത് കൊണ്ടാണ് "നാമാണ് അതിനു പ്രതിഫലം നല്‍കുന്നത്" എന്ന് അല്ലാഹു പറഞ്ഞത്‌, എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹു തന്നെയാണ് അര്‍ഹമായ പ്രതിഫലം നല്‍കുന്നത് എന്നിരിക്കെ? മറ്റെല്ലാ അമലുകള്‍ക്കും എത്രയാണ് പ്രതിഫലം എന്ന് വ്യക്തമാക്കപ്പെട്ടത്‌ നമുക്ക്‌ കാണാന്‍ കഴിയും. അല്ലാഹു സത്കര്‍മങ്ങള്‍ക്ക് പത്തിരട്ടി മുതല്‍ എഴുനൂറു ഇരട്ടി വരെ പ്രതിഫലം നല്‍കുന്നു. എന്നാല്‍ നോമ്പിന് ഇങ്ങനെ ഒരു കണക്ക്‌ വെച്ചിട്ടില്ല! അല്ലാഹു നോമ്പിന്റെ പ്രതിഫലത്തെ ഒരു നിശ്ചിത അളവുമായി ബന്ധപ്പെടുത്താതെ താനുമായി ബന്ധപ്പെടുത്തി എന്നത് നോമ്പിന്റെ മഹത്വത്തിന്റെ മറ്റൊരു തെളിവാണ്.നോമ്പ് എന്നാല്‍ ക്ഷമ പാലിക്കലാകുന്നു- അല്ലാഹുവിനെ അനുസരിക്കുന്നതില്‍, നിഷിദ്ധ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്കുന്നതില്‍, അല്ലാഹുവിന്റെ വിധിയില്‍, ദാഹത്തില്‍, വിശപ്പില്‍. ക്ഷമാശീലര്‍ക്കാകട്ടെ കണക്കില്ലാത്ത  പ്രതിഫലമാകുന്നു അല്ലാഹു വാഗ്ദാനം ചെയ്തത്!അല്ലാഹു ഖുര്‍ആനില്‍ പറയുന്നു,"ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌."(39:10)

അവലംബം: മജാലിസു ശഹ്റു റമദാന്‍ : ശൈഖ് ഇബ്ന്‍ ഉസൈമീന്‍



Sunday, 5 April 2015

ദൈവവും ഡിങ്കനും!

"ദൈവമുണ്ട് എന്ന് വിശ്വസിക്കാമെങ്കില്‍ കാക്രീ കൂക്രീ യിലും പൂതാങ്കീരിയിലും വിശ്വസിക്കാം, ഡിങ്കനിലും വിശ്വസിക്കാം"

ദൈവ വിശ്വാസത്തെ കളിയാക്കി നിരീശ്വരവാദികള്‍ ഉന്നയിക്കുന്ന പ്രധാന വാദങ്ങളിലൊന്നാണ് ഇത്...ഈയിടെ കേരളത്തിലെ  പ്രധാന യുക്തന്മാരില്‍ ഒരാളായ രവിചന്ദ്രന്‍ മാഷും ഈ വാദം ഉന്നയിച്ചു കണ്ടു..

ദൈവവിശ്വാസം  എന്നത് സ്വതസിദ്ധമായ അല്ലെങ്കില്‍ സ്വയംപ്രത്യക്ഷമായ (axiomatic/self evident) ഒന്നാണെങ്കില്‍ എന്ത് കൊണ്ട് ഡിങ്കനില്‍ ഉള്ള വിശ്വാസവും അങ്ങനെയായിക്കൂടാ? 

കാരണം 1:
ഡിങ്കനില്‍ ഉള്ള വിശ്വാസം പ്രകൃതിപരമായ പ്രവണതയില്‍ പെട്ടതല്ല. അവ ഒരു പ്രത്യേക സംസ്കാരം/അല്ലെങ്കില്‍ ഭാഷയാല്‍ പരിമിതപ്പെട്ടതാണ്.ബാലമംഗളമില്ലാത്ത ഇറ്റാലിയന്‍ ഭാഷയില്‍ ഡിങ്കന്‍ ഇല്ല.. എന്നാല്‍ ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ  ദൈവം എന്നാ അടിസ്ഥാന  സങ്കല്പം ഭാഷക്കും ദേശത്തിനും സംസ്കാരത്തിനും അതീതമാണ്!

കാരണം 2:
ദൈവ വിശ്വാസം നൈസര്‍ഗികമാണ്, അതിനു വിവരത്തിന്റെ കൈമാറ്റം ആവശ്യമില്ല..എന്നാല്‍ കാക്രീ കൂക്രിയെ കുറിച്ച് ഒരാള്‍ അറിയണമെങ്കില്‍ ഏതെങ്കിലും മാധ്യമത്തിലൂടെ information കൈമാറ്റം ചെയ്താലേ സാധ്യമാകൂ..അതിനാലാണ് ഒരു നിരീശ്വരവാദിയുടെ മക്കളെ പിടിച്ചു ഒറ്റപ്പെട്ട ഒരു ദ്വീപില്‍ കൊണ്ട് പോയിട്ടാല്‍ ഈ ദ്വീപിനു ഒരു സ്രഷ്ടാവ് ഉണ്ട് എന്ന വിശ്വാസം അവരില്‍ രൂപപ്പെടും എന്ന്  സാമൂഹ്യ ശാസ്ത്രജ്ഞരും നരവംശശാസ്ത്രജ്ഞരും പറയുന്നത് (ref: http://news.bbc.co.uk/today/hi/today/newsid_7745000/7745514.stm)


അതിനാല്‍ തന്നെ ദൈവ വിശ്വാസത്തെ ഡിങ്കന്‍ , പൂതാങ്കീരി എന്നിവയുമൊക്കെയായി താരതമ്യം ചെയ്യുന്നത് മഹാ വിഡ്ഢിത്തമാണ്!

കൂട്ടി വായിക്കേണ്ടത്: ദൈവ വിശ്വാസം എന്നത് കൊണ്ടുദ്ദേശിച്ചത് കുട്ടിചാത്തനിലും ബാബ-ബീവിമാരിലുമുള്ള വിശ്വാസമല്ല, മറിച്ച് പ്രപഞ്ചത്തിന്റെ സംവിധായകനിലുള്ള വിശ്വാസമാണ്!

Sunday, 15 March 2015

അല്ലാഹു:മുസ്ലിങ്ങളുടെ മാത്രം ദൈവമോ?

"അല്ലാഹു" എന്ന പദത്താല്‍ അര്‍ത്ഥമാക്കപ്പെടുന്നതെന്ത്? മുസ്ലിങ്ങളുടെ മാത്രം ആരാധനാ മൂര്‍ത്തിയാണോ അല്ലാഹു? അതോ അറബികളുടെ മാത്രം ദൈവമോ?
നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്തുക..ഈ രണ്ട് മിനിട്ടു സമയം കൊണ്ട്!

Saturday, 7 March 2015

മുസ്ലിം സൈന്യത്തെ വരവേറ്റ ക്രൈസ്തവ ജനത!

എഡി ഏഴാം നൂറ്റാണ്ട്..

സിറിയയില്‍ ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ തന്നെ ഒരുപാട് അവാന്തര വിഭാഗങ്ങള്‍ നിലവിലുണ്ടായിരുന്നു-ജാക്കോബൈറ്റുകള്‍, നെസ്ടോറിയന്മാര്‍ തുടങ്ങിയവര്‍. ഇവരില്‍ എല്ലാ വിഭാഗങ്ങളും ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരുടെ ശക്തമായ പീഡനങ്ങള്‍ക്ക് വിധേയരായികൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു.

മുഹമ്മദ്‌ നബി(സ)യുടെ കാല ശേഷം ഖലീഫ ഉമറിന്റെ കാലഘട്ടത്തിലാണ് ഇസ്ലാമിക ഭരണകൂടം സിറിയയുടെ വിമോചനത്തിനായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും തങ്ങള്‍ക്ക് ഇഷ്ടമുള്ള മതമനുസരിച്ചു ജീവിതം മുന്നോട്ട് നയിക്കാനും സിറിയന്‍ ജനതക്ക് ഇസ്ലാമിക ഭരണകൂടം അവകാശം നല്‍കി.തിരിച്ചു  ഇസ്ലാമിക ഭരണത്തിന് കീഴിലെ അമുസ്ലിം പൌരന്മാര്‍ നല്‍കേണ്ട നികുതിയായ ജിസ്‌യ നല്‍കാന്‍  സിറിയന്‍ പൌരന്മാരും തീരുമാനമെടുത്തു. സിറിയ തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് അകന്നു പോകുന്നു എന്ന് മനസ്സിലാക്കിയ ബൈസാന്റിയന്‍ ചക്രവര്‍ത്തി ഹിരാക്ലിയസ് മുസ്ലിങ്ങളെ തുരത്തിയോടിക്കാന്‍ സൈന്യത്തെ നിയോഗിചതായി ഡയോണിസിയസ് ഓഫ് ടെല്‍-മേഹ്രെ എന്ന ജക്കൊബൈറ്റ് ഗോത്രത്തലവന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇസ്ലാമിക ഭരണകൂടം സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനും സിറിയക്ക് പുറത്തു വെച്ച് ഹിരാക്ലിയസിന്റെ സൈന്യത്തെ നേരിടാനും തീരുമാനിച്ചു. ഏറ്റവും അദ്ഭുതകരമായ തീരുമാനം സിറിയയില്‍ നിന്ന് പിന്‍വലിയുമ്പോള്‍ സിറിയന്‍ ക്രിസ്ത്യാനികളില്‍ നിന്ന് വാങ്ങിയ ജിസ്‌യ മുസ്ലിം സേന പൂര്‍ണമായി തിരിച്ചു നല്‍കി എന്നതാണ്!

മുസ്ലിം സൈന്യാധിപനായിരുന്ന അബൂഉബൈദ(റ)ന്റെ പ്രതിനിധി ഹബീബ് ബിന്‍ മസ്ലമ നികുതിപ്പണം സിറിയക്കാര്‍ക്ക് തിരിച്ചു നല്‍കിയ ശേഷം പറഞ്ഞ വാചകങ്ങള്‍ ഡയോണിസിയസ് രേഖപ്പെടുത്തുന്നു,"നാം ഇരുകൂട്ടരും നാം ഏര്‍പ്പെട്ട കരാറുകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്.ഞങ്ങള്‍ റോമാക്കാരുമായി യുദ്ധതിലെര്‍പ്പെടാന്‍ പോകുകയാണ്.ഞങ്ങള്‍ തിരിച്ചു വന്നാല്‍ ഈ പണം തിരികെയെടുക്കാം. എന്നാല്‍ ഞങ്ങള്‍ പരാജയപ്പെട്ടാല്‍ ഈ കരാറില്‍ നിന്ന് ഞങ്ങള്‍ പിന്മാറിയതായി നിങ്ങള്‍ കണക്കാക്കണം!"

ചരിത്രത്തില്‍ തുല്യതയില്ലാത്ത തരത്തില്‍ വിശ്വാസ്യതയുടെയും നീതിയുടെയും മകുടോദാഹരണമാണ് ഈ സംഭവം. അല്ലെ? ഹിരാക്ലിയസിന്റെ ആക്രമണത്തില്‍ നിന്ന് സിറിയന്‍ ജനതയെ സംരക്ഷിക്കാന്‍ കഴിയും എന്ന് പൂര്‍ണമായും ഉറപ്പു നല്‍കാന്‍ സാധിക്കാത്തതിനാല്‍ നികുതി തിരിച്ചു നല്‍കിയ ഭരണകൂടം!ചിന്തിക്കുക- ഒരു മഹാ  സൈന്യത്തെ നേരിടാന്‍ പോകുന്ന, ഒരുപാട് പണത്തിനു അത്യാവശ്യമുള്ള സൈന്യമാണ്‌ തങ്ങളുടെ കയ്യിലെ പണം തിരിച്ചു നല്‍കുന്നത്! മാത്രമല്ല, ഭരണ വര്‍ഗത്തിനെ കടന്നാക്രമണവും കൊള്ളിവെപ്പുമെല്ലാം സാധാരണയായി മാറിയ,ചൂഷിതരായ ഒരു സമൂഹത്തിലാണ് മുസ്ലിം സൈന്യം മഹത്തരമായ നീതി നടപ്പിലാക്കി മാതൃക കാണിച്ചത്!ഏറെ ശ്രദ്ധേയമായ വസ്തുത ക്രിസ്ത്യാനികള്‍ മുസ്ലിങ്ങളില്‍ ഏല്‍പ്പിച്ച ഈ വിശ്വാസം അവര്‍ കാത്തു സൂക്ഷിച്ചു എന്നെഴുതുന്നത് ഒരു ക്രിസ്ത്യന്‍ സ്ത്രോതസ് തന്നെയാണ്.

എന്തായിരുന്നു മുസ്ലിം സമൂഹത്തെ ഇതിനു പ്രേരിപ്പിച്ചത്? അറേബ്യന്‍ ജനതയെ അടിമുടി മാറ്റിമറിച്ച വിശുദ്ധ ഖുര്‍ആന്‍ തന്നെ!ഖുര്‍ആന്‍ പറയുന്നു:


"അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്."(4:58)

  സിറിയയിലെ ക്രിസ്ത്യന്‍ ജനത തങ്ങളെ മുസ്ലിങ്ങള്‍ ഭരിക്കുന്നതാണ് ഇഷ്ടപ്പെട്ടത് എന്നും ഡയോണിസിയസ് എഴുതുന്നു. ബൈസാന്റിയന്മാരെ കീഴടക്കി ദമാസ്കസില്‍ തിരിച്ചെത്തിയ മുസ്ലിം സൈന്യത്തെ ക്രൈസ്തവര്‍ നഗരത്തിനു പുറത്തു ചെന്ന് സന്തോഷത്തോടെ സ്വീകരിച്ചത് ഡയോണിസിയസ് വിവരിക്കുന്നുണ്ട്!

അതെ, തങ്ങളെ ഭരിച്ച, പുറത്തു നിന്നുള്ള ഒരു സൈന്യത്തെ ഒരു ജനത വരവേറ്റത് ചരിത്രത്തില്‍ മറ്റെവിടെ കാണാന്‍ സാധിക്കും? ഖുര്‍ആന്‍ സൃഷ്ടിച്ച വിപ്ലവം!

Ref: 1) Dionysius of Tel-Mahre, The Seventh Century in the West-Syrian Chronicles, Liverpool, 1993, p. 156-7.
       2)www.onereason.org

Friday, 6 March 2015

മാറ്റം സാധ്യമാണ്!

ഇതൊരു മാറ്റത്തിന്റെ കഥയാണ്...പ്രശ്ന കലുഷിതമായ,അതിക്രമങ്ങളും അനീതിയും നിറഞ്ഞ ഈ ലോകത്ത് മാറ്റം സാധ്യമാണ് എന്ന പ്രതീക്ഷ നല്‍കുന്ന മനോഹരമായ ചരിത്രം...

എ ഡി ആറാം നൂറ്റാണ്ട്...ചരിത്രകാരന്മാര്‍ ഇരുണ്ട കാലഘട്ടം എന്ന് വിളിക്കുന്ന യുഗം...

"ഈ ലോകത്ത് സന്തോഷിക്കാന്‍ വക നല്‍കുന്ന എന്താണുള്ളത്?"എന്ന് ചോദിച്ചത് അന്നത്തെ മാര്‍പ്പാപ്പ ഗ്രിഗറി ഒന്നാമന്‍ ആയിരുന്നു.ജർമൻ ഗോത്ര വംശജരായ ലൊംബാർടുകളുടെ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളുമായിരുന്നു പോപ്പിനെ അത്തരമൊരു അഭിപ്രായത്തിനു പ്രേരിപ്പിച്ചത്‌. ഈയൊരു വിഷമസന്ധിയില്‍ റോം മാത്രമല്ല ഉണ്ടായിരുന്നത്.

സിറിയയിലെ ഓര്‍ത്തഡോക്സ്‌ ക്രിസ്ത്യാനികള്‍ തങ്ങളെ ഭരിക്കുന്ന ബൈസാന്റിയന്‍ രാജവംശവുമായുള്ള അഭിപ്രായ ഭിന്നതകള്‍ മൂലം കടുത്ത പീഡനങ്ങള്‍ക്ക് വിധേയരാകുന്ന സമയം.ഈജിപ്തിലെ കോപ്റ്റിക്‌ വംശജരും ഇതേ ബൈസാന്റിയന്‍മാരുടെ ആക്രമണങ്ങളില്‍ പ്രയാസമാനുഭവിക്കുന്നു. ജൂതരാകട്ടെ, സ്പെയിനിലെ ചര്‍ച്ചിന്റെ ഭീഷണിയാല്‍ വംശനാശഭീഷണി തന്നെ നേരിടുന്നു!അനീതി കൊടികുത്തി വാഴുന്ന ലോകം.

അറബികളുടെ കാര്യമായിരുന്നു ഏറെ കഷ്ടം!ആണിനെയും പെണ്ണിനെയും മൃഗങ്ങളെ പോലെ ചന്തയില്‍ വിറ്റിരുന്ന ജനത.. നിരക്ഷരതയും മദ്യപാനവും വ്യഭിചാരവും പ്ലേഗ് പോലെ പടര്‍ന്നു പിടിച്ചിരിക്കുന്നു. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന ഒരു ജനതയെ കുറിച്ച് നമുക്ക്‌ ചിന്തിക്കാനാകുമോ? സ്ത്രീകള്‍ക്ക് സ്വത്ത് കൈവശം വെക്കാനോ അനന്തരമെടുക്കാനോ അവകാശം നല്‍കാത്ത സമൂഹം. ഒരു കുഞ്ഞു ജനിച്ചാല്‍ തന്തയാര് എന്നറിയാന്‍ തിരിച്ചറിയല്‍ പരേഡുകള്‍ നടത്തിയിരുന്നവര്‍. "ഞാന്‍ മരിച്ചാല്‍ മുന്തിരിവള്ളികള്‍ക്കടിയില്‍ എന്നെ മറമാടണം" എന്ന് ഒസ്യത്ത് നല്‍കിയ കവികള്‍ ജീവിച്ച മണ്ണ്.പിതാവ്‌ മരിച്ചാല്‍ മാതാവിനെ ഒഴികെ പിതാവിന്റെ മറ്റെല്ലാ ഭാര്യമാരെയും മകനുള്ള അനന്തരാവകാശ സ്വത്തായി കണ്ട ജനങ്ങള്‍ ജീവിച്ച മഹാമരുഭൂമി!

1920 ൽ ആണ് അമേരിക്കന്‍ ഐക്യ നാടുകളില്‍ സമ്പൂര്‍ണ മദ്യനിരോധന നിയമം കൊണ്ട് വന്നത്. എന്നാല്‍ ആ ഒരൊറ്റ നിയമം പൂര്‍ണമായി നടപ്പിലാക്കുന്നതില്‍-ജനങ്ങള്‍ക്കിടയില്‍ മാറ്റം സാധ്യമാക്കുന്നതില്‍ ലോകത്തിലെ ഏറ്റവും ശക്തമായ ഗവണ്മെന്റ്കളില്‍ ഒന്ന് അതിദയനീയമായി പരാജയപ്പെട്ടു. വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും മാഫിയാ ഗാംഗുകളും മൂലം1933ല്‍ സര്‍ക്കാര്‍ തന്നെ ആ നിയമം പിന്‍വലിച്ചു.

ഒരൊറ്റ മാറ്റം പോലും സാധ്യമാക്കുന്നതില്‍ ഈ ഇരുപതാം നൂറ്റാണ്ടില്‍ നിയമവും സര്‍ക്കാരും പരാജയപ്പെട്ടെന്കില്‍ എത്ര കാലമെടുക്കും മേല്‍പറഞ്ഞ ലോകത്തെ മാറ്റിയെടുക്കാന്‍?പതിറ്റാണ്ടുകള്‍? അതോ തലമുറകളോ?അല്ല, ഒരുപക്ഷെ അത് അസാധ്യം തന്നെയാണ്.

ഈയൊരു സമൂഹത്തിലെക്കായിരുന്നു വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി(സ)യിലൂടെ അവതരിക്കപ്പെട്ടത് . കേവലം അറബികല്‍ക്കല്ല- ലോകത്തിനു മുഴുവനായി ഒരു ഗ്രന്ഥം. ഖുര്‍ആനിന്റെ അവതരണോദ്ദേശ്യങ്ങളിൽ പ്രധാനമായിരുന്നു മനുഷ്യസമൂഹത്തെ ഒന്നടങ്കം സകല അനീതികളില്‍ നിന്നും അടിച്ചമര്‍ത്തളുകളില്‍ നിന്നും മോചിപ്പിക്കുക എന്നത്. ഖുര്‍ആന്‍ ഉച്ചത്തില്‍, വ്യക്തമായി പ്രഖ്യാപിച്ചു:
"മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌. അതായത്‌, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്‌." (ഖുർആൻ 14:1)

സമാധാനത്തിന്റെയും ശാന്തിയുടെയും ഫലങ്ങള്‍ ഭക്ഷിച്ചത് അറബികള്‍ മാത്രമായിരുന്നില്ല-ലോകം ഒന്നടങ്കമായിരുന്നു. ചരിത്രത്തിലെ ഇരുണ്ട യുഗത്തിനു വാതിലുകള്‍ തുറക്കപ്പെട്ടത് നീതിയുടെയും വിജ്ഞാനതിന്റെയും വിഹായസ്സിലേക്കായിരുന്നു..

എങ്ങനെയായിരുന്നു ഖുര്‍ആനും ആദ്യകാല മുസ്ലിങ്ങളും സമൂഹത്തില്‍ മാറ്റം സാധ്യമാക്കിയത്? മുഹമ്മദ്‌ നബി(സ)യുടെ സഹചാരിയായിരുന്ന ജഹ്ഫര്‍ ബിന്‍ അബീത്വാലിബ്‌ അബ്സീനിയ(ഇന്നത്തെ എത്യോപ്യ)യിലെ അന്നത്തെ ഭരണാധികാരിയായിരുന്ന നജ്ജാശിയോടു പറഞ്ഞത് കേള്‍ക്കുക:
"രാജാവേ! ഞങ്ങള്‍ അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും കഴിഞ്ഞിരുന്ന ഒരു ജനവിഭാഗമായിരുന്നു. ഞങ്ങള്‍ ബിംബങ്ങളെ ആരാധിച്ചു. ശവങ്ങള്‍ ഭക്ഷിച്ചു. ഹീനകൃത്യങ്ങള്‍ ചെയ്‌തു. കുടുംബബന്ധങ്ങള്‍ തകര്‍ത്തു. അയല്‍വാസിയെ ദ്രോഹിച്ചു. ശക്തന്‍ ദുര്‍ബ്ബലനെ കീഴ്‌പ്പെടുത്തി. ഈ സ്ഥിതിയില്‍ കഴിഞ്ഞിരുന്ന ഞങ്ങള്‍ക്ക്‌ ഞങ്ങളില്‍പ്പെട്ട ഒരു പ്രവാചകനെ ദൈവം നിയോഗിച്ചു. അദ്ദേഹത്തിന്റെ കുടുംബബന്ധവും സത്യസന്ധതയും വിശ്വസ്‌തതയും ജീവിതവിശുദ്ധിയും ഞങ്ങള്‍ക്ക്‌ നേരിട്ടറിവുള്ളതാണ്‌. അദ്ദേഹം ഞങ്ങളെ ദൈവത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ ക്ഷണിച്ചു. അവന്‍ ഏകനാണെന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നും, ഞങ്ങളും ഞങ്ങളുടെ പിതാക്കളും ആരാധിച്ചിരുന്ന കല്ലിനെയും വിഗ്രഹങ്ങളെയും വര്‍ജിക്കണമെന്നും ഞങ്ങളെ ഉപദേശിച്ചു. വാക്കില്‍ സത്യം പാലിക്കുക. വിശ്വാസവഞ്ചന ചെയ്യാതിരിക്കുക, കുടുംബബന്ധം പാലിക്കുക, അയല്‍പക്കബന്ധം നല്ല നിലക്ക്‌ പുലര്‍ത്തുക, നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുക, രക്തം ചിന്താതിരിക്കുക, നീചകൃത്യങ്ങള്‍ വെടിയുക, കള്ളംപറയുന്നതും അനാഥകളുടെ മുതല്‍ തിന്നുന്നതും, പതിവ്രതകളെപ്പറ്റി അപവാദം പറയുന്നതും വിലക്കി. ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക. അവനില്‍ ഒന്നും പങ്കുചേര്‍ക്കാതിരിക്കുക. നമസ്‌കാരം പതിവാക്കുക, സകാത്ത്‌ കൊടുക്കുക, റമളാനില്‍ വ്രതം അനുഷ്‌ഠിക്കുക തുടങ്ങിയവ ഞങ്ങളോട്‌ കല്‍പിച്ചു. ഞങ്ങള്‍ അതെല്ലാം അംഗീകരിച്ചു, വിശ്വസിച്ചു. പ്രവാചകനെ അനുസരിച്ചു. പിന്‍പറ്റി. ഞങ്ങള്‍ ദൈവത്തില്‍ പങ്കുചെര്‍ക്കാതെ ഏകദൈവത്തെ മാത്രം മാത്രം ആരാധിച്ചു. ...."

പതിറ്റാണ്ടുകള്‍ക്കകം അദ്ഭുതകരമാം വിധം ആ സമൂഹം മാറ്റത്തിന് വിധേയമായി.മാനവചരിത്രത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ച തുല്യതയില്ലാത്ത ഒരു മഹത്തായ സംസ്കാരത്തിന്റെ ധ്വജവാഹകരായി ആ സമൂഹം മാറി!മുഹമ്മദ്‌ നബി(സ)യും അനുയായികളും കേവലം അറേബ്യയില്‍ മാത്രമല്ല-അയല്‍ രാജ്യങ്ങളിലെല്ലാം ഈ മാറ്റത്തിന്റെ വിത്തുകള്‍ വിതച്ചു, പീഡനത്തില്‍ നിന്ന് അവരെ മോചിപ്പിച്ചു, അനീതിക്ക്‌ പകരം നീതി നല്‍കി. ഖുര്‍ആന്‍ അവരെ ഉദ്ബോധിപ്പിച്ചു:
"അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്‍റെ വകയായി ഒരു രക്ഷാധികാരിയെയും നിന്‍റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)" (4:75)

സിറിയയിലെയും ഈജിപ്തിലെയും സ്പെയ്നിലെയുമെല്ലാം ബലഹീനരും അധസ്ഥിതരുമായ ഒരു വലിയ സമൂഹത്തെ ആദ്യ കാല മുസ്ലിം മോചിപ്പിച്ചു!


തുടരും...

Saturday, 28 February 2015

MSM PROFCON 2015- The God Debate

കാസര്‍ഗോഡ്‌ വെച്ച് ഈ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന എം എസ് എം PROFCON-Professional students' National Conferenceഇല്‍ "The God Debate" എന്ന വിഷയത്തില്‍ ഞാന്‍ നടത്തിയ സംസാരം... ഒരു തുടക്കക്കാരനായതിനാല്‍ ഒരുപാട് പിഴവുകള്‍ വന്നിട്ടുണ്ട്-പ്രത്യേകിച്ച് വാക്കുകളില്‍.. സമയം ലഭിച്ചാല്‍ ശ്രവിക്കുക...അഭിപ്രായം അറിയിക്കുക...  വന്ന പാളിച്ചകള്‍ അല്ലാഹു പൊറുത്തു തരട്ടെ...



Thursday, 26 February 2015

ഒരു കുരങ്ങന്‍ കണക്ക്!

ഈ പ്രപഞ്ചം കേവലം യാദൃശ്ചികതയുടെ സന്തതിയാകാനുള്ള സാധ്യത എത്രയാണ്?അനേകം കോടി നക്ഷത്രങ്ങളും,അവയെ വലം വെക്കുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും, അവര്‍ണനീയമായ പ്രപഞ്ചത്തില്‍ ഇന്നും നമുക്ക് അദൃശ്യമായിരിക്കുന്ന ഒട്ടനവധി അദ്ഭുതങ്ങളും...ഇവയെല്ലാം പ്രകൃതിയുടെ കേവലം വികൃതികളോ?

ഒരു കുരങ്ങന് ടൈപ് റൈറ്റര്‍ നല്‍കി,തലങ്ങും വിലങ്ങും ടൈപ് ചെയ്‌താല്‍ "ഹാംലെറ്റ് എന്ന വിശ്വവിഖ്യാതമായ ഷേക്സ്പിയര്‍ കൃതി ആകസ്മികമായി രൂപം കൊള്ളാനുള്ള സാധ്യത എത്രയാണ്? സാധ്യത വളരെ കുറവാണ്, അല്ലെ? എന്നാല്‍ സാധ്യത കുറവ് എന്നതിനര്‍ത്ഥം അത് അസാധ്യമാണ് എന്നല്ല! മറിച്ചു ആവശ്യത്തിനു കുരങ്ങന്മാരും ടൈപ്റൈറ്റരുകളുമുണ്ടെങ്കില്‍ അതിനുള്ള സാധ്യത തള്ളിക്കളയാവതല്ല!

26 ഇംഗ്ലീഷ് അക്ഷരങ്ങളും ഒരു space barഉം 5 (സാധാരണ ഉപയോഗിക്കുന്ന) ചിഹ്നങ്ങളുമടങ്ങിയ ഒരു ടൈപ് റൈറ്ററും ഒരു കുരങ്ങനും നമ്മുടെ അടുക്കലുണ്ട് എന്ന് സങ്കല്‍പ്പിക്കുക.കുരങ്ങന്‍ ക്രമമില്ലാതെ ടൈപ് ചെയ്യുന്നു. ഏതായാലും ഹാംലെറ്റ് ഒന്നും ടൈപ് ഇതിലൂടെ ലഭിക്കണം എന്ന് നാം വാശി പിടിക്കുന്നില്ല. Hamletലെ പ്രസിദ്ധമായ ഒരു വാചകമായ "TO BE OR NOT TO BE, THAT IS THE QUESTION." യാദൃശ്ചികമായി നമ്മുടെ കുരങ്ങന്‍ ടൈപ് ചെയ്യാനുള്ള സാധ്യത എന്താണ്? ഒന്ന് പരിശോധിക്കാം....

41 കീ സ്ട്രോക്കുകള്‍ (key strokes) ആണ് ഈ വാചകം ടൈപ് ചെയ്യാന്‍ വേണ്ടത്. മിടുക്കനായ നമ്മുടെ കുരങ്ങച്ചന്‍ ഒരു സെക്കന്‍ഡില്‍ 41 അക്ഷരങ്ങള്‍ അമര്‍ത്തും എന്ന് സങ്കല്‍പ്പിക്കാം!

32 keys ആണല്ലോ ടൈപ് റൈറ്ററില്‍ ഉള്ളത്! ആദ്യ അക്ഷരം T ശരിയായി ലഭിക്കാനുള്ള സാധ്യത അതിനാല്‍ തന്നെ 1/32 (ഒന്നില്‍ മുപ്പത്തിരണ്ട് ഭാഗം) ആണ്. ഇനി ഇതിന്റെ കൂടെ തന്നെ അടുത്ത അക്ഷരം O കൂടി കുരങ്ങന്‍ ടൈപ്പ് ചെയ്യാനുള്ള സാധ്യത എത്രയാണ്? (1/32)*(1/32)=1/1024. അങ്ങനെയെങ്കില്‍ ആദ്യ മൂന്നു keys stokes - "TO " ശരിയാകാനുള്ള സാധ്യത  (1/32)*(1/32)*(1/32)=1/32768 ആണ്! "ഹാംലെറ്റ്" ഈ വാചകം നമുക്ക് ലഭിക്കണമെങ്കില്‍ 41 അക്ഷരങ്ങള്‍/ചിഹ്നങ്ങള്‍ തുടര്‍ച്ചയായി ക്രമത്തില്‍ കുരങ്ങന്‍ ടൈപ് ചെയ്യണം. എന്താണ് അതിനുള്ള സാധ്യത?
Keys   സാധ്യത
   ------------------------------------
    1     32 ല്‍ ഒന്ന്

    2     32*32 = 1024 ല്‍ ഒന്ന്

    3     32*32*32 = 32768 ല്‍ ഒന്ന്

    4     32*32*32*32 = 1048576 ല്‍ ഒന്ന്

    5     32^5 = 33554432 ല്‍ ഒന്ന്

    6     32^6 = 1073741824 ല്‍ ഒന്ന്

    7     32^7 = 34359738368 ല്‍ ഒന്ന്

    8     32^8 = 1099511627776 ല്‍ ഒന്ന്

    9     32^9 = 3.518437208883e+013 ല്‍ ഒന്ന്

    10    32^10 = 1.125899906843e+015 ല്‍ ഒന്ന്

    ...
    20    32^20 = 1.267650600228e+030 ല്‍ ഒന്ന്

    ...
    30    32^30 = 1.427247692706e+045 ല്‍ ഒന്ന്

    ...
    41    32^41 = 5.142201741629e+061 ല്‍ ഒന്ന്
   
ഇനി ഒരു കുരങ്ങന്‍ ഒരു തുടര്‍ച്ചയായി ഒരു സെക്കന്‍ഡില്‍ ഒരു വരി എന്ന നിലയില്‍ ടൈപ്പ് ചെയ്തുകൊണ്ടേയിരിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക.(ഒരു വരി = 41 keys strokes) ഒരു സെക്കന്‍ഡില്‍ ഒരു വരി ടൈപ്പ് ചെയ്യുമെങ്കില്‍ ഒരു വര്ഷം കൊണ്ട്  31556736 വരികള്‍ ടൈപ്പ് ചെയ്യാം! ഇനി ഈ  31556736 വരികളില്‍ "TO BE OR NOT TO BE, THAT IS THE QUESTION." എന്ന വരി ഉണ്ടാകാതിരിക്കാനുള്ള സാധ്യത എത്രയാണ്?
ആദ്യ സെക്കന്‍ഡില്‍ ലഭികാതിരിക്കാനുള്ള സാധ്യത(Probability) = 1 - 1/(32^41)
 ഒരു മിനിറ്റ് തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ലഭികാതിരിക്കാനുള്ള സാധ്യത(Probability) = (1 - 1/(32^41)) ^ 60
 ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ലഭികാതിരിക്കാനുള്ള സാധ്യത(Probability)  = ((1 - 1/(32^41)) ^ 60) ^ 60
 ഒരു ദിവസം തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ലഭികാതിരിക്കാനുള്ള സാധ്യത(Probability) = (((1 - 1/(32^41)) ^ 60) ^ 60) ^ 24
  ഒരു വര്‍ഷം തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ലഭികാതിരിക്കാനുള്ള സാധ്യത(Probability)= ((((1 - 1/(32^41)) ^ 60) ^ 60) ^ 24) ^ 365

അതെ, ഒരു വര്‍ഷം തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ഈ ഒരൊറ്റ വാചകം ലഭിക്കാതിരിക്കാനുള്ള സാധ്യത   0.999999999999999999999999999999999999999999999999999999386721844366784484760952487499968756116464000 ആണ്!!

ഇനി, ഒരു പക്ഷെ ഈ പ്രപഞ്ചത്തിന്റെ പ്രായവുമായി തുലനം ചെയ്യുമ്പോള്‍ ഒരു വര്‍ഷം എന്നത് വളരെ ചെറിയ കാലയളവാണ്.. നമ്മുടെ പ്രപഞ്ചത്തിനു ഉദ്ദേശം 15 ബില്ല്യൻ, അഥവാ 1500  കോടി വയസ്സായി! കുരങ്ങന് 
നമുക്ക് അല്പം കൂടി അധികം സമയം നല്കാം- 1700 കോടി വര്‍ഷം...

1700 കോടി വർഷം , ഒരു സെക്കൻഡിൽ  ഒരു വരി വീതം കുരങ്ങൻ ടൈപ്പ്  ചെയ്ത്  കൊണ്ടെയിരുന്നാൽ  ഈ ഒരൊറ്റ വാചകം ലഭിക്കാതിരിക്കാനുള്ള സാധ്യത ഇതേ പ്രകാരം നാം കണക്കു കൂട്ടിയാൽ 0.999999999999999999999999999999999999999999989463961512816564762914005246488858434168051444149065728 ആണ്!

അതെ, 99.999999999995% ഉറപ്പാണ്  "TO BE OR NOT TO BE, THAT IS THE QUESTION." എന്ന വാചകം നമുക്ക് ലഭിക്കില്ല എന്ന്! ചിലർ  ഇനിയും പറഞ്ഞേക്കാം- അനേകം ലക്ഷം, അതെല്ലെങ്കിൽ കോടി പരീക്ഷണങ്ങളുടെ പരിണിത ഫലമാണ് പ്രപഞ്ചം എന്ന്- ന്യായമായ വാദം. അങ്ങനെയെങ്കിൽ  നമുക്ക് ഒരു കുരങ്ങനല്ല, ഒട്ടനേകം കുരങ്ങന്മാർ ടൈപ്പ്  റൈറ്ററു മായി ഇരിക്കുന്നു എന്ന് സങ്കല്പ്പിക്കുക..എത്ര കുരങ്ങന്മാർ?

1700 കോടി ഗാലക്സികൾ, ഇവയിൽ ഓരോന്നിലും 1700 കോടി ഗ്രഹങ്ങൾ , ഓരോ ഗ്രഹതിലും 1700 കോടി കുരങ്ങന്മാർ- ഓരോ കുരങ്ങനും സെക്കൻഡിൽ  ഒരു വരി വീതം 1700 കോടി വർഷങ്ങൾ റ്റൈപ്പ് ചെയ്യുന്നു എന്ന് സങ്കല്പ്പിക്കുക, എന്താണ് "TO BE OR NOT TO BE, THAT IS THE QUESTION." എന്നാ വാചകം ലഭിക്കാതിരിക്കാനുള്ള സാധ്യത?
0.999999999999946575937950778196079485682838665648264132188104299326596142975867879656916416973433628!!

അതെ, നാം ഉറപ്പിച്ചു പറയും ഈ ഒരു വാചകം യാദൃശ്ചികമായി ഉണ്ടാകാന്‍ സാധ്യത ഇല്ല എന്ന്! ഷേക്സ്പിയര്‍ കൃതിയിലെ ഒരു വരി പോലും യാദൃശ്ചികമായി ഒരു കുരങ്ങന്റെ വികൃതിയുടെ ഭാഗമായി പ്രത്യക്ഷപ്പെടില്ല എന്ന് ഉറപ്പാണെങ്കില്‍ ഷേക്സ്പിയര്‍ തന്നെ ഒരു ആകസ്മികതയുടെ ഭാഗമാണ് എന്ന് എങ്ങനെ എനിക്ക് വാദിക്കാന്‍ കഴിയും? എങ്ങനെയാണ് എത്രയോ സങ്കീര്‍ണമായ പ്രപഞ്ചവും അതിലെ നിയമങ്ങളും ജീവനുമെല്ലാം യാദൃശ്ചികമായി ഉരുത്തിരിയുക എന്ന് ഞാന്‍ ചിന്തിക്കുന്നു!

ഞാന്‍ ഒരു മഹാസംവിധായകനില്‍ വിശ്വസിക്കുന്നു..നിങ്ങളോ?


അജ്മല്‍

കടപ്പാട് : The Famous Brett Watson, nutters.org

Friday, 9 January 2015

ചാര്‍ളി ഹെബ്ദോയും ഭീകരരും കാണാതെ പോയ മനുഷ്യന്‍!

AD 631.. മക്കാ നഗരത്തിലെ മസ്ജിദുല്‍ ഹറമില്‍ ഒരുപാട് പേര്‍ തലതാഴ്ത്തി നില്കുന്നു. അവര്‍ക്ക് മുന്‍പിലേക്ക് മുഹമ്മദ്‌ എന്ന മനുഷ്യന്‍ കടന്നു വരുന്നു. ഏകനായ സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ഉദ്ഘോഷിച്ചതിന്റെ പേരില്‍ തന്നെ ദ്രോഹിച്ച, ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല കഴുത്തില്‍ അണിയിച്ച, താന്‍ പറഞ്ഞത് അംഗീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ സുമയ്യ എന്ന വനിതയുടെ ഗുഹ്യസ്ഥാനതിലൂടെ ഇരുമ്പ് ദണ്ട് കയറ്റി വധിച്ച, നട്ടുച്ച നേരത്ത് ചുട്ടുപഴുത്ത മരുഭൂമിയില്‍ മലര്‍ത്തിക്കിടത്തി നീഗ്രോ അടിമയായ ബിലാലിന്റെ നെഞ്ചത്ത്‌ കല്ല്‌ കയറ്റി   വെച്ച , തന്നെ കൊല്ലാന്‍ പദ്ധതിയിട്ട , ഒടുവില്‍ ജന്മനാട്ടില്‍ നിന്ന് പുറത്താക്കിയ, എന്നിട്ടും മതിയാകാതെ മദീനയിലേക്ക് പട നയിച്ച മക്കയിലെ പൌരപ്രമുഖര്‍ - അവരാണ് തല താഴ്ത്തി നില്‍ക്കുന്നത്! ഒരു പക്ഷെ ആ രംഗങ്ങളെല്ലാം ഒരു മിന്നായം പോലെ മുഹമ്മദ്‌ നബിയുടെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാകാം! ഇന്ന് മക്ക അദ്ദേഹത്തിന്റെ കാല്‍ക്കീഴിലാകുന്നു- ഒരൊറ്റ തുള്ളി രക്തം പോലും പൊടിയാതെ!

"നിങ്ങള്‍ എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?" എന്ന് ചോദിക്കപ്പെട്ടപ്പോള്‍ നമ്രശിരസ്കരായി നിന്ന അവര്‍ പറഞ്ഞു,"താങ്കള്‍ മാന്യനാണ്, മാന്യന്റെ മകനും!"

ശിക്ഷാവിധിയും കാത്തു നിന്ന അവരോടായി മുഹമ്മദ്‌ നബി(സ) പറഞ്ഞു," പോകുക, നിങ്ങള്‍ സ്വതന്ത്രരാണ്,അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരട്ടെ. കാരുണ്യവാന്മാരില്‍ പരമ കാരുണികന്‍ അല്ലാഹുവാകുന്നു.!"




Sunday, 16 November 2014

"ഒരു ബെന്‍സ്‌ കിട്ടിയാലോ?!"

"നാളെ രാവിലെ അഞ്ച് മണിക്ക് ഇന്ന സ്ഥലത്ത് ഒരുമിച്ചു കൂടുന്ന ആളുകള്‍ക്കൊക്കെ ഒരു ബെന്‍സ്‌ കാര്‍ സമ്മാനമായി നല്‍കുന്നതാണ്!"
ഇങ്ങനെ ഒരു പ്രഖ്യാപനം വിശ്വസനീയമായ സ്ത്രോതസ്സില്‍ നിന്ന് ലഭിച്ചാല്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം?
രാവിലെ നാലരക്ക് തന്നെ നമ്മളെവിടെ എത്തും, അല്ലെ?
വളരെ ദൂരെയുള്ള സ്ഥലമാണെങ്കില്‍ കഴിയുമെങ്കില്‍ തലേന്ന് തന്നെ പുറപ്പെടും..
രാവിലെ സ്ഥിരമായി വൈകിയുണരുന്ന ആളാണെങ്കില്‍ രാത്രി ഒരു പക്ഷെ ഉറങ്ങാതെ നേരം വെളുപ്പിക്കും..
ഇനി കിട്ടിയ വിവരം അത്ര വിശ്വാസയോഗ്യമല്ലെങ്കില്‍ പോലും നമ്മള്‍ വെറുതെ ഒന്ന് പോയി നോക്കും, പണ്ടാരോ പറഞ്ഞ പോലെ "ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?!!"
എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും തമാശക്ക് പോലും കളവ പറയാത്ത മുഹമ്മദ്‌ നബി(സ�) പറഞ്ഞു," ഫജ്റിനു(സുബ്ഹിക്ക്) മുന്‍പുള്ള രണ്ടു റകഅത്ത്‌ ഈ ലോകത്തിനും അതില്‍ ഉള്ളതിനെക്കാളും ഉത്തമമാണ്!"
സുബ്ഹിക്ക് മുന്‍പുള്ള, നിര്‍ബന്ധമല്ലാത്ത നമസ്കാരത്തിന് ഇത്ര മാത്രം പുണ്യമുണ്ടെങ്കില്‍ സുബ്ഹി നമസ്കാരത്തിന്റെ പ്രതിഫലം എന്തായിരിക്കും! അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും!അന്‍പതോ നൂറോ കിലോഗ്രാം ഭാരം പൊക്കാന്‍ കഴിവുള്ളവനെക്കാള്‍ ശക്തനാണ് മനോഹരമായി ഉറങ്ങുന്ന സമയത്ത് തന്റെ രക്ഷിതാവിന്റെ പ്രീതി മാത്രം മുന്നില്‍ കണ്ടു തന്റെ പുതപ്പ് പൊക്കാന്‍ കഴിയുന്നവന്‍!
എന്നാല്‍ ഈ ദുനിയാവും അതിലുള്ളത് മുഴുവനും അതിലധികവും തരാമെന്നു പറഞ്ഞിട്ടും, നാം അത് വേണ്ട എന്ന് പറഞ്ഞു തള്ളുകയാണെങ്കില്‍ നമ്മെക്കാള്‍ വലിയ വിഡ്ഢികള്‍ ആരുണ്ട്! മാത്രമല്ല,അതിലൂടെ നാം പ്രവാചകന്റെ വാക്കുകളെ വില കുറച്ച് കാണുകയല്ലേ!
നാളെ മരിച്ചു മണ്ണായിതീരാന്‍ പോകുന്ന നാം കരുതി വെക്കേണ്ടത്‌ മരണമില്ലാത്ത ലോകത്തിനു വേണ്ടിയാകുന്നു! കഴിവിന്റെ പരമാവധി സുബ്ഹി നമസ്കാരം ജമാഅത്ത് ആയി തന്നെ നമസ്കരിക്കാന്‍ ശ്രദ്ധിക്കുക..അതിനുള്ള തൗഫീഖ്‌ നല്‍കി അല്ലാഹു അനുഗ്രഹിക്കട്ടെ!
ഇതൊരു ഉപദേശമല്ല, നിങ്ങളോടും, പ്രത്യേകിച്ച് എന്നോടുമുള്ള ഓര്‍മപ്പെടുത്തലാണ്!

Tuesday, 7 October 2014

ഒരു കല്ല്‌ വളര്‍ന്ന കഥ....

ഞാനും ഉപ്പയും കോട്ടക്കലില്‍ നിന്ന് പാലക്കാട്ടേക്ക് പോകുന്ന വഴി മണ്ണാര്‍ക്കാട് എത്താറായപ്പോള്‍ ആണ് ഡ്രൈവര്‍ സുധാകരേട്ടന്‍ പറഞ്ഞത്‌,"ഇവിടെ നിങ്ങളുടെ സമുദായത്തിന്റെ ഒരു പുണ്യ സ്ഥലമുണ്ട്".. സുധേട്ടന്‍ പറഞ്ഞത് കേട്ടപ്പോള്‍ അതൊന്നു കണ്ടിട്ട് തന്നെ കാര്യം എന്ന് തോന്നി.സ്ഥലമെത്തിയപ്പോള്‍ മൂപ്പര്‍ വണ്ടി സൈടാക്കി..റോഡിന്റെ എതിര്‍വശത്തെ കെട്ടിടത്തില്‍ "നാട്ടുകല്‍ വലിയുല്ലാഹി മഖാം" എന്നെഴുതി വെച്ചിരിക്കുന്നു..പോകുന്ന വാഹനങ്ങളില്‍ മിക്കതും വണ്ടി നിര്‍ത്തി സംഭാവന നല്‍കിയേ പോകുന്നുള്ളൂ.. എന്നാല്‍ പിന്നെ കണ്ടിട്ട് തന്നെ കാര്യം എന്നായി..
റോഡു ക്രോസ് ചെയ്തു അപ്പുറത്ത് കടന്നു..കെട്ടിടത്തിനു മുന്‍പിലായി ഒരു വലിയ പാറക്കല്ല് നീണ്ടു നിവര്‍ന്നു കിടക്കുന്നു. അതിന്മേല്‍ "ഇവിടെ ചവിട്ടരുത്" എന്ന് എഴുതി വെച്ചിട്ടുണ്ട്..ഉള്ളിലോട്ട് കടന്നു. ഒരു ശവകുടീരം സിമന്റ് ഇട്ടു തേച്ചു പച്ച പെയിന്റ് അടിച്ചു വെച്ചിരിക്കുന്നു. അടുത്ത് തന്നെ വലിയൊരു പാറക്കല്ല് കുത്തനെ നിവര്‍ന്നു നില്‍ക്കുന്നു. നിലവിളക്ക്, ചന്ദനത്തിരി എന്നിത്യാദി സംഭവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല(ഒരു പാട് ട്യൂബ് ലൈറ്റ്‌ ഉള്ളിടത് എന്തിനാണ് ഇത്തിരിപ്പോന്ന നിലവിളക്ക് വെക്കുന്നത് എന്നത് ഇത് വരെ ഉത്തര കിട്ടാത്ത ഒരു ചോദ്യമാണ്!).
സംഭവം തിരിയാതെ നില്‍കുന്ന ഞങ്ങള്‍ മാപ്പിളമാരുടെ നിസ്സയാവസ്ഥ മനസ്സിലാക്കി ഹൈന്ദവ വിശ്വാസിയായ സുധേട്ടന്‍ കാര്യം വിശദമാക്കി തന്നു," പേരോ ഊരോ അറിയാത്ത ഒരാളുടെ ശവകുടീരമാണിത്. മരിച്ചു ശവമടക്കിയപ്പോള്‍ കുത്തിവെച്ച മീസാന്‍ കല്ല്‌(മീസാന്‍ കല്ല്‌- ഒരിടത്ത് ഒരു ഖബര്‍(ശവകുടീരം) ഉണ്ട് എന്ന് സൂചിപ്പിക്കാന്‍ വെക്കുന്ന കല്ല്‌) അദ്ഭുതകരമായി വളരാന്‍ തുടങ്ങി! ബഷീറിന്റെ മൂക്കനെ പോലെ ഇങ്ങേരുടെ മീസാന്‍ കല്ല്‌ അനുദിനം വളരുകയാണ്! ഒടുവില്‍ ആ വഴി വന്ന ഒരു മഹാദിവ്യനോട് നാട്ടുകാര്‍ പരാതി പറഞ്ഞു. ദിവ്യന്‍ കയ്യിലെ വടിയെടുത്ത് "മതി കല്ലേ വളര്‍ന്നത്‌" എന്നും പറഞ്ഞു ഒറ്റയടി. കല്ല്‌ രണ്ടു കഷണമായി പിളര്‍ന്നു-ഒരു പീസ്‌ റോഡ്‌ സൈഡില്‍ വീണു കിടക്കുന്നു-മറ്റേ പീസ്‌ കബരിന്റെ അടുത്ത് തന്നെ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു. അതോട് കൂടി കല്ലിന്റെ വളര്‍ച്ചയും നിന്നു!"
ഏകദൈവാരാധനയില്‍ അധിഷ്ടിതമായ ഒരു മതത്തില്‍ ഇമ്മാതിരി കള്ളക്കഥകളും വ്യാജ ദിവ്യന്മാരും വ്യാപകമാകുന്നു..മരണപ്പെട്ട മനുഷ്യരെ വിളിച്ചു പ്രാര്‍ഥിചിട്ടോ, അവരോട് ആവലാതികള്‍ ബോധിപ്പിചിട്ടോ ഒരു കാര്യവുമില്ല എന്ന് മനസ്സിലാക്കാനുള്ള കോമണ്‍സെന്‍സ്‌ പോലുമില്ലാത്ത ആളുകള്‍! അവരോടു ഇത്രയേ പറയാനുള്ളൂ..ഏറ്റവും മിനിമം ശോകേസില്‍ ഭദ്രമായി വെച്ചിരിക്കുന്ന ഖുര്‍ആന്‍ എടുത്തു തുറന്നു എന്നും മിനിമം പതിനേഴു തവണ നിസ്കാരത്തില്‍ ഓതുന്ന ഫാത്തിഹ എന്ന ഒന്നാമത്തെ അധ്യായത്തിലെ അഞ്ചാം വചനത്തിന്റെ അര്‍ഥം പഠിക്കുക...
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
"നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു."
മാപ്പിളമാരേ, എന്ട്രന്സിനു റാങ്ക് നേടുന്ന ആ തലമണ്ട ഉപയോഗിച്ച് ഈ ചെറിയ കാര്യമെന്കിലും ഒന്ന് ചിന്തിക്കൂ...പ്ലീസ്‌....

മൂന്ന് വക്ത് നിസ്കാരവും ഖുര്‍ആനും: ഒരു ഐ ഐ ടി മദ്രാസ്‌ ചരിതം..

ഉദ്ദേശം ഒന്നര കൊല്ലം മുന്‍പ്‌ നടന്ന സംഭവം...ഐ ഐ ടി ചെന്നൈയില്‍ ആദ്യമായി ഒരു പബ്ലിക്‌ ഇസ്ലാമിക്‌ ലെക്ചര്‍-അതും മലയാളത്തില്‍ നടക്കുന്നു(വിഷയം: എന്ത് കൊണ്ട് മതം)..ബഹുമാന്യരായ എം എം അക്ബര്‍, മുസ്തഫ തന്‍വീര്‍ എന്നിവരാണ് പങ്കെടുത്തത്..
സമയം രാത്രി പതിനൊന്നു മണിയായിട്ടണ്ട്.പരിപാടി കഴിഞ്ഞ ഉടനെ ഒരു മുസ്ലിം പേരുള്ള ചങ്ങാതി വന്നു അക്ബര്‍ക്കയോട് ഹദീസുമായി ബന്ധപ്പെട്ടു ഒരുപാട് കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അക്ബര്‍ക്ക അദ്ദേഹത്തോട് നാളെ വരാന്‍ പറഞ്ഞു.
പിറ്റേന്ന് അക്ബര്‍ക്ക തിരിച്ചു പോകാന്‍ നേരമാണ് മൂപ്പര്‍ വന്നത്. ഈ ചങ്ങായിയെ മുസ്തഫ തന്‍വീറിന് വിട്ടു കൊടുത്തു അക്ബര്‍ക്ക പോയി. ഞങ്ങള്‍ കുറച്ചാളുകള്‍ ചുറ്റും ഇരിക്കെ രണ്ടാളും സംവദിക്കാന്‍ തുടങ്ങി. ഹദീസുകളുടെ പ്രാമാനികതയെ ചോദ്യം ചെയ്യല്‍ ഖുര്‍ആനിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യലാണ് എന്ന് തന്‍വീര്‍ക സ്ഥാപിച്ചതോടെ ഹദീസ്‌ നിഷേധി വിഷയം മാറ്റാന്‍ തുടങ്ങി. അങ്ങനെ കറങ്ങി തിരിഞ്ഞു വിഷയം നമസ്കാരത്തിന്റെ വക്തുകളുടെ എണ്ണമായി..തുടര്‍ന്ന് സംഭവിച്ചത് ഇങ്ങനെ:(സംഭാഷണത്തിന്റെ ആകത്തുക)
മു.ത(മുസ്തഫ തന്‍വീര്‍):നിങ്ങള്‍ എന്ത് കൊണ്ട് മൂന്നു വക്ത് മാത്രം നമസ്കരിക്കുന്നു?
ഹ.നി(ഹദീസ്‌ നിഷേധി):ഖുര്‍ആനില്‍ മൂന്നു വക്ത് നമസ്കാരം മാത്രമേ പറയുന്നുള്ളൂ..
മു.ത: ഖുര്‍ആനില്‍ നിന്ന് തന്നെ മൂന്നു വക്തില്‍ കൂടുതല്‍ നമസ്കാരം ഉണ്ട് എന്ന് തെളിയിച്ചാല്‍?
ഹ.നി: അതിനു കഴിയൂല...
മു.ത:സൂറത്തുല്‍ ബഖരയിലെ 238ആം ആയത്ത്..حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ
الصَّلَوَاتِ എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്?
ഹ.നി: നമസ്കാരങ്ങള്‍..സ്വലാത്തിന്റെ ബഹുവചനമാണ് "സ്വലവാത്"
മു.ത: വെറും നമസ്കാരങ്ങള്‍ അല്ല, അറബിയില്‍ രണ്ടില്‍ കൂടുതല്‍ ഉള്ള എണ്ണങ്ങള്‍ക്കാണ് ബഹുവചനം ഉപയോഗിക്കുക..അതായത് ഏറ്റവും ചുരുങ്ങിയത്‌ മൂന്നു നമസ്കാരങ്ങള്‍..അല്ലെ?
ഹ.നി: അതെ..
മു.ത:ഇനി, അടുത്ത വാക്യം: وَالصَّلَاةِ الْوُسْطَىٰ. "വ" എന്ന വാക്കിന്റെ അര്‍ഥം എന്താണ്?
ഹ.നി:ഇംഗ്ലിഷില്‍ and എന്നതിന് സമാനം..
മു.ത: അതെ,ഇനി الصَّلَاةِ الْوُسْطَىٰ എന്നതിന്റെ ഭാഷാര്‍ഥം "മധ്യത്തിലുള്ള നമസ്കാരം" എന്നാണു..അല്ലെ?
ഹ.നി: അതെ..
മു.ത: അപ്പൊ മിനിമം മൂന്നു നമസ്കാരങ്ങളും, അത് കൂടാതെ മധ്യത്തിലുള്ള നമസ്കാരവും..മധ്യത്തില്‍ ഒരു നമസ്കാരം വേണമെങ്കില്‍ മൊത്തം നമസ്കാരങ്ങളുടെ എണ്ണം ഒറ്റ സംഖ്യ ആവണോ അതോ ഇരട്ടയാവാണോ?
ഹ.നി: ഒറ്റ..
മു.ത: അപ്പൊ നിങ്ങള്‍ പറഞ്ഞത് തെറ്റിയില്ലേ? ഖുര്‍ആന്‍ പ്രകാരം മിനിമം 5, അല്ലെങ്കില്‍ 7 എന്നിങ്ങനെയാണ് നമസ്കാരങ്ങളുടെ എണ്ണം!
ഹ.നി: ബ ബ്ബ ബ്ബ ...
ആ സംഭവത്തിന്‌ ശേഷം മൂപ്പര്‍ പോയ വഴി പുല്ലു മുളചിട്ടില്ല!!

Monday, 25 August 2014

കേടാകാത്ത ഒരു പമ്പ്!!

"ഇന്ന് വെള്ളം കോരണം, മോട്ടോര്‍ പമ്പ് കേടായി"
നാം ഇടക്കിടക്ക്‌ വീട്ടില്‍ നിന്ന് കേള്‍ക്കാറുള്ള വാചകമാണിത്, അല്ലേ?

മോട്ടോര്‍ പമ്പ് കേടായാല്‍ വലിയ പ്രയാസമാണ്! കിണറ്റിലിറങ്ങി ശരിയാക്കണം, പറ്റിയ ഇലെക്ട്രിഷ്യനെ കണ്ടെത്തണം, ശരിയാകുന്നത് വരെ തൊട്ടിയും കയറും ഉപയോഗിച്ച് വെള്ളം കോരണം...അങ്ങനെ എത്രയെത്ര പ്രശ്നങ്ങള്‍!

അത്ര പെട്ടന്നൊന്നും കേടാകാത്ത, ഇടക്കിടക്ക്‌ നന്നാക്കേണ്ടി വരാത്ത ഒരു മോട്ടോര്‍ പമ്പ് കിട്ടിയിരുന്നെങ്കില്‍....

അത്തരമൊരു മോട്ടോര്‍ പമ്പ് ആണ് നിങ്ങളുടെ നെഞ്ചിന്റെ ഇടതു ഭാഗത്ത്‌ മിടിച്ചു കൊണ്ടിരിക്കുന്നത്! ഹൃദയം... ഒരു മിനിറ്റില്‍ 70 തവണ മിടിക്കുന്ന, നിങ്ങളുടെ ജീവിത കാലത്ത് 10,000 ഓയില്‍ ടാങ്കറുകള്‍ക്ക് വഹിക്കാവുന്നത്ര രക്തം പമ്പ് ചെയ്യുന്ന അവയവം! നിങ്ങളോട് ഒരു മിനിട്ടിനുള്ളില്‍ 70 കപ്പ് വെള്ളം ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്ക് ഒരു മിനിറ്റ് സമയത്തിനകം കോരിയോഴിക്കാന്‍ ആവശ്യപ്പെട്ടു എന്ന് കരുതുക.. മിനിട്ടുകള്‍ക്കകം നിങ്ങളുടെ കയ്യിലെ പേശികളില്‍  വേദന അനുഭവപ്പെടുകയും ക്ഷീണിക്കുകയും ചെയ്യും, അല്ലേ?എന്നാല്‍ യാതൊരു വിശ്രമവുമില്ലാതെ നിങ്ങള്‍ മാതാവിന്റെ ഗര്‍ഭപാത്രതിലായ സമയം മുതല്‍ മിടിച്ചു കൊണ്ടേയിരിക്കുന്നു!

ഓര്‍ക്കുക- നിങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാന്‍ മാത്രമുള്ള ഒരു വസ്തുവാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ട് നിങ്ങള്‍ ശ്വസിക്കുന്ന ഓക്സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുക എന്ന വലിയ ധര്‍മം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്..കോര്‍ണിയ ഒഴിച്ച് മനുഷ്യ ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു..

ചിന്തിക്കുക....

നിങ്ങളോട് ചോദിച്ചിട്ടല്ല നിങ്ങളുടെ ഹൃദയം മിടിച്ചു തുടങ്ങിയത്, നിങ്ങളോട് ചോദിക്കാതെ തന്നെ ആ മിടിപ്പ്‌ അവസാനിക്കുകയും ചെയ്യും!!
"ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും."  (ഖുര്‍ആന്‍ 21:35)

അതിനാല്‍ തന്നെ ആ മിടിപ്പ്‌ അവസാനിക്കുന്നതിനു മുന്‍പ്‌ മനുഷ്യന് ഒരിക്കലും  ഈ ഹൃദയത്തെ സൃഷ്ടിച്ച നാഥനെ മനസ്സിലാക്കുകയും ആ സ്രഷ്ടാവിന്റെ കല്പനകള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക.. അറിയുക, ഒന്നുമില്ലായ്മയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചു, നിങ്ങളുടെ ഹൃദയസ്പന്ദനങ്ങള്‍ നിയന്ത്രിച്ച അല്ലാഹുവിനു നാളെ മരിച്ചു മണ്ണടിഞ്ഞ, അല്ലെങ്കില്‍ ഒരു പിടി ചാരമായി മാറിയ നിങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമേയല്ല!!

"അങ്ങനെയുള്ളവനാണ്‌ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ്‌ അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു." (ഖുര്‍ആന്‍  6:102)

Sunday, 22 June 2014

Scribe Pad: ഒറ്റപ്പെട്ട ഹദീസുകള്‍ വിശ്വാസ കാര്യങ്ങള്‍ക്ക് സ്വീ...

Scribe Pad: ഒറ്റപ്പെട്ട ഹദീസുകള്‍ വിശ്വാസ കാര്യങ്ങള്‍ക്ക് സ്വീ...: അഖീദയില്‍ ഒറ്റപ്പെട്ട ഹദീസുകള്‍ (ഖബര്‍ വാഹിദ്‌) സ്വീകാര്യമല്ല എന്ന നിലപാട് സലഫീ ലോകത്തിനു പരിചയമില്ല. അത്തരം നിലപാട്‌ കൈകൊള്ളുകയാണെങ്കില്‍ ...

Friday, 20 June 2014

ഫിര്‍ഔനിന്റെ ശരീരം സംരക്ഷിക്കപ്പെട്ടോ? ഖുര്‍ആന്‍ എന്ത് പറയുന്നു?

[ഈ പഠനത്തിന് വിവിധ തഫ്സീറുകള്‍ റഫര്‍ ചെയ്തും കാര്യങ്ങള്‍ വിശദീകരിച്ചും സഹായിച്ച  ബഹുമാന്യ സുഹൃത്തും പണ്ഡിതനുമായ  ശബീബ് സ്വലാഹിയോടുള്ള(തിരൂരങ്ങാടി) നന്ദി ആദ്യമേ അറിയിച്ചു കൊള്ളട്ടെ ..അല്ലാഹു അദ്ദേഹത്തിനും നമുക്കും  അറിവും നന്മയും വര്‍ധിപ്പിക്കുമാറാകട്ടെ ]

നൈലിന്റെ ദാനമായ ഈജിപ്‌ത്‌! ഈജിപ്‌തിലെ  ഓരോ  മണ്‍തരികള്‍ക്കും പറയാനുള്ളത്‌ സഹ്രസാബ്ദങ്ങളുെട ചരിത്രമാണ്‌. മെസെപ്പാേട്ടമിയെക്കാപ്പം മാനവ സംസ്‌കാരത്തിെന്റ കളിത്തൊട്ടിലായി മാറിയ മണ്ണ്‌. ചെങ്കടലിനാലും മെഡിറ്റേറനിയന്‍ കടലിനാലും മരുഭൂമികളാലും വൈേദശീയരില്‍ നിന്ന്‌ സംരക്ഷിക്കെപ്പട്ടതായിരുന്നു ഈജിപ്‌ത്‌ എന്ന നാടിന്റെ വളര്‍ച്ചക്ക്‌ നിദാനമായത്. മഴയില്ലാത്ത, മരുഭൂമികളാല്‍ ചുറ്റപ്പട്ട നാട്ടില്‍ നൈല്‍ എന്ന അത്ഭുതം അവര്‍ക്ക്‌ കുളിര്‍മയും ജീവനമാര്‍ഗവും നല്‍കി. നൈലിന്റെ തീരത്ത്‌ അവര്‍ കുടിയേറിപ്പാര്‍ത്ത്‌ നിര്‍മ്മിച്ച ഗ്രാമങ്ങെള യോജിപ്പിച്ച്‌ ഭരിച്ച രാജാക്കന്മാര്‍ അവര്‍ക്ക്‌ ദൈവങ്ങളായി മാറി. രാജാവ്‌ താമസിച്ച മണിമന്ദിരങ്ങള്‍ വിളിക്കെപ്പടാറ്‌ 'ഫറോവകള്‍' എന്നായിരുന്നു. കാല്രകേമണ അവര്‍ ആ രാജാക്കന്മാേരയും "ഫറോവമാര്‍" എന്ന്‌ വിളിച്ചു തുടങ്ങി. കാലെത്ത അതിശയിപ്പിച്ച്‌ പിരമിഡുകളും ചുമരുകളില്‍ കോറിയിട്ട ചരിത്രത്തിന്റെ ശേഷിപ്പുകളും സ്ഫിങ്ക്സ്പ്രതിമകളും ഈജിപ്‌തിനെ ചരിത്ര വിദ്യാര്‍ത്ഥികളുെടയും പുരാവസ്‌തു ഗവേഷകരുടെയും സ്വപ്‌നഭൂമിയാക്കി. അേതാെടാപ്പം ബൈബിളിലെയും ഖുര്‍ആനിലെയും ചരിത്ര പരാമര്‍ശങ്ങളും നൈല്‍ തീരങ്ങളിെല ഗേവഷണത്തിെന്റ വേഗം കൂട്ടി. യൂസുഫും യഅ്‌ഖൂബും മൂസയും ഹാറൂനും നടന്ന മണ്ണിലൂടെ അവരുടെ കാലടികളുടെ ശേഷിപ്പുകള്‍ കണ്ടെത്താന്‍ മതവിശ്വാസികളായ ചരിത്രതല്‍പരര്‍ ഒഴുകി. പ്രത്യേകിച്ച്‌ ബൈബിളിെല ഉല്‍പത്തി പുസ്‌തകത്തിലും പുറപ്പാട്‌ പുസ്‌തകത്തിലും ഈജിപ്‌തിെന്റ ചരിത്രം വളെര വിശദമായിത്തന്നെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ബൈബിളിെന്റ ചരിത്രപരത തെളിയിക്കുക എന്ന ലക്ഷ്യത്തോടെ 'ഈജിപ്‌ത്‌ എക്സ്പ്ലോരേശന്‍ ഫണ്ട്' (Egypt Exploration Fund) പോലുള്ള സംഘങ്ങള്‍ രൂപീകരിക്കപ്പെട്ടു. ബൈബിളില്‍ വിവരിക്കെപ്പടുന്ന പുറപ്പാടിെന്റ -മൂസാനബി(അ) ഫിര്‍ഔനില്‍ നിന്ന്‌ രക്ഷപ്പെട്ട സംഭവം- ചരിത്രപരത തെളിയിക്കാന്‍ പോന്ന രീതിയിലുള്ള പുരാവസ്‌തു തെളിവുകള്‍ ശേഖരിക്കുക എന്നതായിരുന്നു ഇവയുടെ പ്രധാന ലക്ഷ്യം.

മൂസാ നബി(അ) ബനൂ ഇസ്രാഈല്യേരയും കൊണ്ട് ഫിര്‍ഔനില്‍ നിന്ന്‌ രക്ഷെപ്പടുകയും ഫിര്‍ഔനും സംഘവും മുക്കി കൊല്ലെപ്പട്ടതുമായ സംഭവം വളരെ വിശദമായി ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഖുര്‍ആനില്‍ ആ സംഭവത്തില്‍ നിന്ന്‌ മനുഷ്യരാശി മനസ്സിലാക്കേണ്ട പാഠത്തിനാണ്‌ ഊന്നല്‍ നല്‍കുന്നത്‌. എ്രത വലിയ അതിക്രമികാരിയാണെങ്കിലും അവന്‌ മരണമുണ്ടെന്നും സര്‍വശക്തനായ സ്രഷ്ടാവ്‌ മാത്രമേ ആരാധിക്കപ്പെടാവൂ എന്നുമാണ്‌ ഖുര്‍ആന്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്ന ഗുണപാഠങ്ങള്‍. ഏത്‌ കാലഘട്ടത്തിലാണ്‌ ഈ സംഭവെമേന്നാ ആരായിരുന്നു ഫിര്‍ഔന്‍ എന്ന ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ബൈബിള്‍ പ്രാധാന്യം നല്‍കുന്നത്‌ പലേപ്പാഴും സംഭവത്തിെന്റ വിശദാംശങ്ങള്‍ക്കാണ്‌. ഉദാഹരണത്തിന്‌ എ്രതകാലം മുമ്പാണ്‌ സംഭവം നടന്നത്‌ എന്നും എ്രതേപര്‍ കടല്‍ കടന്ന്‌ രക്ഷെപ്പട്ടു തുടങ്ങിയ കാര്യങ്ങള്‍ ബൈബിള്‍ പരാമര്‍ശിക്കുന്നു. അവയുെട ചരിത്രപരത പരിശോധിക്കപ്പെടെണ്ടത്ണ്ടെങ്കിലും! ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കെപ്പടുന്ന സംഭവമായതിനാല്‍ മൂസാനബി(അ)െന്റ കാലത്തെ ഫിര്‍ഔന്‍ ആരായിരുന്നു എന്ന വിഷയത്തില്‍ ഒരുപാട്‌ ഗേവഷണങ്ങള്‍
നടന്നിട്ടുണ്ട്.

ഫിര്‍ഔന്‍  ഖുര്‍ആന്‍ എന്ത്‌ പറയുന്നു?


ഫിര്‍ഔനിനെ കുറിച്ച്‌ ഖുര്‍ആന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ചര്‍ച്ചക്കെടുക്കുന്നതിന് മുമ്പ്‌ ഫിര്‍ഔനിെന സംബന്ധിച്ച മുസ്‌ലിം സമൂഹത്തിെല ഒരു ധാരണ പഠനവിേധയമാേക്കതു്‌. ഫിര്‍ഔനിന്റെ ശവശരീരം അത്ഭുതകരമായി സംരക്ഷിക്കെപ്പട്ടിരിക്കുന്നു എന്നും അത്‌ കൈേറായിെല ഈജ്‌പിഷ്യന്‍ മ്യൂസിയത്തില്‍ സൂക്ഷിക്കെപ്പട്ടിരിക്കുന്നു എന്നതുമാണ്‌ ഈ ധാരണ. ഖുര്‍ആനിെല പത്താമധ്യായം സൂറത്തിെല യൂനുസിെല 92 ാം വചനത്തിെന്റ  അടിസ്ഥാനത്തിലാണ്‌ ഈ കാര്യം പറയെപ്പടാറുള്ളത്‌.

"എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക്‌ നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്‌. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു." (10:92)

 ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ കൈേറാ മ്യൂസിയത്തില്‍ സംരക്ഷിക്കെപ്പട്ടിട്ടുള്ള, ഫറോവകളില്‍ പെട്ട റാംസസ്‌  ച്രകവര്‍ത്തിയുടെ ശവശരീരമാണ്‌ ഖുര്‍ആനില്‍ പറയെപ്പട്ട ഫിര്‍ഔനിേന്റതാണ്‌ എന്ന്‌ പറയാറുള്ളത്‌. പല ഇസ്‌ലാമിക പ്രേബാധകന്മാരും എടുത്തുപറയാറുള്ള ഒരു കാര്യം കൂടിയാണിത്‌. ശാസ്ത്രജ്ഞനും "ദ ബൈബിള്‍,ദ ഖുര്‍ആന്‍ ആന്‍ഡ്‌ സയന്‍സ്"(The Bible, The Qur'an and Science) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ മോറിസ് ബുക്കായി ഈ വാദം ഉന്നയിച്ചവരില്‍ പ്രമുഖനാണ്.

ചില സംശയങ്ങള്‍, വസ്‌തുതകള്‍!

റാംസസ്‌(Ramsess second) ച്രകവര്‍ത്തിയുടെ ശവശരീരം കൈേറാ മ്യൂസിയത്തില്‍ സംരക്ഷിക്കെപ്പട്ടിട്ടുണ്ട് എന്നത്‌ ശരി തന്നെ. എന്നാല്‍ പരക്കെ വിശ്വസിക്കെപ്പടുന്നത്‌ പോലെ അത്ഭുതകരമാം വിധം സംരക്ഷിക്കെപ്പട്ട ഒരു ശവശരീരമല്ല റാംസസ്‌ രണ്ടാമന്റേത്!പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍  'ടോംബ്‌ ഡി ബി 320' (Tomb DB320) എന്നറിയപ്പെടുന്ന ശവകുടീരത്തില്‍ നിന്ന്‌ മറ്റ്‌ അന്‍പേതാളം മമ്മികളുെട കൂടെ കണ്ടെടുക്കെപ്പട്ട ഒരു മമ്മിയാണ്‌ റാംസസ്‌ രണ്ടാമന്റേത്! പരക്കെയുള്ള ധാരണ പോലെ ഒരിക്കലും ചെങ്കടലില്‍ നിന്നല്ല ഈ ശവശരീരം കണ്ടെടുക്കെപ്പട്ടിട്ടുള്ളത്‌ എന്നത്‌ ശ്രദ്ധേയമാണ്‌! മാത്രമല്ല, മറ്റ്‌ ഈജിപ്‌ഷ്യന്‍ രാജാക്കന്മാരെ പോലെ ഇദ്ദേഹത്തിെന്റ ശവശരീരവും മമ്മിയാക്കെപ്പട്ടിരിക്കുന്നു!കൂടെ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഇതാണ്: റാംസസ്‌ രണ്ടാമന്റെ പുത്രന്‍ മെര്‍നപ്‌തയുെട(Mernaptah) മമ്മി കൈേറായിലും പിതാവ്‌ സേതി ഒന്നാമെന്റ(Sethi First) മമ്മി
ലണ്ടനിലെ മ്യൂസിയത്തിലും സംരക്ഷിക്കെപ്പട്ടിരിക്കുന്നു! എന്നിരിക്കെ റാംസസ്‌ രണ്ടാമന്റെ ശരീരം സംരക്ഷിക്കെപ്പട്ടിരിക്കുന്നു എന്ന്‌ ഖുര്‍ആനില്‍ പറയുന്നു എന്ന വാദത്തിന്‌ എന്ത്‌ അര്‍ത്ഥമാണുള്ളത്‌? എല്ലാ ഈജിപ്‌ഷ്യന്‍ രാജാക്കന്മാരുേടയും ശവശരീരെത്തേപാെല അതും ഒരു മമ്മിയായി സൂക്ഷിക്കെപ്പട്ടിരിക്കുകയേല്ല? അത്‌പോെല അയാളുടെ തന്നെ പിതാവിന്റെയും പുത്രന്റെയുമെല്ലാം ശരീരങ്ങള്‍ സംരക്ഷിക്കെപ്പട്ടിട്ടിേല്ല? റാംസസ്‌ രണ്ടാമന്‍ തന്നെയാണോ ഫിര്‍ഔന്‍ എന്ന്‌ അന്വേഷിക്കുന്നതിന്‌ മുമ്പ്‌ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കെപ്പെടേണ്ടതുണ്ട്.


സൂറത്തുല്‍ യൂനുസിലെ വചനം:  യഥാര്‍ത്ഥ വ്യാഖ്യാനമെന്ത്‌? 


റാംസസ്‌ രണ്ടാമന്റെ ശരീരം കണ്ടെടുത്തിട്ട്‌ 125ല്‍പരം വര്‍ഷങ്ങളെ ആകുന്നുള്ളൂ. എന്നാല്‍ അല്ലാഹുവിെന്റ വചനമായ വിശുദ്ധ ഖുര്‍ആന്‍ 1400ല്‍ പരം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. മഹാന്മാരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കെളല്ലാം സൂറത്തുല്‍ യൂനുസിെല 92 ാം വചനം റാംസസ്‌ രണ്ടാമന്റെ  ശരീരം കെടുക്കും മുെമ്പ ഉചിതമാം വിധം വ്യാഖ്യാനിച്ചവരാണ്. മുഹമ്മദ്‌ നബി(സ)യില്‍ നിന്ന്‌ നേരിട്ട്‌ ഖുര്‍ആന്‍ മനസ്സിലാക്കിയ സ്വഹാബി വര്യന്മാര്‍ ഈ വചനത്തെ എങ്ങിനെ മനസ്സിലാക്കി എന്ന്‌ അന്വേഷിക്കുന്നത്‌ ഏറെ അഭികാമ്യമായിരിക്കും.

ഏറ്റവും പ്രമുഖരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍െപട്ട ഇമാം ഇബ്‌നു കഥീര്‍, ഖുര്‍ത്വുബി,ത്വബ്‌രി തുടങ്ങിയവെരല്ലാം ഈ ആയത്തില്‍ നാം സാധാരണ സംരക്ഷിക്കും എന്ന്‌ അര്‍ത്ഥം പറയാറുള്ള ننجيك (നുനജ്ജിക്ക) എന്ന വാക്കിന്‌ നല്‍കിയ അര്‍ത്ഥം يرفعك (യര്‍ഫഉക്ക) അഥവാ   ഉയര്‍ത്തുക, വിട്ടു കൊടുക്കുക എന്നതാണ്‌! യഥാര്‍ത്ഥത്തില്‍ എന്താണ്‌ ഈ വചനത്തിെന്റ വ്യാഖ്യാനം? സ്വഹാബിമാരില്‍ പ്രമുഖനും പണ്ഡിതനുമായിരുന്ന ഇബ്‌നു അബ്ബാസ്‌(റ) ഈ ആയത്തിന്‌ നല്‍കിയ വിശദീകരണം മുന്‍ഗാമികളുെട തഫ്‌സീറുകളിെലല്ലാം ലഭ്യമാണ്‌.

തങ്ങളെ പിന്തുടര്‍ന്ന ഫിര്‍ഔനും സൈന്യവും മുങ്ങിപ്പോകുന്നതിനു മൂസാ നബിയും അനുയായികളായ ബനൂ ഇസ്രായീല്‍ ഗോത്രക്കാരും സാക്ഷികളായി. എന്നാല്‍  ദൈവമാണ് എന്ന് സ്വയം അവകാശപ്പെട്ട ഫിര്‍ഔന്‍ മുങ്ങി മരിച്ചിട്ടുണ്ടാകുമോ എന്നാ വ്യര്‍ഥമായ സംശയം ബനൂ ഇസ്രാഈല്‍ വംശജരായ ചില ദുര്‍ബല വിശ്വാസികളില്‍ ഉളവാകുകയും അവരത് മൂസാ നബിയോട് പ്രകടിപ്പിക്കുകയും ചെയ്തു.അവരുടെ സംശയ ദൂരീകരണത്തിനായി ഫിര്‍ഔനിന്റെ ശരീരം കടലില്‍ നിന്ന് കരയിലേക്ക്‌ എടുത്തെറിയപ്പെട്ടു. അങ്ങനെ കവചിതമായ ആ ശരീരം ഒരുയര്‍ന്ന പ്രദേശത്ത് ചലനമറ്റു കിടന്നു.ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത് "ഒരു ചുവന്ന കാളക്കുട്ടി ചത്ത്‌ കിടക്കുന്നത് പോലെ" ഫറോവ ചത്ത്‌ കിടന്നു എന്നാണു!അതെ! എത്ര വലിയ ചക്രവര്‍ത്തിയായാലും, സ്വയം ദൈവമാണെന്ന് അവകാശവാദം ഉന്നയിച്ചാലും മരണം എന്നാ യാഥാര്‍ത്ഥ്യം പിടി കൂടും എന്നതിനും ഏതൊരു ധിക്കാരിക്കും അല്ലാഹുവിന്റെ അലംഘനീയമായ വിധിയില്‍ നിന്ന് രക്ഷയില്ല എന്നതിനും ഫിര്‍ഔനിന്റെ ശവ ശരീരം ഒരു ദൃഷ്ടാന്തമാക്കപ്പെട്ടു.അതല്ലാതെ ഫിര്‍ഔനിന്റെ ശരീരം ലോകാവസാനം വരെ സംരക്ഷിക്കപ്പെടും എന്ന് ഈ ആയതിനെ വ്യാഖ്യാനിച്ചു പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആരും പറഞ്ഞിട്ടില്ല- അങ്ങനെ ഒരര്‍ത്ഥം ഈ ആയതിനില്ല!

എങ്കില്‍ "നിനക്ക് ശേഷമുള്ളവര്‍ക്ക് ദൃഷ്ടാന്തമാകുക " എന്നാ വാചകം കൊണ്ടുള്ള ഉദ്ദേശം എന്താണ്? പൂര്‍വിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇമാം ത്വബ്‌രി തന്റെ വ്യാഖ്യാന ഗ്രന്ഥത്തില്‍ ഈ ആയതിന്റെ മറ്റൊരു ഖിറാഅത്ത് നല്‍കുന്നുണ്ട്.ഖുര്‍ആനിന്റെ വ്യത്യസ്തമായ പാരായണ ശൈലികള്‍(ഖിറാഅത്തുകള്‍) ഏവര്‍ക്കും സുപരിചിതമാണല്ലോ! സ്വഹാബികളില്‍ പ്രമുഖനും നാലാം ഖലീഫയുമായ അലി(റ) "ലിമന്‍ ഖല്‍ഫക"(لمن خلفك ,നിനക്കു ശേഷം) എന്നതിന് പകരം "ലിമന്‍ ഖല്കക" (لمن خلقك)എന്നാണു പാരായണം ചെയ്തത് എന്ന് ഇമാം ത്വബ്‌രി രേഖപ്പെടുത്തുന്നു."ഖല്ക്ക്" എന്ന പദത്തിന് "ദുര്‍ബലത" എന്നര്‍ത്ഥമുണ്ട്. അപ്പോള്‍ "ലിമന്‍ ഖല്ക്കക്ക" എന്നതിന് "നിന്റെ കൂടെയുള്ള ദുര്‍ബല വിശ്വാസികള്‍ക്ക്‌" എന്ന് വ്യാഖ്യാനം നല്കാപ്പെടുന്നു. നേരത്തെ ദുര്‍ബല വിശ്വാസികള്‍ ഫിര്‍ഔനിന്റെ മരണത്തെ സംബന്ധിച്ച് മൂസാ നബിയോട് സംശയം പ്രകടിപ്പിച്ച സംഭവം വിശദീകരിച്ചല്ലോ! ഇബ്നു അബ്ബാസ്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ആ സംഭവത്തോടൊപ്പം ഇത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ "ലിമന്‍ ഖല്ഫക" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബനൂ ഇസ്രാഈല്യരെ ആണെന്നും അല്ലാതെ ലോകാവസാനം വരെയുള്ള എല്ലാ ആളുകളെയും അല്ലെന്നും നിസ്സംശയം വ്യക്തമാകുന്നു!!

"നിനക്ക് പിന്‍പേ വരുന്നവര്‍ക്ക്‌ ദൃഷ്ടാന്തമാകും" എന്ന പ്രയോഗത്തെ ഇമാം ഇബ്നു കസീര്‍ വിശദീകരിച്ചത് ഫിര്‍ഔനിന്റെ ജഡം ബനൂ ഇസ്രാഈല്യര്‍ക്ക് അവന്റെ മരണത്തിന് തെളിവായി വെളിപ്പെടുത്തെപ്പടും എന്നും സര്‍വശക്തനായ അല്ലാഹുവിെന്റ വിധിയില്‍ നിന്ന്‌ ദുനിയാവില്‍ എ്രത വലിയവനായാലും രക്ഷെപ്പടാനാകില്ല എന്നതുമാണ്‌. ശേഷം വരുന്ന എല്ലാ തലമുറകള്‍ക്കും ഫിര്‍ഔനിെന്റ ചരിത്രം ഒരു പാഠമാണ്‌- അവര്‍ക്കതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. എന്നാല്‍ വരാനിരിക്കുന്ന തലമുറകള്‍ ഫിര്‍ഔനിെന്റ ശരീരം കാണും എന്ന അര്‍ഥം സച്ചരിതരായ മുന്‍ഗാമികളുെട ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ ഒന്നും തന്നെ നല്‍കപ്പെട്ടിട്ടില്ല. അങ്ങനെയുണ്ട് എങ്കില്‍ ഫിര്‍ഔനിെന്റ ശരീരം എല്ലാ തലമുറകള്‍ക്കും ദൃഷ്ടാന്തമാക്കെപ്പേടതുായിരുന്നു-അതല്ലാതെ  പത്തൊന്‍പതാം നൂറ്റാണ്ടിനു  ശേഷമുള്ള ആളുകള്‍ക്ക്‌ മാത്രമല്ല!

ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാരില്‍ പ്രമുഖനായ ശൈഖ്‌ സ്വാലിഹ്‌ അല്‍ ഫൗസാന്‍ ഇവ്വിഷയകമായി പറയുന്നത്‌ ശ്രദ്ധിക്കുക " "നിന്റെ പുറെക വരുന്നവര്‍ക്ക്‌ ദൃഷ്ടാന്തമായിരിക്കുവാന്‍ വേണ്ടി" എന്ന വചനത്തിെന്റ ഉദ്ദേശ്യം  നിന്റെ ശരീരം നീ മരണപ്പെട്ടു, എന്നതിനും അല്ലാഹു സര്‍വശക്തനാണ്‌ എന്നതിനും, എ്രത വലിയ ആധിപത്യവും സ്ഥാനവും ഉള്ളവനാണെങ്കിലും അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടാനാകില്ല എന്നതിനും തെളിവായി ഇ്രസാഈല്‍ സന്തതികള്‍ക്ക്‌ കാണിച്ച്‌ കൊടുക്കെപ്പടും എന്നതാണ്‌! അതല്ലാെത ചില അവികേകികള്‍ കരുതുന്നതുേപാല നമ്മുെട കാലഘട്ടം വരേക്കും ഫിര്‍ഔനിന്റെ ജഡം സംരക്ഷിക്കെപ്പടും എന്നതല്ല! കാരണം, ഫിര്‍ഔനിെന്റ ശരീരം കരയിലേക്ക്‌ എടുെത്തറിയപ്പെട്ടതിന്റെ ഉദ്ദേശം അവന്‍ മരണപ്പെട്ടു എന്ന്‌ ഉറപ്പുവരുത്തുക എന്നതും ഇ്രസാഈല്‍ സന്തതികളുടെ മനസ്സിലെ സംശയം ദുരീകരിക്കുക എന്നതുമാകുന്നു. ആ ഉദ്ദേശം നിറവേറ്റപ്പെട്ടു കഴിഞ്ഞു. അതിനാല്‍ ഏതൊരു ശവശരീരവും പോലെ ഫിര്‍ഔനിെന്റ ജഡവും നുരുമ്പിപ്പോകുകയും ഹദീസുകളില്‍ വ്യക്തമാക്കെപ്പട്ടത്‌ പോലെ  ഗുദാസ്ഥി മാത്രം ബാക്കിയാക്കെപ്പടുകയും ചെയ്യും. അതിനാല്‍ തന്നെ ഫിര്‍ഔനിെന്റ ശരീരം മറ്റാരുടെ ശരീരത്തെക്കാളും വ്യത്യസ്‌തമല്ല." (അല്‍ മുന്‍തകമില്‍ ഫതാവാ അല്‍ ഫൗസാന്‍ 1/ചോദ്യം 132)


അപ്പോള്‍ കൈേറായിെല ഈജിപ്‌ഷ്യന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം?? അത്‌ ഫിര്‍ഔനിേന്റതാകാം, അല്ലാതിരിക്കാം. വ്യക്തമായി നാം മനസ്സിലാക്കേണ്ട കാര്യം സൂറത്തു യൂനുസിെല 92 ാം വചനത്തിന്‌ ഇന്ന്‌ പലരും പറയുന്നത് പോലെയുള്ള അര്‍ത്ഥം കല്‍പിക്കുന്നത്‌ വസ്‌തുതാപരമല്ല എന്നതാണ്‌. സലഫുകളായ ആളുകള്‍ വിശദീകരിച്ചത് പോലെ ഖുര്‍ആന്‍ വിശദീകരിചില്ലെങ്കിലുള്ള അപകടവും ഇത് വെളിവാക്കുന്നു.

 ഇനി, മൂസാ(അ)ന്റെ  കാലഘട്ടത്തിെല ഫിര്‍ഔന്‍ ആര്‌ എന്നതിേലക്ക്‌ ഒരേന്വഷണം നടത്തുന്നത്‌ ചരിത്രകുതുകികള്‍ക്ക്‌ പ്രിയെപ്പട്ടതായിരിക്കും.വഴിയെ നമുക്ക്‌ അത്തരമൊരു അന്വേഷണം നടത്താം!!

തുടരും......

Sunday, 8 June 2014

വാക്കുകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍!

മനുഷ്യന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ടു ഖുര്‍ആനില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ വിശകലനം ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ശാസ്ത്രീയമായ ഒരു പഠനം എന്നതിനപ്പുറം ഖുര്‍ആനില്‍ നല്‍കപ്പെട്ടിട്ടുള്ള ഓരോ പദങ്ങള്‍ക്കും പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ക്ലാസിക്‌ അറബി ഭാഷാ ഗ്രന്ഥങ്ങളും നല്‍കിയ അര്‍ഥങ്ങള്‍ വിശകലനം ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഖുര്‍ആനിന്റെ അമാനുഷികത ബോധ്യപ്പെടുത്തുന്നതാണ് ഈ പഠനത്തില്‍ നിന്ന് നമുക്ക്‌ ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍!

ഖുർആൻ ഇരുപത്തിമൂന്നാം അദ്ധ്യായമായ സൂറത്തുൽ മു'മിനൂനിലെ 12 മുതൽ 14 വരെയുള്ള വചനങ്ങളിലൂടെ മനുഷ്യഭ്രൂണത്തിന്റെ പടിപടിയായുള്ള വളർച്ചയെ വശ്യവും എന്നാൽ സംക്ഷിപ്തവുമായി അവതരിപ്പിക്കുന്നു.

" തീർച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.
പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ടമായി രൂപപ്പെടുത്തി. തുടർന്ന് നാം ആ മാംസപിണ്ടത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു . പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു."

നുത്വുഫ: ആദ്യ ഘട്ടം: ഖുര്‍ആന്‍ എന്ത് പറയുന്നു?

ثم جعلناه نطفة
" പിന്നീട് നാം അവനെ ഒരു ദ്രാവകതുള്ളിയായി നിക്ഷേപിച്ചു."

മനുഷ്യഭ്രൂണത്തിന്റെ വളർച്ചയുടെ അടുത്ത ഘട്ടമായി ഖുർആൻ "നുത്വുഫ"യെ പരിചയപ്പെടുത്തുന്നു.

എന്താണ് "നുത്വുഫ"?

*അറബി ഭാഷ പ്രകാരം ഇറ്റിറ്റ് വീഴുന്ന തുള്ളികൾക്കും അതല്ലെങ്കിൽ ബീജതിനുമാണ് നുത്വുഫ എന്ന് പറയുക. പ്രസിദ്ധ അറബി നിഘണ്ടുവായ ലിസാനുൽ അറബ് നുത്വുഫക്ക് നൽകിയ അർഥം " ഒരു കാലി പാത്രത്തിൽ ബാക്കിയായ ഏക ജലകണം" എന്നാണ്.

*ഒരു വലിയ കൂട്ടത്തിൽ നിന്നുള്ള ഒരു കണം എന്ന അർഥം ഖുർആനിൽ നിന്ന് തന്നെ നമ്മുക്ക് ലഭിക്കുന്നു.എഴുപത്തിയഞ്ചാം അദ്ധ്യായമായ സൂറത്തുൽ ഖിയാമയിലെ മുപ്പത്തേഴാം വചനം ഇങ്ങനെയാണ്,
" അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്ന് ഒരു കണമായിരുന്നില്ലേ? "
ഇവിടെ ശ്രദ്ധേയമായ കാര്യം ഖുർആൻ ഈ വചനത്തില്‍ ബീജത്തിന് ഉപയോഗിച്ച പദം 'മനിയ്യ് ' എന്നതും കണത്തിനു "നുത്വുഫ" എന്നതുമാകുന്നു.

*സ്വഹീഹ് മുസ്ലിമിലെ ഒരു പ്രവാചക വചനത്തിൽ നുത്വുഫയെ മുഹമ്മദ്‌ നബി (സ ) പരിചയപ്പെടുത്തിയത് സ്ത്രീ പുരുഷ പ്രത്യുത്പാദന ദ്രാവകങ്ങളുടെ മിശ്രിതമായാണ്.
ഈ വീക്ഷണങ്ങളിൽ നിന്ന് "നുത്വുഫ" എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് ബീജമല്ല എന്നും മറിച്ചു ബീജത്തിൽ നിന്നുള്ള ഒരു കോശത്തെയാണെന്നും മനസ്സിലാകാം. പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഇബ്നു കഥീർ നൽകിയ വിവരണവും ഇപ്രകാരം തന്നെ.

*ഖുറാനിലെ തന്നെ മറ്റൊരു വചനത്തിൽ കാണാം
" പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തിൽ (സുലാല ) നിന്ന് അവൻ ഉണ്ടാക്കി " (32:8).
ഇവിടെയും ഖുർആൻ പ്രയോഗിച്ചത് "സുലാല " എന്നാണ്. "സുലാല" എന്നാൽ "സത്ത" (extract) എന്നാണ് അർഥം എന്ന് നാം മുൻപ് മനസ്സിലാക്കിയല്ലോ.

മുകളിൽ പറഞ്ഞ അർഥങ്ങളും വിശദീകരണങ്ങളും "നുത്വുഫ" എന്നത് ബീജത്തിന്റെ പര്യായപദമല്ല എന്നും മറിച്ചു ശുക്ലത്തിന്റെയോ അണ്ഡത്തിന്റെയോ സത്തയിൽ നിന്ന് ഒരു ഭാഗത്തെ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നും വ്യക്തം. ബീജം എന്നതിന് ഖുർആനിലും പ്രവാചക വചനങ്ങളിലും ഉപയോഗിക്കപ്പെട്ട പദം "നുത്വുഫ" അല്ല , മറിച്ച് "മനിയ്യ് " എന്നും ആണെന്ന് നമുക്ക് മനസ്സിലാകാം
ഇതിനു കൂടെ തന്നെ സൂറത്തുൽ ഇന്‍സാനിൽ ഖുർആൻ പറയുന്നു
" തീർച്ചയായും നാം കൂടിക്കലർന്നുണ്ടായ ( അംഷാജ്) "നുത്വുഫ"യിൽ നിന്ന് മനുഷ്യനെ സൃഷ്ട്ടിചിരിക്കുന്നു" (75:2)
"അംഷാജ്" (കൂടിച്ചേർന്ന ) എന്നത് ഭാഷാവ്യാകരണ പ്രകാരം ഒരു ബഹുവചന വിശേഷണമാണ് ( plural adjective). അതിനാൽ വ്യാകരണ പ്രകാരം "നുത്വുഫ" എന്നത് വിവിധ വസ്തുക്കൾ കൂടിച്ചേർന്ന ഒരു ദ്രാവകത്തിന്റെ തുള്ളിയാണ് എന്ന് മനസ്സിലാകാം. അപ്പോൾ നുത്വുഫ എന്നത് പിതാവിൽ നിന്നും മാതാവിൽ നിന്നുമുള്ള ബീജത്തിന്റെയും അണ്ഡത്തിന്റെയും മിശ്രിതത്തിൽ നിന്നുള്ള ഒരു ചെറിയ തുള്ളിയാകുന്നു.
എത്ര അത്ഭുതകരം! വിശുദ്ധ ഖുർആനിൽ പ്രയോഗിക്കപ്പെട്ട ഓരോ വാക്കുകളുടെയും പ്രയോഗം വരെ എത്ര സൂക്ഷ്മമാണ്‌ എന്ന് ഒരൊറ്റ വചനത്തിന്റെ വിശകലനത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.


നുത്വുഫ-ശാസ്ത്രീയ വിശകലനം 


ഖുർആനും പ്രവാചക വചനങ്ങളും "നുത്വുഫ"യുമായി ബന്ധപ്പെട്ട് മുന്നോട്ട് വെക്കുന്ന അർഥതലങ്ങൾ ആധുനിക ഭ്രൂണശാസ്ത്രവുമായി കൃത്യമായി യോജിക്കുന്നു . "നുത്വുഫ" എന്ന ഘട്ടം പുരുഷ ബീജത്തിന്റെയും സ്ത്രീ അണ്ഡത്തിന്റെയും "കൂടിച്ചേരൽ "(അംശാജ് ) നടക്കുന്ന ബീജസംയോഗ പ്രക്രിയയെ (Fertilisation) ധ്വനിപ്പിക്കുന്നതാണ് . ഇത് "സിക്താണ്ഡം"(zygote) എന്ന ഏക കോശമായി മാറുന്നു. ഇവ്വിഷയകമായി ഭ്രൂണശാസ്ത്രജ്ഞരായ ജോണ്‍ അലൻ, ബെവര്‍ലി ക്രാമർ എന്നിവർ ഇപ്രകാരം പറയുന്നു
"പിതാവിൽ നിന്നും മാതാവിൽ നിന്നുമുള്ള ഓരോ കോശങ്ങളുടെ സംയോജനത്തിൽ നിന്നാണ് മനുഷ്യഘടനയുടെ ഉത്ഭവം.ഈ കോശങ്ങളെ "ഗാമേറ്റ്സ്" (Gametes) എന്ന് വിളിക്കുന്നു .ഈ രണ്ട് കോശങ്ങളും യോജിച്ച് സിക്താണ്ഡം (zygote) എന്ന ഏക കോശമായി മാറുന്നു."
ശാരീരിക ശാസ്ത്ര പ്രകാരം ബീജ സംയോജനം നടക്കണമെങ്കിൽ ഈ രണ്ട് കോശങ്ങളും ദ്രാവകങ്ങളിലായിട്ടാണ് വേണ്ടത്. പുരുഷബീജം (spermatozoon) ശുക്ലത്താലും (semen), സ്ത്രീഅണ്ഡം (oocyte) ഫോളിക്കുലാർ ദ്രാവകതിലുമാണുള്ളത്‌. ഈ ദ്രാവകങ്ങൾ പ്രത്യുത്പാദനതിന് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഖുർആൻ ഉപയോഗിച്ച "നുത്വുഫ" എന്ന പദത്തിന്റെ അർത്ഥവ്യാപ്തി നാം മുമ്പ് പരിശോധിച്ചല്ലോ. ഈ വിവരണവുമായി "നുത്വുഫ" എന്ന ഖുർആൻ വിവരിച്ച ഘട്ടം അക്ഷരാർത്ഥത്തിൽ ഒത്തു പോകുന്നതായി കാണാം. ചുരുക്കത്തിൽ "നുത്വുഫ" എന്ന ഘട്ടം സ്ത്രീ - പുരുഷ ദ്രാവകങ്ങൾ കൂടിക്കലർന്നു അവയിലെ രണ്ട് കോശങ്ങൾ ചേർന്ന് ഏക കോശമായ സിക്താണ്ഡമായി മാറുന്നതിനെ സൂചിപ്പിക്കുന്നു.


ഭദ്രമായ സ്ഥാനം

ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَكِينٍ
"പിന്നീട് നാം അവനെ നുത്വുഫ ആക്കിക്കൊണ്ട് ഭദ്രമായ സ്ഥാനത്ത് വെച്ചു ( ഖറാറിൻ മകീൻ )"

മനുഷ്യ വികാസത്തിന്റെ അടുത്ത ഘട്ടമാണ് "ഖാറാറിൻ മകീൻ" (ഭദ്രമായ സ്ഥാനം ). " ഖറാറിൻ" എന്ന വാക്കിന്റെ ഭാഷാർത്ഥം നിശ്ചലമാക്കുക , ഉറപ്പിക്കുക, നിർണയിക്കുക, വ്യവസ്ഥ ചെയ്യുക എന്നെല്ലാമാണ്. " മകീൻ" എന്നാ വാക്കിന് സ്ഥാപിക്കുക, ഉറപ്പിച്ചു വെക്കുക എന്നീ അർത്ഥങ്ങളുമാണുള്ളത് . ഈ രണ്ടു വാക്കുകളുടെ സമ്മിശ്രണം നമുക്ക് നൽകുന്ന അർഥങ്ങൾ ഭദ്രമായ സ്ഥാനം , ഒരു സ്ഥലത്ത് ഉറപ്പിച്ചു വെക്കുക, അടിയുറച്ച നിശ്ചലസ്ഥാനം തുടങ്ങിയവയാകുന്നു .

ശാസ്ത്രീയ വിശകലനം: 


ഭ്രൂണശാസ്ത്ര പഠനങ്ങൾ പ്രകാരം സിക്താണ്ഡം വിഭജിച് കോശങ്ങളുടെ ഒരു ഗോളമാകുന്നു. ഇതിനെ നാം ബ്ലാസ്ടോസൈറ്റ് (Blastocyte) എന്ന് വിളിക്കുന്നു. ബീജസംയോജനത്തിന്റെ ആറാം ദിവസം "ബ്ലാസ്ടോസൈറ്റ്" സ്വയം ഗർഭപാത്രത്തിന്റെ ഭിത്തിയിൽ സ്ഥാനം ഉറപ്പിക്കുന്നു ! 10 മുതൽ 12 വരെ ദിവസങ്ങൾക്കുള്ളിൽ ബ്ലാസ്ടോസൈറ്റ് എൻഡോമെട്ട്രിയത്താൽ (Endometrium) പൂർണമായി പരിരക്ഷിക്കപ്പെട്ട അവസ്ഥയിലാകുന്നു.എത്ര സുരക്ഷിതമായ സ്ഥാനം! ഖുർആനിന്റെ പ്രയോഗവും ആധുനിക ശാസ്ത്രവും തമ്മിൽ യാതൊരു വൈരുധ്യങ്ങളുമില്ല തന്നെ!



"അലഖ"-ഖുര്‍ആനിന്റെ ദൈവികത തെളിയിക്കുന്നു...


ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً

"പിന്നീട് നാം ആ "നുത്വുഫ"യെ "അലഖ"യാക്കി മാറ്റി."

മനുഷ്യ വളർച്ചയുടെ അടുത്ത ഘട്ടമായി വിശുദ്ധ ഖുർആൻ "അലഖ"യെ പരിചയപ്പെടുത്തുന്നു.

"അലഖ"യുടെ അർഥഭേദങ്ങൾ 

1)തൂങ്ങിക്കിടക്കുക, അള്ളിപ്പിടിക്കുക, പറ്റിചേർന്നിരിക്കുക എന്നീ അർഥങ്ങൾ "അലഖ" എന്ന പദത്തിനുണ്ട്.
2) പിടിക്കുക ,ഘടിപ്പിക്കുക തുടങ്ങിയ അർത്ഥങ്ങളും "അലഖ" എന്ന പദത്തിനുണ്ട്.
3)അട്ടയെപ്പോലുള്ള വസ്തുക്കൾക്കും രക്തം ഊറ്റിക്കുടിക്കുന്നവക്കും അറബിയിൽ "അലഖ" എന്ന് പറയും.
4) അവസാനമായി, കയ്യിൽ ഒട്ടിപ്പിടിച്ച് തൂങ്ങിനിൽക്കുന്ന കളിമണ്ണിനും കട്ട പിടിച്ച രക്തത്തിനും "അലഖ" എന്ന് പറയുന്നു. പ്രമുഖ ഖുർആൻ വ്യാഖ്യതാവായ ഇബ്നുകഥീർ "തൂങ്ങിനിൽക്കുന്ന രക്തക്കട്ട" എന്ന അർത്ഥമാണ് "അലഖ"ക്ക് നൽകിയത് (Dangling clot).

അപ്പോൾ അലഖ എന്ന പദത്തിന് നമുക്ക് നൽകാവുന്ന അർത്ഥങ്ങൾ സംക്ഷിപ്തമായി താഴെ കൊടുക്കുന്നു
*തൂങ്ങിനിൽക്കുന്നത്
*രക്തം വലിച്ചുകുടിക്കുന്നത്
*അട്ടയെപ്പോലുള്ള വസ്തു
*കട്ട പിടിച്ച രക്തം

ശാസ്ത്രീയ വിശകലനം: 

12 ദിവസം വരെയുള്ള ഭ്രൂണത്തിന്റെ അവസ്ഥ നാം വിശദീകരിച്ച് കഴിഞ്ഞു.ആധുനിക ഭ്രൂണശാസ്ത്ര പ്രകാരം പതിനഞ്ചാം ദിനം മുതൽ ഭ്രൂണം ഗർഭാശയ ഭിത്തിയിൽ തൂങ്ങിനിൽക്കുന്ന രൂപത്തിലാണ് ഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല ഭ്രൂണം അമ്മയുടെ രക്തത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുകയും ചെയ്യുന്നു.ഇതിന് ശേഷം, നാലാമത്തെ ആഴ്ച്ച "ന്യൂറുലേഷൻ" (Neurulation) എന്ന പ്രക്രിയ നടക്കുകയും,ഭ്രൂണത്തിന്റെ "ഫോൾഡിംഗ്"(Folding) - ആദ്യ ഘട്ടം തുടങ്ങുകയും ചെയ്യുന്നു. ഇതോടു കൂടി മനുഷ്യ ഭ്രൂണത്തിന് അട്ടയുമായി സാദ്രശ്യം വരുന്നു (ചിത്രങ്ങൾ കാണുക). ഈയവസ്ഥയിലുള്ള ഭ്രൂണത്തിന്റെ മറ്റൊരു ബാഹ്യാവസ്ഥ എന്തെന്നു വെച്ചാൽ അത് കട്ടപിടിച്ച രക്തവുമായി സാദ്രശ്യം പുലർത്തുന്നു എന്നതാണ് . ഈ സമയത്താണ് മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ രൂപം കൊള്ളുന്നത് - എന്നാൽ മൂന്നാമത്തെ ആഴ്ച്ചക്ക് ശേഷം മാത്രമെ രക്തം ചംക്രമണം ആരംഭിക്കു. അതിനാൽ തന്നെ ഈയൊരവസ്ഥയിൽ ഭ്രൂണം അള്ളിപിടിച്ചു നിൽകുന്ന ഒരു രക്തക്കട്ടയുമായി സാദൃശ്യം പുലർത്തുന്നു.

വിമര്‍ശനം:

ഭ്രൂണത്തിന്റെ ബാഹ്യരൂപത്തെ ദുര്‍വ്യാഖ്യാനിക്കുന്നുവോ?

ഭ്രൂണവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള യോക് സാക് ( yolk sac) ഒഴിവാക്കിയാൽ മാത്രമേ ഭ്രൂണത്തെ അട്ടയുമായി സാദ്രിശ്യപ്പെടുത്താനാവൂ എന്നും അതിനാൽ തന്നെ ഇത് ദുർവ്യാഖ്യാനമാണ് എന്നും സമകാലിക വിമർശകർ ആരോപിക്കുന്നു. എന്നാൽ ഇത്തരക്കാർ സൌകര്യപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യം യോക് സാക് ( yolk sac - അണ്ഡമധ്യത്തിനാണ് yolk എന്ന് പറയുക, ഉദാഹരണംമുട്ടയുടെ മഞ്ഞക്കുരു) ഭ്രൂണത്തിന്റെ ആന്തരിക ഘടനയിൽ പെട്ടതല്ലെന്നും മറിച്ച് ഭ്രൂണത്തിന്റെ വളർച്ചയിൽ സഹായിക്കുന്നു, എന്നാൽ ഭാഗ്യമായ ഒരു ഘടകമാണ് എന്നതാണ്. ഇവ്വിഷയകമായി പഠനം നടത്തിയ ശാസ്ത്രജ്ഞരുടെ വിവരണങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണിത്. പല ശാസ്ത്രഞ്ജരും " എക്സ്ട്രാ എംബ്രയൊണിക് മെംബ്രെയിൻ (extra embryonic membrane)" എന്ന അധ്യായത്തിലാണ് യോക് സാകുമായി (Yolk Sac) ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി യോക് സാക്(Yolk Sac) ഭ്രൂണത്തിന്റെ ഭാഗമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നതെങ്കിൽ കൂടി അത് ഖുർആൻ പറഞ്ഞതിന് വിരുധമാവുന്നില്ല കാരണം യോക് സാക് ഉണ്ടെങ്കിൽകൂടി ഭ്രൂണം അട്ടയുമായി സാദൃശ്യമുള്ളതാണ് , ഒരു ബാഹ്യ വസ്തുവുമായി അള്ളിപ്പിടിച്ചിരിക്കുന്ന ഘടന കൂടി അതോടൊപ്പം നാം കാണുന്നു എന്ന വ്യത്യാസമേ വരുന്നുള്ളൂ .അതിനാല്‍ തന്നെ ഇതൊരിക്കലും ദുര്‍വ്യാഖ്യാനമല്ല, മറിച്ച് ആധുനിക ശാസ്ത്രവുമായി ഒത്ത്തുപോകുന്നതാണ്‌.


മുദ്ഗ-ചവച്ചരക്കപ്പെട്ടത്..


فَخَلَقْنَا الْعَلَقَةَ مُضْغَةً
"അനന്തരം നാം ആ ഭ്രൂണത്തെ (അലഖ) "മുദ്ഗ"യാക്കി രൂപപ്പെടുത്തി."


ഖുർആനിന്റെ ഭാഷ്യപ്രകാരം "മുദ്ഗ"യാണ് മനുഷ്യ ഭ്രൂണ വികാസത്തിന്റെ അടുത്ത ഘട്ടം. ചവച്ചരക്കപ്പെട്ടത്, മാംസപിണ്ഡം എന്നീ അർത്ഥങ്ങളാണ് അറബി ഭാഷയിൽ "മുദ്ഗ"ക്ക് കല്പ്പിക്കപ്പെട്ടിട്ടുള്ളത്. ചവച്ചരക്കപ്പെട്ട ശേഷം വായിൽ ബാക്കിയാവുന്ന പദാർഥത്തിനാണ് സാധാരണ "മുദ്ഗ" എന്ന് പറയപ്പെടുക. ചവച്ചരച്ച പല്ലിന്റെ അടയാളം ബാക്കി വെക്കപ്പെട്ട വസ്തുക്കൾക്കും ചവച്ചരക്കപ്പെടുന്തോറും അടയാളങ്ങൾ മാറപ്പെടുന്ന വസ്തുക്കൾക്കും "മുദ്ഗ" എന്ന് പറയപ്പെടുന്നു. സൂറത്തുൽ മു'മിനൂനിൽ മാത്രമല്ല, സൂറത്തുൽ ഹജ്ജിലും "മുദ്ഗ" എന്ന പദം ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
" അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും" ( ഹജ്ജ് :5)

രൂപം നൽകപ്പെട്ടത്‌ എന്ന അർത്ഥത്തിൽ ഇവിടെ ഉപയോഗിക്കപ്പെട്ട വാക്ക് "മുഖല്ലക്കത്" (مخلقة) എന്നതാണ്.

ശാസ്ത്രീയ വിശകലനം :


ഈ വാക്കിന്റെ വിശകലനവുമായി ബന്ധപ്പെട്ട് നാം വിവരിച്ച അർത്ഥതലങ്ങൾ പരിശോധിച്ചാൽ ഭ്രൂണവികാസത്തിന്റെ നാലാമത്തെ ആഴ്ചയിലേക്കാണ് ഈ വചനം വിരൽ ചൂണ്ടുന്നത് എന്ന് കാണാം. ഈ സന്ദർഭത്തിലാണ് സൊമൈറ്റുകൾ (somites ) ന്യൂറൽ ട്യൂബിനെയും (Neural Tube) നോട്ടോകോർടിനേയും (Notochord ) ആവരണം ചെയ്യാനായി സ്ഥാനം മാറുന്നത്. ഈയവസ്ഥയിൽ ഭ്രൂണത്തിന്മേൽ പല്ലുകളാൽ ചവക്കപ്പെട്ടത് പോലുള്ള അടയാളങ്ങൾ ബാക്കിയാകുന്നു.
"മുദ്ഗ" എന്ന പദത്തിന്റെ മറ്റൊരർത്ഥമായ മാംസപിണ്ഡം എന്നതും ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതാണ്. മാത്രമല്ല "രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡം " എന്ന സൂറത്തുൽ ഹജ്ജിലെ പ്രയോഗം ഈയൊരു സമയത്ത് തന്നെയുള്ള ഓർഗാനോ ജെനറ്റിക് അവസ്ഥയെ ( Organo genetic period ) സംബന്ധിച്ചാവാനും സാധ്യതയുണ്ട്. കാരണം ഓർഗാനോ ജെനറ്റിക് പീരിയഡിലാണ് മനുഷ്യാവയവങ്ങൾ രൂപം കൊള്ളാൻ തുടങ്ങുന്നത്- എന്നാൽ അവ ഈ സമയത്ത്‌ പൂർണരൂപം പ്രാപിക്കുകയുമില്ല!

ചവക്കപ്പെട്ട വസ്തു?


വിമർശകർ ഉയർത്തുന്ന ഒരു വാദം ചവച്ചരക്കപ്പെട്ട മാംസവുമായി സാദൃശ്യം പുലർത്തുന്ന ഒരു ഘട്ടവും ഭ്രൂണവുമായി ബന്ധപ്പെട്ട് ആധുനിക ഭ്രൂണശാസ്ത്രം വിവരിക്കുന്നില്ല എന്നതാണ്. ഇവിടെയാണ്‌ "മുദ്ഗ" എന്ന വാക്കിന്റെ ഭാഷാപരമായ വിശകലനം പ്രസക്തമാവുന്നത്. "മുദ്ഗ"യുടെ ധാതുപദമായ "മാദിഗൻ" ചവച്ചരക്കാൻ സഹായിക്കുന്ന താടിയെല്ലിനെ (mandible) സൂചിപ്പിക്കുന്നു. "മുദ്ഗ" എന്ന പദം നൽകുന്ന അർത്ഥം "ചവക്കപ്പെട്ട മാംസം" എന്നതല്ല, മറിച്ച് ചവക്കപ്പെട്ട മാംസത്തിൽ ബാക്കിയായ അടയാളങ്ങൾ" എന്നതാണ്. ഈ ഘട്ടത്തിലെ ഭ്രൂണത്തിന്റെ ചിത്രങ്ങൾ പരിശോധിച്ചാൽ ഖുർആനിന്റെ ദൈവികത അക്ഷരാർത്ഥത്തിൽ ബോധ്യപ്പെടുന്നതാണ്.


എല്ലുകൾ


فَخَلَقْنَا الْمُضْغَةَ عِظَامًا

"പിന്നീട് നാം ആ മാംസപിണ്ഡത്തെ അസ്ഥികളാക്കി രൂപപ്പെടുത്തി."


ഖുർആനിക വീക്ഷണ പ്രകാരം "മുദ്ഗ" ഘട്ടത്തിൽ നിന്ന് "ഇളാമ" ( عِظَامًا) എന്ന ഘട്ടത്തിലേക്കുള്ള രൂപാന്തരമാണ് മനുഷ്യ സൃഷ്ട്ടിപ്പിന്റെ അടുത്ത ഘട്ടം. ഈ വാക്കിന്റെ അര്ത്ഥം എല്ലുകൾ എന്നതാകുന്നു. പ്രത്യേകിച് ഒരു ജീവിയുടെ കാലുകളിലെയും കൈകളിലെയും മാംസമുള്ള എല്ലുകൾക്ക് "ഇളാം" എന്ന വാക്ക് പ്രത്യേകം ബാധകമാണ്.

ശാസ്ത്രീയ വിശകലനം.

ഭ്രൂണ വികാസത്തിന്റെ അഞ്ചാം ആഴ്ചയിലാണ് ആക്സിയൽ അസ്ഥികളുടെയും(Axial Skeleton) കാലിലെ എല്ലുകളുടെയും (Limb Skeleton) വളർച്ചയുടെ തുടക്കം. ഈ അവസ്ഥയെ സംബന്ധിച്ച് ശാസ്ത്രഞ്ജർ ഇപ്രകാരം വിശദീകരിച്ചു .
"The limb mesenchyme is at first a homogenous mass but soon condensations occur in it and these
chondrify to form cartilaginous models of the various bones. Each cartilage model is surrounded by perichondrium which is a condensation of mesenchyme. An ossific centre is formed upon each cartilage model by the ingrowth of ostoblasts (bone forming cells) from the surrounding mesenchyme. The surrounding mesenchyme is now termed periosteum. Osteoblasts now produce bones which give rise to the skeletal elements of the limb. ( John Allen & Beverely)

ഖുറാനിലെ വാകുകളുടെ പ്രയോഗവും ആധുനിക ശാസ്ത്രവുമായുള്ള പൊരുത്തം ഇവിടെ പ്രകടമാകുന്നു.

മാംസപിണ്ഡത്തിൽ നിന്ന് അസ്ഥികളോ?

ഇവിടെ അറബി ഭാഷയുമായി പരിചയക്കുറവുള്ളവർ ഒരു തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കാറുണ്ട് - ഈ വചനത്തിനു അവർ പദാനുപദമായി അര്ത്ഥം നൽകും. - "പിന്നീട് നാം ആ |മാംസപിണ്ടത്തെ അസ്ഥികളാക്കി രൂപപ്പെടുത്തി." എന്നിട്ട് മാംസപിണ്ഡം ഒരിക്കലും അസ്ഥികളായി മാറില്ലെന്നും അതിനാൽ ഈ വചനം അശാസ്ത്രീയമാണെന്നും വാദിക്കാൻ അവർ ഈ വചനം ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ അറബി വ്യാകരണവും ഖുരാനിന്റെ ശൈലിയും കൃത്യമായി മനസ്സിലാക്കാതെയുള്ള വാദമുഖമാണിത്. വ്യാകരണപ്രകാരം ഈ വചനത്തിന് നൽകാവുന്ന അര്ത്ഥം |മാംസപിന്ടത്തിൽ| നിന്ന് അസ്ഥികൾ ഉണ്ടാക്കി എന്നതാണ്. അതിനാലാണ് പ്രമുഖ ഖുർആൻ പരിഭാഷകൻ യൂസുഫലി "then we made out of that lump bones" എന്നും എം. എച് ശാകിർ "then we made (in) the lump of flesh bones" എന്നും അര്ത്ഥം നല്കിയത്. എന്തിനേറെ, ബ്രിട്ടീഷ്‌ അറബി പണ്ഡിതൻ എ ജെ ആർബെറി തന്റെ പരിഭാഷയിൽ നൽകിയ അര്ത്ഥം "then we created the tissue bones" എന്നതാണ്.

വസ്ത്രം ധരിപ്പിക്കപ്പെട്ട എല്ലുകള്‍


فَكَسَوْنَا الْعِظَامَ لَحْمًا
" എന്നിട്ട് നാം ആ അസ്ഥികളെ മാംസം കൊണ്ട് പൊതിഞ്ഞു"


ഖുരാനിന്റെ വിശദീകരണ പ്രകാരം, ഭ്രൂണ വികാസത്തിന്റെ അടുത്ത ഘട്ടം അസ്ഥികളെ മാംസത്താൽ പൊതിയലാണ്. "കസൗന" (كسونا) എന്ന വാക്കിന്റെ അർത്ഥം ഉടുപ്പിക്കുക, വസ്ത്രം ധരിപ്പിക്കുക, പൊതിയുക ബാഗ്യരൂപം നൽകുക എന്നെല്ലാമാണ്. "ലഹ്മ്" (لحم) എന്ന വാക്കിന് മാംസം എന്നാണ് അർത്ഥം.

ശാസ്ത്രീയ വിശകലനം:

ഈ ഘട്ടത്തിൽ "മയോബ്ലാസ്റ്റ്" (Myoblast) | ക്ലേശങ്ങൾ| മുൻലേഖനത്തിൽ വിവരിച്ച രൂപം കൊള്ളുന്ന അസ്ഥികളുടെ അടുത്തേക്ക് സ്ഥാനം മാറുകയും അവക്ക് ചുറ്റും കൂടിച്ചേരുകയും ചെയ്യുന്നു. ചുരുക്കത്തിൽ രൂപം പ്രാപിക്കാൻ തുടങ്ങിയ അസ്ഥികൾക്ക് ചുറ്റും മാംസം പൊതിയാൻ തുടങ്ങുന്നു. "കസൗന" എന്ന വാക്ക് എത്ര മാത്രം ആധുനിക ശാസ്ത്രവുമായി യോജിച്ചു പോകുന്നു എന്ന് ചിന്തിക്കൂ!

എന്ത് കൊണ്ട് ലഹ്മ് (لحم) എന്ന പദം?

ലഹ്മ് (മാംസം, flesh) എന്ന പദത്തേക്കാൾ കൃത്യം അദ്ലത്ത് (പേശി, muscles) എന്നതാനെന്ന്, ആയതിനാൽ ഭ്രൂണ വികാസത്തിന്റെ ഈ ഘട്ടത്തെ കുറിക്കാൻ ഖുർആൻ ഉപയോഗിച്ച പദം കൃത്യമല്ല എന്നും വിമർശകർ അഭിപ്രായപ്പെടുന്നു. ലഹ്മ് (لحم)എന്ന പദത്തിൻ പേശികൾ മാത്രമല്ല |സ്തായുക്കളും| (tendons) കണക്ടീവ് ടിഷ്യൂസും ( Connective Tissues) ഉൾപ്പെടും. ഈ ഘട്ടത്തിൽ തന്നെ ഇവയെല്ലാം രൂപം കൊള്ളുന്നതായി ശാസ്ത്രഞ്ജർ വിവരിക്കുന്നു.
" Ultimately, the muscles and tendons become attached to the bony structures so that they can produce their actions across the joints"
( Beverely Kramer & John Allen)
അതിനാൽ തന്നെ ഖുർആനിന്റെ പരാമർശം വളരെ കൃത്യമാണ് എന്ന് നമുക്ക് മനസ്സിലാക്കാം


ثُمَّ أَنْشَأْنَاهُ خَلْقًا آخَرَ

"പിന്നീട് മറ്റൊരു സൃഷ്ട്ടിയായി നാം അവനെ വളർത്തിയെടുത്തു"

(ഖൽക്) خلق എന്ന പദത്തിന്റെ അര്ത്ഥം സൃഷ്ട്ടി, രൂപം എന്നിവയെല്ലാമാണ്. "ആഖറ" (اخر) എന്ന പദത്തിന് "മറ്റൊന്ന്" എന്നാണ് അര്ത്ഥം. പ്രവാചകാനുയായിയും സുപ്രസിദ്ധ ഖുർആൻ വ്യാക്യാതാവുമായ ഇബ്നു കഥീർ (റ) "ആഖർ" എന്ന പദം കൊണ്ടുദേശിക്കുന്നത് ഗർഭകാലഘട്ടത്തെയും, ശൈശവത്തെയും, ബാല്യത്തെയും ആണ് എന്ന് പറഞ്ഞതായി ഇമാം റാസി രേഖപ്പെടുത്തുന്നു. ഗർഭകാലഘട്ടത്തിലേ എട്ടാമത്തെ ആഴ്ച മുതൽ അവസാനം വരെ ഭ്രൂണത്തെ സംബന്ധിച്ചിടത്തോളം വളർച്ചയുടെ കാലമാണ്‌. ഈ സമയത്തെ foetal stage എന്ന് വിളിക്കുന്നു. ഇവിടെ രൂപമില്ലാത്ത അവസ്ഥയിലുള്ള മനുഷ്യഭ്രൂണം കൃത്യമായ രൂപത്തിലേക്കുള്ള മാറ്റം ആരംഭിക്കുന്നു. മനുഷ്യ രൂപത്തിന്റെ ബാഗ്യസവിശേഷതകൾ രൂപം കൊള്ളുന്നത് ഈ സമയത്താണ് എന്ന് വ്യക്തം. അതെ, മനുഷ്യഭ്രൂണത്തിന്റെ വളർച്ചയുടെ മറ്റൊരു ഘട്ടം ആരംഭിക്കുകയായി.


വിശുദ്ധ ഖുർആനിലെ സൂറത്തു മു'മിനൂനിൽ വിവരിക്കപ്പെട്ട ഭ്രൂണവികാസവുമായി ബന്ധപ്പെട്ട വസ്തുതകളും ഉപയോഗിച്ച പദങ്ങളും അവയുടെ അർത്ഥഭേദങ്ങളും നാം മനസ്സിലാക്കിക്കഴിഞ്ഞു. ഓരോ വാക്കും എത്രമാത്രം അനുയോജ്യവും ഉചിതവുമാണ് എന്നും നമുക്ക് മനസ്സിലായി. അറേബ്യൻ മരുഭൂമിയിൽ ആറാം നൂറ്റാണ്ടിൽ ജീവിച്ച ഒരു വ്യക്തിയാൽ എഴുതപ്പെട്ടതാണോ ഈ വചനങ്ങൾ? ഖുർആനിൽ ഉപയോഗിക്കപ്പെട്ട ഓരോ വാക്കുകളുടെയും കൃത്യതയാൽ അല്ല എന്നു വേണം മനസ്സിലാക്കാൻ കാരണം ശാസ്ത്രം 1400 വർഷങ്ങൾക്കപ്പുറം വിശദീകരിച്ച വസ്തുതകളിലെക്കാണ് വിരൽ ചൂണ്ടുന്നതാണ് ഈ വചനങ്ങൾ. അതിനാൽ തന്നെ ഖുർആൻ ദൈവീകമാണ് എന്നതിന് ഉത്തമമായ തെളിവാകുന്നു ഈ വചനങ്ങൾ.

ഇനി ഈ വിവരങ്ങള്‍ അന്നെ അറിയപ്പെട്ടതാണോ?
ഇവ മുഹമ്മദ്‌ നബി ഗ്രീക്ക് ഭ്രൂണശാസ്ത്രജ്ഞരില്‍ നിന്ന് പഠിച്ചതാണോ?
എന്തായിരുന്നു ഭ്രൂണസംബന്ധമായ ഗ്രീക്ക് പരിജ്ഞാനം?അരിസ്റ്റോട്ടിലും ഗാലനുമെല്ലാം പറഞ്ഞതെന്താണ്?
തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വായിക്കാം....